ആപ്പ്ജില്ല

ജിം ലുക്കില്‍ ജാന്‍വിയും സാറയും; പക്ഷെ യുവതാരങ്ങളെ മലെെക പിന്നിലാക്കിയെന്ന് ആരാധകര്‍!

ബോളിവുഡ് താരങ്ങളുടെ ജീവിതം സദാ ക്യാമറക്കണ്ണുകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. താരങ്ങളുടെ അഭിനയപ്രകടനങ്ങളില്‍ മാത്രമല്ല വ്യക്തിജീവിതത്തില്‍ വരെ ക്യാമറക്കണ്ണുകളെത്തും. താരങ്ങളുടെ എയര്‍പ്പോര്‍ട്ട് ലുക്കും ജിം ലുക്കുമൊക്കെ ക്യാമറകളില്‍ ഒപ്പിയെടുക്കും, സോഷ്യല്‍ മീഡിയ അത് ആഘോഷിക്കുകയും ചെയ്യും. ബോളിവുഡിന്‍റെ യുവതാരങ്ങളായ സാറ അലി ഖാനും ജാന്‍വി കപൂറുമാണ് ഇപ്പോള്‍ ഇത്തരക്കാരുടെ പ്രധാന ലക്ഷ്യങ്ങള്‍.

Samayam Malayalam 22 Jan 2020, 6:04 pm

Samayam Malayalam bollywood stars janhvi kapoor sara ali khan and malaika arora stuns in gym look
ജിം ലുക്കില്‍ ജാന്‍വിയും സാറയും; പക്ഷെ യുവതാരങ്ങളെ മലെെക പിന്നിലാക്കിയെന്ന് ആരാധകര്‍!

​ജിം ലുക്കില്‍ ജാന്‍വിയും സാറയും; പക്ഷെ യുവതാരങ്ങളെ മലെെക പിന്നിലാക്കിയെന്ന് ആരാധകര്‍

ബോളിവുഡ് താരങ്ങളുടെ ജീവിതം സദാ ക്യാമറക്കണ്ണുകളില്‍ നിറഞ്ഞു നില്‍ക്കുന്നതാണ്. താരങ്ങളുടെ അഭിനയപ്രകടനങ്ങളില്‍ മാത്രമല്ല വ്യക്തിജീവിതത്തില്‍ വരെ ക്യാമറക്കണ്ണുകളെത്തും. താരങ്ങളുടെ എയര്‍പ്പോര്‍ട്ട് ലുക്കും ജിം ലുക്കുമൊക്കെ ക്യാമറകളില്‍ ഒപ്പിയെടുക്കും, സോഷ്യല്‍ മീഡിയ അത് ആഘോഷിക്കുകയും ചെയ്യും. ബോളിവുഡിന്‍റെ യുവതാരങ്ങളായ സാറ അലി ഖാനും ജാന്‍വി കപൂറുമാണ് ഇപ്പോള്‍ ഇത്തരക്കാരുടെ പ്രധാന ലക്ഷ്യങ്ങള്‍.

ജിം ലുക്ക്

ബോളിവുഡ് താരങ്ങളായ സാറ അലി ഖാന്‍, ജാന്‍വി കപൂര്‍, മലെെക അറോറ, ജെനീലിയ ഡിസൂസ തുടങ്ങിയവരുടെ ജിം ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. യുവതാരങ്ങളായ സാറയുടെയും ജാന്‍വിയുടെയും ചിത്രങ്ങള്‍ ആരാധകര്‍ പതിവുപോലെ ഏറ്റെടുത്തിട്ടുണ്ട്.

യുവതാരങ്ങളെ പിന്നിലാക്കി മലെെക

പക്ഷെ ഫിറ്റ്നസിന്‍റെ കാര്യത്തില്‍ യുവതാരങ്ങളെ പോലും പിന്നിലാക്കുകയാണ് മലെെക എന്നാണ് ആരാധകര്‍ പറയുന്നത്. പ്രായം 46 ആയിട്ടും മലെെക ഇപ്പോഴും ചെറുപ്പമാണെന്ന് അവര്‍ പറയുന്നു. മലെെകയുടെ ഫോട്ടോഷൂട്ടുകളും മറ്റ് ചിത്രങ്ങളും അതിനുള്ള തെളിവാണ്.

താര കുടുംബങ്ങളില്‍ നിന്നും

ബോളിവുഡിന്‍റെ യുത്ത് ഐക്കണുകളായ ജാന്‍വി കപൂറിന്‍റേയും സാറ അലി ഖാന്‍റേയും ചിത്രങ്ങളും ശ്രദ്ധ നേടുന്നുണ്ട്. താര കുടുംബങ്ങളില്‍ നിന്നും സിനിമയിലെത്തിയ ഇരുവരും അരങ്ങേറ്റ ചിത്രത്തില്‍ തന്നെ തങ്ങളുടെ അഭിനയ മികവ് തെളിയിച്ചവരാണ്.

ദഡക്കിലൂടെ ജാന്‍വി

മറാത്തി ചിത്രമായ സെെറത്തിന്‍റെ ഹിന്ദി റീമേക്കായ ദഡക്കായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റ ചിത്രം. ദഡക്കിലെ പ്രകടനം ജാന്‍വിയ്ക്ക് നിറകെെയ്യടികളാണ് നേടിക്കൊടുത്തത്. അന്തരിച്ച നടി ശ്രീദേവിയുടേയും ബോണി കപൂറിന്‍റേയും മകളായ ജാന്‍വിയുടേതായി നിരവധി ചിത്രങ്ങളാണ് ഈ വര്‍ഷം ഇറങ്ങാനിരിക്കുന്നത്.

​കേദാര്‍നാഥിലൂടെ സാറ

കേദാര്‍നാഥായിരുന്നു സാറയുടെ അരങ്ങേറ്റ ചിത്രം. സുശാന്ത് സിങ് രജ്പുത്തായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തില്‍ സാറയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. സെയ്ഫ് അലി ഖാന്‍റേയും അമൃത സിങ്ങിന്‍റേയും മകളായ സാറയെ ഇപ്പോള്‍ തന്നെ ബോളിവുഡിന്‍റെ ഭാവി നായികയായി പലരും വിലയിരുത്തുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്