ആപ്പ്ജില്ല

വിവാഹവേദിയിൽ രണ്ടുവീട്ടുകാരും തമ്മിൽ അടി നടന്നു; വിക്കി കൗശലമായുള്ള വിവാഹ ദിനത്തിലെ സംഘട്ടനത്തെ കുറിച്ച് കത്രീന

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്. സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയിലാണ് ആഡംബര വിവാഹം രാജകീയ പ്രൗഢിയിൽ നടന്നത്.

Edited byഋതു നായർ | Samayam Malayalam 8 Nov 2022, 7:05 am
അടുത്തിടെ ബോളിവുഡ് ആഘോഷിച്ച ഒരു വിവാഹം ആയിരുന്നു പ്രമുഖ താരങ്ങളായിരുന്നു കത്രീന-വിക്കി ദമ്പതികളുടേത്. വിവാഹം തികച്ചും ഒരു സ്വകാര്യ ചടങ്ങാക്കി മാറ്റാനും, അത്ര മേൽ വേണ്ടപ്പെട്ടവരെ മാത്രം ക്ഷണിക്കാനും ഇരുവരും സ്വീകരിച്ച മാർഗങ്ങളും ഏറെ ചർച്ചകൾക്ക് വഴിയൊരുക്കി. എന്നാൽ തങ്ങളുടെ വിവാഹദിനം വേദിയിൽ നടന്ന ഒരു സംഘട്ടനത്തെ കുറിച്ച് കത്രീന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്. ALSO READ: അൻഷിത ചെന്നൈയിൽ: നിങ്ങൾക്ക് സന്തോഷകരമായ ജീവിതം നയിക്കണമെങ്കിൽ അത് ലക്ഷ്യത്തിനു വേണ്ടി ആകണമെന്ന് അർണവ്
Samayam Malayalam katrina kaif says a big fight happened at her wedding with vicky kaushal
വിവാഹവേദിയിൽ രണ്ടുവീട്ടുകാരും തമ്മിൽ അടി നടന്നു; വിക്കി കൗശലമായുള്ള വിവാഹ ദിനത്തിലെ സംഘട്ടനത്തെ കുറിച്ച് കത്രീന


കപിൽ ശർമ്മ ഷോയിൽ

പുതിയ ചിത്രമായ ഫോൺ പേ ഭൂതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രമുഖ ടിവി പ്രോഗ്രാമായ കപിൽ ശർമ്മ ഷോയിൽ എത്തിയപ്പോൾ ആണ് മറക്കാനാകാത്ത ദിവസത്തിലെ സംഭവം കത്രീന വെളിപ്പെടുത്തിയത്. സഹതാരങ്ങളായ സിദ്ധാന്ത് ചതുർവേദി, ഇഷാൻ ഖട്ടർ എന്നിവരും നടിക്കൊപ്പം പരിപാടിയിൽ ഉണ്ടായിരുന്നു. ഭർതൃ ഗൃഹത്തിൽ തനിക്ക് ലഭിച്ച വിളിപ്പേരും നടി ഷോയിലൂടെ വെളിപ്പെടുത്തി.

വിക്കിയുടെ കിറ്റു

പഞ്ചാബികൾ എപ്പോഴും പേരുകൾ വ്യത്യസ്തമായി ഉച്ചരിക്കുന്നവർ ആണെന്നും, കുട്ടികൾക്കെല്ലാം അവർ നൽകുന്ന ഓമനത്തമുള്ള പേരുകൾ തന്നെ അത്ഭുതപ്പെടുത്താറുണ്ട് എന്നും പറഞ്ഞ കപിൽ, കത്രീനയെ എന്താണ് വിക്കിയുടെ വീട്ടിൽ വിളിക്കുന്നത് എന്ന് ചോദിച്ചു. താൻ വിക്കിയുടെ കിറ്റു ആണെന്ന് കത്രീനയും. കത്രീനയ്ക്ക് ഏഴു സഹോദരിമാരാണുള്ളത്. അതിനാൽ തന്നെ ഉത്തരേന്ത്യൻ വിവാഹങ്ങളിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ ജൂത്താ ചുപ്പായി എങ്ങനെയാണ് വിക്കി മാനേജ് ചെയ്തത് എന്നായിരുന്നു കപിലിന്റെ അടുത്ത ചോദ്യം.

ഗംഭീര അടി

സത്യത്തിൽ ഒരു ആചാരമല്ല ഗംഭീര അടിയാണ് നടന്നത് എന്നായിരുന്നു കത്രീനയുടെ വെളിപ്പെടുത്തൽ. വിവാഹദിനം ഫോട്ടോ ഷൂട്ടുകളിൽ മുഴുകി നിൽക്കവേ, വലിയ ഒച്ചപ്പാടും ബഹളവും കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. നോക്കുമ്പോൾ എന്റെ സഹോദരിമാരും വിക്കിയുടെ സുഹൃത്തുക്കളും ചെരുപ്പിനു വേണ്ടി പിടിവലി നടത്തുകയാണ്.

വലിയ സംഘട്ടനം തന്നെ നടന്നു

അവർ തമ്മിൽ വലിയ സംഘട്ടനം തന്നെ നടന്നു എന്ന് പറഞ്ഞാൽ പോലും അതിശയോക്തിയാവില്ല. വിവാഹദിനത്തിലെ വിശേഷങ്ങൾ പങ്കിടവേ കത്രീന പറഞ്ഞു. ആരാണ് അവസാനം ജയിച്ചത് എന്ന അർച്ചന സിംഗിനെ ചോദ്യത്തിന്, താൻ വിവാഹ ചടങ്ങുകളിൽ മുഴുകിയതിനാൽ ആരാണ് ജയിച്ചതെന്ന് അറിഞ്ഞില്ല എന്നും നടി പറഞ്ഞു.

ഓതറിനെ കുറിച്ച്
ഋതു നായർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്