മേഘനയും ദീപികയും
ഡൽഹിയിൽ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണ് ഛപാക്ക്. ഹിന്ദി സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ജനുവരി 10 ന് പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ മാത്രമല്ലാതെ അവരിലെ കരുണ, ശക്തി, ആത്മവിശ്വാസം എന്നീ വിഷയങ്ങളെ കുറിച്ചും പ്രതിപാദിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
നടുക്കുന്ന രൂപമാറ്റം
ഛപാക്കിൽ നായികയായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദീപിക പദുക്കോൺ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും ദീപികാ പദുകോണും സംയുക്തമായിട്ടാണ് ഛപാക്ക് നിർമ്മിച്ചിരിക്കുന്നത്. "റാസി " എന്ന ശ്രദ്ധേയമായ സിനിമ അണിയിച്ചൊരുക്കിയ മേഘ്ന ഗുൽസാറാണ് ഛപാക്കിൻ്റെ അണിയറയിൽ. വിക്രാന്ത് മാഷിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പുത്തൽ ചിത്രം
റാസി എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ സംവിധായികയാണ് മേഘ്നാ. ആസിഡ് ആക്രമണങ്ങളെ അതിജീവിച്ച ആളുകളുടെ പ്രതിനിധിയായ ലക്ഷ്മിയുടെ ജീവിതവും പ്രതിസന്ധികളുമാണ് ഛപാക് പറയുന്നത്. സ്കൂൾ വിദ്യാർഥിയായിരിക്കവേയാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ചിത്രത്തിൻ്റെ ട്രെയിലര്‍ ലക്ഷ്മിയും സോഷ്യൽ മീഡിയയിലൂടെ തൻ്റെ സുഹൃത്തുക്കളുമായി പങ്കുവെച്ചിട്ടുണ്ട്.
ട്രെയിലർ ഏറ്റെടുത്ത് ആരാധകർ!
ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ പുറത്ത് വിട്ടുകൊണ്ട് 'എക്കാലത്തും എന്നൊടൊപ്പം നിലനിൽക്കാൻ പോകുന്ന കഥാപാത്രം' എന്നായിരുന്നു ദീപിക ട്വീറ്റ് ചെയ്തിരുന്നത്. മുൻപ് പുറത്തുവിട്ട പോസ്റ്ററുകളെല്ലാം ഏറെ വൈറയാലിരുന്നു. 2020 ജനുവരി 10ന് ചിത്രം തീയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം.