ആപ്പ്ജില്ല

72 ലക്ഷം നല്‍കി 7.2 കോടി ഫേക്ക് വ്യൂസ്; റെക്കോര്‍ഡ് നേടാന്‍ 'വ്യാജ കാഴ്ചക്കാരെ' വാങ്ങി ബാദ്ഷ

റെക്കോര്‍ഡ് തകര്‍ക്കാന്‍ വേണ്ടിയായിരുന്നു ഫേക്ക് വ്യൂസ് പണം നല്‍കി വാങ്ങിയത്

Samayam Malayalam 10 Aug 2020, 11:44 am
വീണ്ടും വിവാദത്തില്‍ അകപ്പെട്ട് റാപ്പര്‍ ബാദ്ഷ. തന്റെ സംഗീത വീഡിയോകള്‍ക്ക് അധിക വ്യൂസ് ലഭിക്കാന്‍ 72 ലക്ഷം രൂപ നല്‍കി ബാദ്ഷ ഫേക്ക് വ്യൂസ് വാങ്ങിയെന്ന് മുംബെെ പോലീസ് വെളിപ്പെടുത്തിയിരിക്കുകയാണ്. വ്യുവര്‍ഷിപ്പ് റെക്കോര്‍ഡ് തകര്‍ക്കാന്‍ വേണ്ടിയായിരുന്നു ഫേക്ക് വ്യൂസ് പണം നല്‍കി വാങ്ങിയത്. മുംബെെ പോലീസ് ബാദ്ഷായെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ബാദ്ഷ കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
Samayam Malayalam rapper badshah confessed he bought fake views of 72 lakhs to achieve world record says police
72 ലക്ഷം നല്‍കി 7.2 കോടി ഫേക്ക് വ്യൂസ്; റെക്കോര്‍ഡ് നേടാന്‍ 'വ്യാജ കാഴ്ചക്കാരെ' വാങ്ങി ബാദ്ഷ


Also Read: 'ആളിക്കത്തി മനുഷ്യസ്നേഹത്തിന്റെ തീപ്പന്തങ്ങള്‍'; പ്രതീക്ഷയുടെ വിളക്കുകൾ അണഞ്ഞു പോവുന്നില്ലെന്ന് മമ്മൂട്ടി

7.2 കോടി ഫേക്ക് വ്യൂസ്

72 ലക്ഷം രൂപ നല്‍കി 7.2 കോടി ഫേക്ക് വ്യൂസ് ബാദ്ഷ വാങ്ങിയെന്നാണ് വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍ക്ക് ഫേക്ക് വ്യൂസും ഫോളോവേഴ്സും വില്‍ക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ബാദ്ഷ കുറ്റസമ്മതം നടത്തിയത്.

റെക്കോര്‍ഡിന് വേണ്ടി

24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോ എന്നെ റെക്കോര്‍ഡിന് വേണ്ടിയാണ് ഫേക്ക് വ്യൂസ് വാങ്ങിയത്. പാകല്‍ ഹേയിലെ തന്റെ സംഗീത വീഡിയോ 75 മില്യണ്‍ ആളുകള്‍ കണ്ടെന്നായിരുന്നു ബാദ്ഷയുടെ അവകാശവാദം. ഇതിലൂടെ ടെയ്ലര്‍ സ്വിഫ്റ്റിന്റെ അടക്കം റെക്കോര്‍ഡ് തകര്‍ത്തെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഗൂഗിള്‍ തളളുകയായിരുന്നു.

തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബാദ്ഷ

ബാദ്ഷയുടെ മ്യൂസിക് വീഡിയോകള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. അതേസമയം, താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ബാദ്ഷ പറയുന്നത്. തന്റെ നിരപരാധിത്വം പോലീസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

Also Read: ഞാൻ കരഞ്ഞതുകണ്ട് അവർ ചിരിച്ചു! ഇത്തരം മനോഹരമായ ആചാരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നുവെന്ന് വെങ്കി

ട്രോള്‍ മഴ

ഇതിന് പിന്നാലെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണ്. നിരവധി പേരാണ് ബാദ്ഷയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. നേരത്തെ തന്നെ പാട്ടുകള്‍ കോപ്പിയടിക്കുന്നുവെന്ന ആരോപണം ബാദ്ഷയ്ക്കെതിരെ ഉയര്‍ന്നിരുന്നു. പിന്നാലെ വന്ന പുതിയ ആരോപണവും വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്