ആപ്പ്ജില്ല

ഭര്‍ത്താവിന്റെ പേര് മാറ്റി വെട്ടിലായ പ്രിയങ്ക ചോപ്ര! വിവാഹമോചനം എന്നാണെന്ന് ചോദ്യങ്ങള്‍! പ്രതികരണവുമായി അമ്മ!

പേരുമാറ്റം തന്നെ ഇത്രയും വലിയ വെട്ടിലേക്ക് തള്ളി വിടുമെന്ന് പ്രിയങ്ക ചോപ്ര കരുതിക്കാണില്ല. സിനിമാലോകത്തും സോഷ്യല്‍ മീഡിയയിലുമെല്ലാം പ്രിയങ്കയുടെ പേരുമാറ്റം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്, ഭര്‍ത്താവിന്റെ പേര് മാറ്റിയതിലെ പൊരുത്തക്കേടിനെക്കുറിച്ചാണ് ചര്‍ച്ചകള്‍.

Samayam Malayalam 23 Nov 2021, 5:31 pm
Samayam Malayalam priyanka chopra divorce madhu chopra s reaction on her daughter priyanka chopra s divorce rumour
ഭര്‍ത്താവിന്റെ പേര് മാറ്റി വെട്ടിലായ പ്രിയങ്ക ചോപ്ര! വിവാഹമോചനം എന്നാണെന്ന് ചോദ്യങ്ങള്‍! പ്രതികരണവുമായി അമ്മ!


ബോളിവുഡിന്റെ എക്കാലത്തേയും പ്രിയനായികമാരിലൊരാളാണ് പ്രിയങ്ക ചോപ്ര. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് പ്രിയങ്ക. ബിസിനസുകാരനായ നിക് ജോനസാണ് പ്രിയങ്കയെ ജീവിതസഖിയാക്കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളുടെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ പേരില്‍ മാറ്റം വരുത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. ഇതേക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. അതിനിടയിലാണ് പ്രതികരണവുമായി മധു ചോപ്ര എത്തിയത്.

സമാന്തയുടെ വഴിയെ

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരദമ്പതികളായ സമാന്തയും നാഗചൈതന്യയും വേര്‍പിരിഞ്ഞത് അടുത്തിടെയായിരുന്നു. നാഗചൈതന്യയുടെ വീട്ടില്‍ നടന്ന വിരുന്നില്‍ സമാന്ത ഇല്ലാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു. നാളുകള്‍ക്ക് ശേഷമായാണ് ഇരുവരും വിവാഹമോചനത്തെക്കുറിച്ച് വ്യക്തമാക്കിയത്. സമാന്തയ്ക്ക് പിന്നാലെ പ്രിയങ്ക ചോപ്രയും വിവാഹമോചിതയാവുകയാണോയെന്നായിരുന്നു ചോദ്യങ്ങള്‍.

പേരിലെ മാറ്റം

പ്രിയങ്ക ചോപ്ര ജോനാസ് എന്നായിരുന്നു നടിയുടെ ഇന്‍സ്റ്റഗ്രാമിലെ പേര്. പേരിനൊപ്പമുള്ള ജോനാസ് ഒഴിവാക്കിയിരിക്കുകയാണ് താരം. നിക്കും പ്രിയങ്കയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും പേര് മാറ്റത്തിലേക്ക് നയിച്ചത് അതാവാമെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളില്‍ പലരും പറയുന്നത്. അധികം വൈകാതെ ഇരുവരുടേയും വിവാഹമോചന വാര്‍ത്ത പുറത്തുവന്നേക്കുമെന്നുള്ള അനുമാനങ്ങളുമുണ്ട്.

അമ്മയുടെ പ്രതികരണം

വിവാഹമോചന വാര്‍ത്ത വൈറലായി മാറിയതിന് പിന്നാലെയായാണ് ഇതേക്കുറിച്ച് പ്രതികരിച്ച് പ്രിയങ്കയുടെ അമ്മ എത്തിയത്. മകളുടെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് മധു ചോപ്ര പ്രതികരിച്ചത്. പ്രചാരണങ്ങള്‍ തെറ്റാണ്, ഇത്തരത്തിലുള്ള കിംവദന്തികളൊന്നും പ്രചരിപ്പിക്കരുതെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. പ്രിയങ്കയും നികും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

വിജയരഹസ്യം

തിരക്കുകള്‍ക്കിടയിലും തങ്ങളുടെ ദാമ്പത്യം സന്തോഷകരമായാണ് പോവുന്നതെന്ന് മുന്‍പ് പ്രിയങ്ക പറഞ്ഞിരുന്നു. എവിടെയായാലും രണ്ടാഴ്ചയ്ക്കപ്പുറം പിരിഞ്ഞിക്കാറില്ല ഞങ്ങള്‍, എവിടെയായിരുന്നാലും എപ്പോഴും സംസാരിക്കുകയും വീഡിയോ കോള്ിലൂടെ കാണുകയും ചെയ്യാറുണ്ട്. വിവാഹത്തിന് മുന്‍പെടുത്ത ഈ തീരുമാനം കൃത്യമായി പാലിക്കുന്നുണ്ടെന്നും അതാണ് വിവാഹ ജീവിതത്തിന്റെ വിജയരഹസ്യമെന്നും മുന്‍പൊരു അഭിമുഖത്തിനിടെ പ്രിയങ്ക പറഞ്ഞിരുന്നു.

സുഹൃത്തിന്റെ പ്രതികരണം

പ്രിയങ്ക പേര് മാറ്റിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിക്കും അത്ഭുതപ്പെടുത്തി. പ്രിയങ്ക എന്ന് പേര് മാറ്റാന്‍ കാരണം പുതിയ പ്രൊജക്ടുകളാണ്. ഇനിയങ്ങോട്ട് പ്രിയങ്ക എന്ന മുന്‍പത്തെ പേര് തന്നെ ഉപയോഗിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പേര് മാറ്റിയത്. ജോനാസ് എന്നത് മാത്രമല്ല തന്റെ കുടുംബപ്പേരും പ്രിയങ്ക മാറ്റിയെന്നുമായിരുന്നു സുഹൃത്ത് പ്രതികരിച്ചത്.

93 കിലോയിൽ നിന്ന് 75ലേയ്ക്ക് ; ശ്രദ്ധേയമായി ഉണ്ണി മുകുന്ദൻ്റെ ട്രാൻസ്ഫർമേഷൻ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്