ആപ്പ്ജില്ല

ബുര്‍ഖ ധരിച്ചത് മകളുടെ സ്വാതന്ത്ര്യം, പറ്റുമെങ്കില്‍ ഞാനും ധരിക്കുമായിരുന്നു: എ.ആര്‍ റഹ്മാന്‍

മകള്‍ ഖദീജ ബുര്‍ഖ ധരിക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി എആര്‍ റഹ്മാന്‍. അതവളുടെ സ്വാതന്ത്ര്യമാണെന്ന് റഹ്മാന്‍ പറയുന്നു. പറ്റുമെങ്കില്‍ ഞാനും ധരിക്കുമായിരുന്നുവെന്നും അദ്ദേഹം

Samayam Malayalam 23 Feb 2020, 1:00 pm

ഹൈലൈറ്റ്:

  • അവസരം ലഭിച്ചാല്‍ താനും ബുര്‍ഖ ധരിക്കുമെന്ന് റഹ്മാന്‍
  • മകളുടെ ലാളിത്യവും സാമൂഹ്യ പ്രതിബദ്ധതയും തന്നെ അത്ഭുതപ്പെടുത്തിയെന്നും റഹ്മാന്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam ബുര്‍ഖ ധരിച്ചത് മകളുടെ സ്വാതന്ത്ര്യം, പറ്റുമെങ്കില്‍ ഞാനും ധരിക്കുമായിരുന്നു: എ.ആര്‍ റഹ്മാന്‍
ബുര്‍ഖ ധരിച്ചത് മകളുടെ സ്വാതന്ത്ര്യം, പറ്റുമെങ്കില്‍ ഞാനും ധരിക്കുമായിരുന്നു: എ.ആര്‍ റഹ്മാന്‍
മകള്‍ ഖദീജ ബുര്‍ഖ ധരിക്കുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളില്‍ മറുപടിയുമായി എ.ആര്‍ റഹ്മാന്‍ രംഗത്ത്. ബുര്‍ഖ ധരിക്കുന്നത് മകളുടെ സ്വാതന്ത്ര്യമാണെന്ന് അദ്ദേഹം പറയുന്നു. സ്വതന്ത്ര്യമായി കാര്യങ്ങള്‍ ചെയ്യാനുള്ള അവകാശം അവള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഹ്മാന്‍റെ മകള്‍ ബുര്‍ഖ ധരിക്കുന്നതിനെ വിമര്‍ശിച്ച് എഴുത്തുകാരി തസ്ലീമ നഹ്റിന്‍ രംഗത്തെത്തിയിരുന്നു.
തസ്ലീമയുടെ വിമ‍ര്‍ശനത്തിന് ഖദീജ തന്നെ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. പിന്നാലെയാണ് പിതാവിന്‍റെ പ്രതികരണം. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്.

Also Read: നിങ്ങള്‍ക്കതിന് പറ്റില്ലെങ്കില്‍ വാങ്ങിയ പണം തിരികെ നല്‍കണം; തൃഷയ്ക്കെതിരെ നിര്‍മ്മാതാവ്

മക്കളെ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ അറിയിച്ചു വേണം മാതാപിതാക്കള്‍ വളര്‍ത്താന്‍. മാതാപിതാക്കളില്‍ നിന്നും നല്ലതും ചീത്തയും ലഭിക്കാമെന്നും അവര്‍ തിരിച്ചറിയണം. ബാക്കിയെല്ലാം അവരുടെ തീരുാമാനമാണെന്നും ഖദീജ ചെയ്തതു അവളുടെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ബുര്‍ഖ ധരിക്കുക എന്നത് ഖദീജ സ്വയം എടുത്ത തീരുമാനമാണ്. അതിനെ മതപരമായ ഒന്നായി കണക്കാക്കാതെ മാനസികമായ ഒന്നായി കാണാനാണ് ആഗ്രഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവസരം ലഭിച്ചാല്‍ താനും ബുര്‍ഖ ധരിക്കുമെന്നും എന്നാല്‍ പുരുഷന്‍ അത് ധരിക്കേണ്ട ആവശ്യമില്ല, അല്ലാത്ത പക്ഷം താന്‍ തീര്‍ച്ചയായും ധരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: താടിക്കാരന്‍ പോകും മുമ്പെ..; ഇതൊരു കിടിലന്‍ കുടുംബം, പക്ഷെ അല്ലി എവിടെയെന്ന് ആരാധകര്‍

പുറത്തിറങ്ങാനും ഷോപ്പിങ്ങിനുമെല്ലാം ബുര്‍ഖ എളുപ്പമാണെന്നും റഹ്മാന്‍ പറയുന്നു. ബുര്‍ഖ ധരിക്കുന്നതിലൂടെ ഖദീജ അവളുടെ സ്വാതന്ത്ര്യം കണ്ടെത്തുകയാണ് ചെയ്തതെന്നും സമൂഹവുമായി അത്രയേറെ ഇടപഴകുന്ന പെണ്‍കുട്ടിയാണ് അവളെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു. മകളുടെ ലാളിത്യവും സാമൂഹ്യ പ്രതിബദ്ധതയും കണ്ട് പലപ്പോഴും തനിക്ക് അത്ഭുതം തോന്നിയിട്ടുണ്ടെന്നും റഹ്മാന്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്