ഒരു കാലത്ത് തെന്നിന്ത്യയിൽ ഏറെ ശ്രദ്ധ നേടിയ നടി ഷക്കീലയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ബോളിവുഡ് ചിത്രം 'ഷക്കീല' റിലീസിനായി ഒരുങ്ങുന്നു. ക്രിസ്മസിനാണ് ചിത്രം തിയറ്ററുകളില്‍ എത്താനായി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡിലെ ശ്രദ്ധേയയായ നടി റിച്ച ഛദ്ദയാണ് ചിത്രത്തിൽ ഷക്കീലയായെത്തുന്നത്.
Also Read: ജോജിയാകാന്‍ വീണ്ടും മെലിഞ്ഞ് ഫഹദ്; അമ്പമ്പോ ഇത് ഏന്തൊരു മാറ്റമെന്ന് ആരാധകര്‍!
സിനിമയുടെ റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചുവന്ന സാരിയുടുത്തുകൊണ്ട് കൈയ്യില്‍ ഒരു തോക്കുമായി നില്ക്കുന്ന റിച്ചയാണ് പോസ്റ്ററിലുള്ളത്. ഈ ക്രിസ്മസ് ഹോട്ടാക്കാൻ ഷക്കീലയെത്തുന്നു എന്നാണ് പോസ്റ്റിന്റെ ടാഗ് ലൈൻ.
ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ള, സമ്മി നന്‍വാനി, സഹില്‍ നന്‍വാനി തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. പതിനാറാം വയസ്സിൽ ബി ഗ്രേഡ് സിനിമാലോകത്തെത്തിയ ആളാണ് ഷക്കീല.
Also Read: രാജസ്ഥാനിൽ നിന്നൊരു മലയാള സിനിമ; പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി 'പിപ്പലാന്ത്രി' വരുന്നു
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഇതുവരെ ഷക്കീല. അവരുടെ ജീവിത കഥയും ശേഷം അവരുടെ ജീവിതത്തിലുണ്ടായ കാര്യങ്ങളുമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.
Also Watch :