ആപ്പ്ജില്ല

റിയ സുശാന്തിന് മയക്കുമരുന്ന് നല്‍കിയിരുന്നു? സംശയത്തിന്റെ മുന ചൂണ്ടി ചാറ്റ് വിവരങ്ങള്‍ പുറത്ത്!

സുശാന്തിന് മയക്കുമരുന്ന് നല്‍കേണ്ടതിനെ കുറിച്ച് റിയയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നതായും സന്ദേശങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍

Samayam Malayalam 26 Aug 2020, 1:36 pm
നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കേസ് ഇപ്പോള്‍ സിബിഐ ആണ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട റിയ ചക്രബര്‍ത്തിയുടെ ചാറ്റ് വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സിബിഐയ്ക്ക് കെെമാറി. സംഭവങ്ങള്‍ക്ക് പിന്നില്‍ മയക്ക്മരുന്ന് ഉപയോഗവും സംശയിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും ചാറ്റ് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിനിടെ റിയയും ശ്രുതി മോദിയും തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
Samayam Malayalam leaked chats of rhea chakraborty reveals drug angle in sushant singh rajput case
റിയ സുശാന്തിന് മയക്കുമരുന്ന് നല്‍കിയിരുന്നു? സംശയത്തിന്റെ മുന ചൂണ്ടി ചാറ്റ് വിവരങ്ങള്‍ പുറത്ത്!


Also Read: സുശാന്ത് സിങ്ങിന്റെ മരണം: റിയയ്ക്ക് സിബിഐ സമന്‍സ് അയക്കും

ചാറ്റ് പുറത്ത്

സുശാന്ത് കഞ്ചാവ് ഉപയോഗിക്കുന്നത് നിര്‍ത്താമെന്ന് വാക്കു നല്‍കിയതായാണ് ചാറ്റില്‍ പറയുന്നത്. ജനുവരിയില്‍ നടത്തിയ ചാറ്റ് വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരു മീറ്റിങ്ങിനിടെ സുശാന്ത് പൊട്ടിക്കരഞ്ഞെന്നും ചികിത്സ തേടാമെന്ന് പറഞ്ഞെന്നുമാണ് ചാറ്റില്‍ പറയുന്നത്.

റിയ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു

ശ്രുതി 2 എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറില്‍ നിന്നും വന്ന സന്ദേശത്തില്‍ സുശാന്ത് ഇന്നലെ മുതല്‍ കഞ്ചാവ് ഉപേക്ഷിച്ചെന്നും പറയുന്നുണ്ട്. അതേസമയം മറ്റൊരു ചാറ്റില്‍ നിന്നും റിയ മയക്കുമരുന്നായ എംഡിഎംഎ,ഹാഷിഷ്, കഞ്ചാവ് തുടങ്ങിയവ ഉപയോഗിച്ചിരുന്നതായാണ് മനസിലാകുന്നത്.

മയക്കുമരുന്ന് ഇടപാടുകാരനുമായി ചാറ്റ്

സുശാന്തിന് മയക്കുമരുന്ന് നല്‍കേണ്ടതിനെ കുറിച്ച് റിയയ്ക്ക് നിര്‍ദ്ദേശം നല്‍കുന്നതായും സന്ദേശങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മയക്കുമരുന്ന് ഇടപാടുകാരനുമായി റിയ ചാറ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് റിയയ്ക്ക് സിബിഐ സമന്‍സ് അയക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Also Read: 'ദിവസം ചെല്ലുന്തോറും അദ്ദേഹത്തിന്റെ ശക്തി കൂടുന്നു'; നിത്യാനന്ദയുടെ കെെലാസ രാജ്യം സന്ദര്‍ശിക്കണമെന്ന് മീര മിഥുന്‍

റിയക്കെതിരെ സോഷ്യല്‍ മീഡിയ

എന്നാല്‍ ഈ ആരോപണങ്ങള്‍ റിയയുടെ അഭിഭാഷകനായ സതീഷ് എതിര്‍ത്തു. റിയ ജീവിതത്തില്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല. രക്ത പരിശോധന നടത്താന്‍ താരം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ റിയക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിരിക്കുകയാണ്. റിയഡ്രഗ്ചാറ്റ് എന്ന ഹാഷ് ടാഗ് ട്രെന്റിങ് ആയി മാറിയിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്