ആപ്പ്ജില്ല

അംജദ് ഖാന്‍റെ സഹോദരൻ ഇംതിയാസ് ഖാന്‍ അന്തരിച്ചു

നാടകങ്ങൾ സംവിധാനം ചെയ്ത് ആരംഭിച്ചതാണ് കരിയർ, സിനിമയിൽ എത്തിയ ശേഷം സക്കറിയാൻ ഖാൻ എന്ന പേര് മാറ്റി ഇംതിയാസ് ഖാൻ എന്നാക്കുകയായിരുന്നു

Samayam Malayalam 18 Mar 2020, 11:01 am
ബോളിവുഡ്‌ നടനും സംവിധായകനുമായറിയപ്പെടുന്ന ഇംതിയാസ് ഖാന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. മുതിര്‍ന്ന ബോളിവുഡ് താരം ജയന്ത് ഖാന്‍റെ മകനും അന്തരിച്ച നടന്‍ അംജദ് ഖാന്‍റെ സഹോദരനുമാണ് അദ്ദേഹം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
Samayam Malayalam ik.


Also Read: സിനിമയെയും വരിഞ്ഞുമുറുക്കി 'കൊറോണ': ദിവസവേതനക്കാര്‍ക്ക് സഹായഹസ്തവുമായി ബി-ടൌൺ!

പെട്ടെന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടെലിവിഷന്‍ താരവും സിനിമാ നടിയുമായ കൃതിക ദേവി ദേശായാണ് ഭാര്യ. ഏക മകള്‍ അയേഷ ഖാനാണ്.
യാദോം കീ ബാരാത്, ധര്‍മാത്മ, ദയാവാന്‍ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

Also Read: 'നെട്രികൺ' ലൊക്കേഷനിലെ ആഘോഷചിത്രങ്ങൾ പങ്കുവെച്ച് നയൻസ്; ആശംസകളുമായി ആരാധകരും!

നിരവധി നാടകങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സക്കറിയാൻ ഖാൻ എന്നായിരുന്നു ആദ്യത്തെ പേര്. സിനിമയിൽ വന്നശേഷമാണ് ഇംതിയാസ് ഖാൻ എന്ന് മാറ്റിയത്. ബോളിവുഡ് സിനിമാലോകത്ത് നിന്നും നിരവധി താരങ്ങൾ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നു.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്