ആപ്പ്ജില്ല

ഷാരൂഖിനെ നായകനാക്കി സിനിമ ചെയ്യാതെ ബോളിവുഡ് വിടില്ല; തറപ്പിച്ച് പറഞ്ഞ് അനുരാഗ് കശ്യപ്

'ഞാനദ്ദേഹത്തെ ജീവനുതുല്യം സ്നേഹിക്കുന്നു' എന്നും അനുരാഗ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ആരാധകരില്‍ ആകാംഷ ഉണര്‍ത്തിയിരിക്കുകയാണ്.

Samayam Malayalam 13 Jun 2020, 12:26 pm
ബോളിവുഡിന്റെ കിങ് ഖാനാണ് ഷാരൂഖ് ഖാന്‍. രണ്ട് വര്‍ഷമായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം. ഷാരൂഖിന്റെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ് സിനിമാ ലോകം. ഷാരൂഖിന്റെ സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ സിനിമകള്‍ ഒരുക്കുന്ന സംവിധായകനാണ് അനുരാഗ് കശ്യാപ്. ബോളിവുഡിലെ ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് അനുരാഗ്. എന്നാല്‍ ഇവര്‍ രണ്ടു പേര്‍ക്കുമിടയിലെ സൗഹൃദം സമാനതകളില്ലാത്തതാണ്. രണ്ടു പേരും തമ്മിലൊരു ബന്ധവുമുണ്ട്. ആ ബന്ധത്തെ കുറിച്ച് മനസ് തുറക്കുകയാണ് അനുരാഗ്. മിഡ് ഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുരാഗ് മനസ് തുറന്നത്.
Samayam Malayalam i will not leave bollywood without doing a film with shahrukh khan says anurag kashyap
ഷാരൂഖിനെ നായകനാക്കി സിനിമ ചെയ്യാതെ ബോളിവുഡ് വിടില്ല; തറപ്പിച്ച് പറഞ്ഞ് അനുരാഗ് കശ്യപ്



ഷാരൂഖിന് ഓംലേറ്റ് ഉണ്ടാക്കാന്‍ മാത്രേമേ അറിയൂ

ഒരിക്കല്‍ എനിക്ക് വിശന്നപ്പോള്‍ ഞാന്‍ പഴയ ഓര്‍മ്മയില്‍ നേരെ ഷാരൂഖിന്റെ വീട്ടിലേക്ക് ചെന്നു കയറി. അദ്ദേഹം എനിക്ക് ഭക്ഷണം ഉണ്ടാക്കി തരുന്നത് എനിക്കോര്‍മ്മയുണ്ട്. ഷാരൂഖിന് ഓംലേറ്റ് ഉണ്ടാക്കാന്‍ മാത്രേമേ അറിയുമായിരുന്നുള്ളൂ. അനുരാഗ് പറയുന്നു. രണ്ടു പേരും ഹന്‍സ്റാജ് കോളേജ് വിദ്യാര്‍ത്ഥികളാണ്.

മൂത്ത സഹോദരനെ പോലെയാണ്

ഷാരൂഖ് എന്റെ സീനിയറാണ്. എന്റെ മൂത്ത സഹോദരനെ പോലെയാണ്. എപ്പോഴും സഹായിക്കാനെത്തും. അദ്ദേഹം സൂപ്പര്‍ സക്സസ്ഫുള്‍ ആണ്. അദ്ദേഹം ഒരാളെ ഇഷ്ടപ്പെട്ടാല്‍ എന്ത് സഹായവുമായെത്തും. തങ്ങളുടെ ബന്ധത്തെ കുറിച്ച് അനുരാഗ് പറയുന്നു.

ജീവനുതുല്യം സ്നേഹിക്കുന്നു

എന്റെ തുടക്കക്കാലത്ത് ഷാരൂഖ് പറയുമായിരുന്നു, ഞാന്‍ പറയുന്നത് പോലെ ചെയ്താല്‍ നിന്റെ പ്രശ്നമൊക്കെ തീരുമെന്ന്. പക്ഷെ എന്റെ ജീവിതം എനിക്കു തന്നെ തീരുമാനിക്കണമായിരുന്നു. ഞാനദ്ദേഹത്തെ ജീവനുതുല്യം സ്നേഹിക്കുന്നു അനുരാഗ് പറഞ്ഞു.

എല്ലാം ശരിയായി വന്നതായിരുന്നു, പക്ഷെ

ഷാരൂഖിന് നോ സ്മോക്കിങ്ങില്‍ അഭിനയിക്കണമായിരുന്നു. വേറെ ആളെ വച്ചപ്പോള്‍ അദ്ദേഹത്തിന് വിഷമമായി. പിന്നീട് ആല്‍വിന്‍ കാലിചരണ്‍ ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു. ഒരു ഹോളിവുഡ് നടനും ഉണ്ടായിരുന്നു അതില്‍. എല്ലാം ശരിയായി വന്നതായിരുന്നു. പക്ഷെ നടന്നില്ല അദ്ദേഹം പറയുന്നു.

ഞങ്ങള്‍ ഒരു സിനിമ ചെയ്യും

പക്ഷെ ഞങ്ങള്‍ ഒരു സിനിമ ചെയ്യും. ഷാരൂഖിനെ നായകനാക്കി സിനിമ ചെയ്യാതെ ഞാന്‍ ബോളിവുഡ് വിടില്ലെന്നാണ് അനുരാഗ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ആരാധകരില്‍ ആകാംഷ ഉണര്‍ത്തിയിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്