ആപ്പ്ജില്ല

സിദ്ധാർത്ഥ് മൽഹോത്രയ്ക്കൊപ്പം രശ്മിക മന്ദാന; 'മിഷൻ മജ്നു'വിനായി കാത്തിരിക്കുന്നെന്നും താരം

രശ്മിക പങ്കുവെച്ച പുത്തൻ വിശേഷം ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇപ്പോൾ

Samayam Malayalam 11 Feb 2021, 1:54 pm
ഗീതാ ഗോവിന്ദം, ഡിയര്‍ കേമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി രശ്മിക മന്ദാന ബോളിവുഡിൽ അരങ്ങേറുന്ന ചിത്രമാണ് 'മിഷൻ മജ്നു'. യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉള്ള സംഭവങ്ങളാണ് ശാന്തനു ബാഗ്ചി ഒരുക്കുന്ന ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യാൻ കാത്തിരിക്കുകയാണെന്ന വിശേഷം പങ്കുവെച്ചിരിക്കുകയാണ് രശ്മിക മന്ദാന. സിദ്ധാർത്ഥ് മൽഹോത്രയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. സിദ്ധാർത്ഥിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് രശ്മിക പുതിയ വിശേഷം പങ്കുവെച്ചിരിക്കുന്നത്.
Samayam Malayalam cant wait to join my team let the mission start mission majnu says rashmika mandanna
സിദ്ധാർത്ഥ് മൽഹോത്രയ്ക്കൊപ്പം രശ്മിക മന്ദാന; 'മിഷൻ മജ്നു'വിനായി കാത്തിരിക്കുന്നെന്നും താരം

Also Read: കുക്ക് ബാബുവും സുന്ദരിമാരും; 'ബ്ലാക്ക് കോഫി' ഫെബ്രുവരി 19ന്


ശത്രുരാജ്യത്ത് നടത്തിയ അപകടരമായ ഓപ്പറേഷന്‍

70 കളിൽ പാക്കിസ്ഥാനിലെ ഒരു ഒപ്പറേഷന്‍റെ കഥയാണ് ചിത്രം പറയുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നമ്മുടെ ഇന്റലിജന്‍സ് ഏജന്‍സി ശത്രുരാജ്യത്ത് നടത്തിയ അപകടരമായ ഓപ്പറേഷന്‍ എന്നാണ് പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് സിദ്ധാര്‍ത്ഥ് കുറിച്ചിരുന്നത്. റോണി സ്ക്രൂവാല, അമർ ബൂട്ടാല, ഗരിമ മെഹ്ത എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.

അഭ്യൂഹങ്ങള്‍

തെലുഗു, കന്നട ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന രശ്മിക ബോളിവുഡിലും തിളങ്ങാൻ ഒരുങ്ങുകയാണ്. രശ്മിയുടെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഏറെ നാളുകൾക്ക് മുൻപ് തന്നെ പ്രചരിച്ചിരുന്നു.

രശ്മിക

മലയാളത്തിലും രശ്മികയ്ക്ക് ഏറെ ആരാധകരാണുള്ളത്. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നിവയാണ് രശ്മികയുടേതായി മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. വിജയ് ദേവരക്കൊണ്ട-രശ്മിക മന്ദാന ജോഡിയ്ക്ക് തെന്നിന്ത്യയിലൊട്ടാകെ നിരവധി ആരാധകരാണുള്ളത്.

തെന്നിന്ത്യൻ താരം

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ ആണ് രശ്മികയുടേതായി അണിയറയിലൊരുങ്ങുന്ന പുതിയ ചിത്രം. ഭീഷ്മയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. അതേസമയം, തമിഴിലും രശ്മിക അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. സുല്‍ത്താനിലൂടെയാണ് രശ്മിക തമിഴിൽ അരങ്ങേറുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്