ആപ്പ്ജില്ല

സിഗരറ്റ് പോലും വലിക്കാറില്ലെന്ന് നടിമാര്‍, താരങ്ങളടക്കം ഏഴ് പേരെ ചോദ്യം ചെയ്യും; മയക്കുമരുന്ന് കേസ് ഉന്നതരിലേക്ക്

മൂന്ന് പേരും മയക്കുമരുന്ന് മാഫിയയുമായോ ഇടപാടുകാരുമായോ നേരിട്ട് ബന്ധപ്പെട്ടതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരങ്ങളടക്കം എഴ് പേരെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Samayam Malayalam 29 Sept 2020, 1:34 pm
ബോളിവുഡിലെ മയക്കുമരുന്ന് കേസ് കൂടുതല്‍ പ്രമുഖരിലേക്ക് നീളുന്നു. കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെ വീണ്ടും ചെയ്യാന്‍ വിളിപ്പിക്കുമെന്നും സൂചനകള്‍. കഴിഞ്ഞ ദിവസം ഇവര്‍ നല്‍കിയ മറുപടികളില്‍ എന്‍സിബി തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനാലാണ് ഇവരെ വീണ്ടും ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുന്നത്.
Samayam Malayalam Deepika Padukone
സിഗരറ്റ് പോലും വലിക്കാറില്ലെന്ന് നടിമാര്‍, താരങ്ങളടക്കം ഏഴ് പേരെ ചോദ്യം ചെയ്യും; മയക്കുമരുന്ന് കേസ് ഉന്നതരിലേക്ക്


Also Read: ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്‍മാരില്ല, തെരഞ്ഞെടുത്ത പങ്കാളികളെ ഉള്ളു'; മറുപടിയുമായി റിമ കല്ലിങ്കല്‍

അതേസമയം മൂന്ന് പേരും മയക്കുമരുന്ന് മാഫിയയുമായോ ഇടപാടുകാരുമായോ നേരിട്ട് ബന്ധപ്പെട്ടതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരങ്ങളുടെ മൊബെെല്‍ ഫോണുകള്‍ എന്‍സിബി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ തങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നാണ് മൂന്ന് പേരും പറഞ്ഞത്.

Also Read: ഒരാണ് തെറ്റ് ചെയ്താൽ നിങ്ങൾ അടച്ചാക്ഷേപിക്കാറ് പുരുഷ സമൂഹത്തെ ഒന്നടങ്കമാണ്; കുറിപ്പുമായി നവജിത്ത്

സിഗരറ്റു പോലും വലിക്കാറില്ലെന്നും നടിമാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനായാണ് മൊബെെല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്തത്. അതേസമയം കേസ് ബോളിവുഡിലെ ഉന്നതരിലേക്ക് നീളുമെന്നാണ് സൂചനകള്‍. താരങ്ങളടക്കം എഴ് പേരെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്