ആപ്പ്ജില്ല

'ദൈവം വീണ്ടും ഞങ്ങളെ പരീക്ഷിക്കുകയാണ്; ഇതും കടന്നുപോകും': മാന്യത ദത്ത്

ഏവരും ഞങ്ങളോടൊപ്പം നിൽക്കേണ്ട സമയമാണ്, ഈ അവസരത്തിൽ അനാവശ്യ അഭ്യൂഹങ്ങൾ പരത്തരുത്, പ്രാർത്ഥിക്കൂ, സഞ്ജയ് ദത്തിന്‍റെ ഭാര്യ മാന്യത കുറിച്ചിരിക്കുകയാണ്

Samayam Malayalam 12 Aug 2020, 2:03 pm
ബോളിവുഡ് സൂപ്പര്‍താരം സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചതായി വാര്‍ത്ത വന്നതിന് പിന്നാലെ ഞെട്ടലിലാണ് ബൗളിവുഡ് സിനിമാ ലോകം. അര്‍ബുദം സ്റ്റേജ് മൂന്നിൽ എത്തിയതായും ചികിത്സയ്ക്കായി അദ്ദേഹം അമേരിക്കയിലേക്ക് തിരിക്കുകയാണെന്നുമാണ് ലഭിച്ചിരിക്കുന്ന വിവരം. സിനിമയിൽ നിന്ന് കുറച്ച് നാളത്തെ ഇടവേള എടുക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു കഴിഞ്ഞു.
Samayam Malayalam manyata


Also Read: ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദം; ചികിത്സക്കായി അമേരിക്കയിലേക്ക്

ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഭാര്യ മാന്യതയും ഒരു പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്. സഞ്ജുവിന്‍റെ അസുഖം വേഗത്തിൽ സുഖപ്പെടുന്നതിനായി നല്ല വാക്കുകള്‍ പറഞ്ഞ ഏവര്‍ക്കും നന്ദി പറയുന്നു. ഈ അവസ്ഥയിൽ നിന്ന് കടന്നുപോകുന്നതിനായി നിങ്ങളുടെ ഏവരുടേയും പ്രാര്‍ത്ഥന ആവശ്യമാണ്. ഞങ്ങളുടെ കുടുംബം കഴിഞ്ഞ വര്‍ഷങ്ങളിൽ ഏറെ വേദനയിൽ കടന്നുപോയ നാളുകളുണ്ടായിട്ടുണ്ട്. പക്ഷേ ഇതും കടന്നുപോകുമെന്ന ആത്മവിശ്വാസത്തിലാണ് ഞാൻ.

Also Read: കുറച്ച് നാളത്തേക്ക് സിനിമ വിടുന്നുവെന്ന് സഞ്ജയ് ദത്ത്; മുടങ്ങുന്നത് നിരവധി സിനിമകൾ

ഈ അവസരത്തിൽ ഞാൻ അദ്ദേഹത്തിന്‍റെ ആരാധകരായ നിങ്ങളോട് അപേക്ഷിക്കുകയാണ്, അനാവശ്യ അഭ്യൂഹങ്ങളും അനുമാനങ്ങളും പ്രചരിപ്പിക്കരുത്. ഞങ്ങളോടൊപ്പം ഏവരും പിന്തുണയേകി നിൽക്കേണ്ട സമയമാണിത്. സഞ്ജു എപ്പോഴും ഒരു പോരാളിയായിരുന്നു. ദൈവം ഞങ്ങളെ വീണ്ടും പരീക്ഷിക്കാൻ തിരഞ്ഞെടുത്തിരിക്കുകയാണ്, ആ വെല്ലുവിളികള്‍ അതിജീവിച്ച് മുന്നേറേണ്ടതുണ്ട്.

നിങ്ങളുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും വേണം, ഇതും അതിജീവിച്ച് വിജയിച്ച് വരനായി പ്രാര്‍ത്ഥിക്കൂ, ഈ അവസരം നമുക്ക് പ്രകാശവും പോസിറ്റിവിറ്റിയും പരത്താനായി വിനിയോഗിക്കാം, മാന്യത പ്രസ്താവനയിൽ പറഞ്ഞിരിക്കുകയാണ്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്