ആപ്പ്ജില്ല

സംവിധായകന്‍ രജത് മുഖര്‍ജിയുടെ വിയോഗം വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ, ഹൃദയഭേദകമായ അനുശോചനക്കുറിപ്പും!

ഹൃദയഭേദകമായ വാക്കുകൾ ട്വിറ്ററിൽ കുറിച്ചുകൊണ്ടാണ് സംവിധായകൻ്റെ അടുത്ത സുഹൃത്തുക്കളെല്ലാം പ്രിയപ്പെട്ടവന് അനുശോചനം രേഖപ്പെടുത്തിയത്. ഇത് വായനക്കാരിൽ നൊമ്പരമുണ്ടാക്കുന്നതാണ്.

Samayam Malayalam 19 Jul 2020, 3:44 pm
പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രജത് മുഖര്‍ജി അന്തരിച്ചു. പ്യാര്‍ തുനെ ക്യാ കിയ, റോഡ് തുടങ്ങി നിരവധി പ്രശസ്ത സിനിമകളിലൂടെയാണ് രജത് മുഖര്‍ജി ശ്രദ്ധിക്കപ്പെട്ടത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ജയ്പൂരിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. വിവേക് ഒബ്റോയി, അന്താര മാലി, വിജയ് റാസ്, മക്രാന്ദ് ദേശ്പാണ്ഡെ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ 'റോഡ്' എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമാ മേഖലയിലെ നിരവധി പേരാണ് സംവിധായകൻ്റെ വിയോഗത്തിൽ അനുശോചിച്ചനം അറിയിച്ച് രംഗത്തെത്തിയത്.
Samayam Malayalam സംവിധായകന്‍ രജത് മുഖര്‍ജിയുടെ വിയോഗം വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ, ഹൃദയഭേദകമായ അനുശോചനക്കുറിപ്പും!




Also Read: ഇത് എന്‍റെ കിന്‍റര്‍ ഗാര്‍ഡൻ ഫാഷൻ! പ്ലിങിയ ചിരിയുമായി നിൽക്കുന്ന താരത്തെ മനസ്സിലായോ?

നടൻ മനോജ് വാജ്പേയി, സംവിധായകൻ അനുഭവ് സിൻഹ, ഹൻസാൽ മേത്ത എന്നിവർ പ്രിയപ്പെട്ട സംവിധായകൻ്റെ വിയോഗത്തിൽ അനുശോചനക്കുറിപ്പ് ട്വിറ്ററിലൂടെ പങ്കുവെച്ചു. 2002ൽ പുറത്തിറങ്ങിയ റോഡിൽ രജത്തിനൊപ്പം മനോജ് പ്രവർത്തിച്ചിട്ടുണ്ട്. തൻ്റെ സുഹൃത്തും റോഡിൻ്റെ സംവിധായകനുമായ രജത് അന്തരിച്ചെന്നും ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നുവെന്നും ജയ്പൂരിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യമെന്നുമാണ് മനോജ് ട്വീറ്റ് ചെയ്തത്. ഇനി നമ്മൾ സിനിമ ചർച്ച ചെയ്യില്ലെന്നും കാണില്ലെന്നും വിശ്വസിക്കാനാവുന്നില്ലെന്നും മനോജ് ട്വീറ്റ് ചെയ്തിരുന്നു.



Also Read: ഗർഭിണിയായ ഭാര്യ ഗുജറാത്തിൽ; കൊവിഡ് കാലത്തെ കണ്ണു നിറച്ച യാത്രയെ കുറിച്ച് ജുബിൽ രാജൻ പി ദേവ്

മറ്റൊരു സുഹൃത്ത് കൂടി വളരെ പെട്ടെന്ന് പോയിരിക്കുന്നു എന്നാണ് അനുഭവ് സിൻഹ ട്വിറ്ററിൽ കുറിച്ചത്. ജയ്പൂരിലായിരുന്നു അദ്ദേഹമെന്നും കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. മനോജ് വാജ്പേയിയെ നായകനാക്കി അലിഗഡ് എന്ന ചിത്രവും ഷാഹിദ് എന്ന ചിത്രവും സംവിധാനം ചെയ്ത സംവിധായകൻ ഹൻസാൽ മേത്ത ട്വിറ്ററിൽ കുറിച്ചത് രജത്തുമായുള്ള തൻ്റെ അടുത്ത ബന്ധം വെളിപ്പെടുത്തിക്കൊണ്ടായിരുന്നു. മുബൈയിൽ സ്ട്രഗിൾ ചെയ്തിരുന്ന വേളയിൽ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതിൻ്റെയും മദ്യം കഴിച്ചതിൻ്റെയുമൊക്കെ ഓർമ്മ ഹൻസാൽ വാക്കുകളിലൂടെ കുറിച്ചിരിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്