ആപ്പ്ജില്ല

ആരാണ് സന്തുഷ്ടയായ സ്ത്രീ? വനിതാ ദിനത്തില്‍ ബോളിവുഡ് പറയുന്നു

ലോകം വനിതാ ദിനം ആഘോഷിക്കുമ്പോള്‍ ആശംസകളുമായി ബോളിവുഡും. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നും നിലപാടുകള്‍ പ്രഖ്യാപിച്ചുമൊക്കെ രംഗത്തെത്തിയിരിക്കുന്നത്. അക്കൂട്ടത്തില്‍ ബോളിവുഡ് താരങ്ങളുമുണ്ട്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുന്ന, സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കുന്ന വാക്കുകളാണ് മിക്ക താരങ്ങളും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. താപ്സി പന്നു, കിയാറ അദ്വാനി തുടങ്ങിയ യുവ താരങ്ങളും അനില്‍ കപൂര്‍, അജയ് ദേവ്ഗണ്‍ വരെയുള്ള മുതിര്‍ന്ന താരങ്ങളും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ ആശംസ നേര്‍ന്നിട്ടുണ്ട്. ചില താരങ്ങളുടെ വനിതാ ദിന ആശംസകള്‍ കാണാം

Samayam Malayalam 8 Mar 2020, 5:29 pm

Samayam Malayalam bollywood stars wishes on world womens day
ആരാണ് സന്തുഷ്ടയായ സ്ത്രീ? വനിതാ ദിനത്തില്‍ ബോളിവുഡ് പറയുന്നു

​താപ്സി പന്നു

ബോളിവുഡിന്റെ യുവനടിമാരില്‍ നിലപാടുകൊണ്ടും കെെയ്യടി നേടുന്ന താരമാണ് താപ്സി. താരത്തിന്റെ പുതിയ ചിത്രമായ ഥപ്പഡ് സംസാരിച്ചതും സ്ത്രീപക്ഷ വിഷയമായിരുന്നു. ഥപ്പഡിലെ താരങ്ങളുടെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു താപ്സിയുടെ ആശംസ. നിങ്ങള്‍ക്ക് വേണ്ട മാറ്റത്തിനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് ചെയ്യുക എന്നും താരം കുറിച്ചു.

​അനില്‍ കപൂര്‍

തന്റെ ഭാര്യയുടേയും മക്കളുടേയും ചിത്രമായിരുന്നു അനില്‍ കപൂറും പങ്കുവച്ചത്. എല്ലാ ദിവസവും അവരുടേതാണെന്നും താരം കുറിച്ചു. സോനം കപൂറും സുനിതയും റിയയും ഒന്നിച്ചുള്ള ചിത്രമായിരുന്നു അനില്‍ കപൂര്‍ പങ്കുവച്ചത്.

​ഇഷാ ഡിയോള്‍

ഇന്നും നാളെയും എന്നും വനിതാ ദിനമാണെന്നായിരുന്നു ഇഷയുടെ പോസ്റ്റില്‍ പറഞ്ഞത്. ജീവിതം കഠിനമാണെന്നും എന്നാല്‍ നീയും അങ്ങനെ തന്നെയാണെന്നും താരം സ്ത്രീകളോടായി പറയുന്നു.

അജയ് ദേവ്ഗണ്‍

തന്റെ ഭാര്യയും ബോളിവുഡ് താരവുമായി കാജോളിനും മകള്‍ക്കുമൊപ്പമുള്ള ചിത്രമായിരുന്നു അജയ് പങ്കുവച്ചത്. എന്റെ ജീവിതത്തിലെ അമ്മയും സഹോദരിയും ഭാര്യയും അധ്യാപികയും മകളുമെല്ലാമായ സ്ത്രീകളെ സല്യൂട്ട് ചെയ്യുന്നുവെന്നും അവരെല്ലാം കരുത്തരാണെന്നും താരം കുറിച്ചു.

​ശില്‍പ്പ ഷെട്ടി

സമത്തിലെ സമാന്തര രേഖകളെ പോലെ, എല്ലാ മേഖലിയിലും തുല്യതയാണ് തങ്ങള്‍ അവകാശപ്പെടുന്നതെന്നതായിരുന്നു ശില്‍പ്പാ ഷെട്ടി എഴുതിയത്. ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ കൊല്ലപ്പെടാതെ ജീവിക്കാനൊരു അവസരം നല്‍കുകയാണ് വേണ്ടതെന്നും ശില്‍പ്പ ഷെട്ടി ഇന്‍സ്റ്റഗ്രാമിലെഴുതിയ പോസ്റ്റില്‍ പറയുന്നു.

​മലെെക അറോറ

ജീവിതത്തില്‍ ഏറ്റവും സന്തുഷ്ടയായ സ്ത്രീ വിവാഹിതയോ അവിവാഹിതയോ അല്ല, നല്ല ജോലിയും വരുമാനവും ഉള്ളവളല്ല. അത് സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് പൂര്‍ണമായും ജീവിക്കുന്നവരാണെന്നായിരുന്നു മലെെക കുറിച്ചത്. ഭൂതകാലത്തെ മറന്ന് ആത്മാഭിമാനത്തോടെ ജീവിക്കുന്നവരാണെന്നും മലെെക പറയുന്നു.

​കിയാറ അദ്വാനി

എല്ലാ സ്ത്രീകള്‍ക്കും ആശംസ നേരുകയായിരുന്നു കിയാറ. നിങ്ങളായി നില്‍ക്കണമെന്നും സ്വയം സ്നേഹിക്കണമെന്നും കിയാറ പറയുന്നു. ആരുടേയും അംഗീകാരം നേടിയെടുക്കേണ്ടതില്ലെന്നും താരം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്