ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'ആർആർആർ' ഒക്ടോബർ 13ന് തീയേറ്ററുകളിലേക്കെത്താൻ തയ്യാറെടുക്കുകയാണ്. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപേരാണ് 'ആർആർആർ'. ചിത്രത്തിൽ ജൂനിയർ എൻ.ടി.ആറും രാം ചരണുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 450 കോടി മുതൽ മുടക്കിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഡിവിവി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ ഡി.വി.വി ധനയ്യയാണ് ചിത്രം നിർമ്മിക്കുന്നത്. Also Read: 'പ്രീസ്റ്റി'നെ ഏറ്റെടുത്തതിന് നന്ദിയെന്ന് മഞ്ജു
ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും, അജയ് ദേവ്ഗണും മറ്റ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുമുണ്ട്. സ്വാതന്ത്ര്യസമര സേനാനികളായിരുന്ന അല്ലൂരി സീതാരാമ രാജു, കൊമരു ഭീം എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജർ ജോൺസ്, തമിഴ് നടൻ സമുദ്രക്കനി എന്നിവരും ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ ആലിയ അവതരിപ്പിക്കുന്ന സീത എന്ന കഥാപാത്രത്തിൻ്റെ ലുക്ക് പോസ്റ്റർ പുറത്ത് വിടാൻ തയ്യാറെടുക്കുകയാണ് അണിയറപ്രവർത്തകർ.
Also Watch:
Also Read: സുരേഷ് തിരുവല്ലയുടെ 'നാളേയ്ക്കായ്' മാർച്ച് 19 ന് തീയേറ്ററുകളിലേക്ക്
2021 മാർച്ച് 15 തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പോസ്റ്റർ പുറത്ത് വിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. 'ആർആർആർ' എന്ന പേരിൻ്റെ മുഴുവൻ പേര് രൗദ്രം രണം രുദിരം എന്നതാണ്. എം.എം.കീരവാണിയാണ് ചിത്രത്തിലെ ഗാനത്തിന് സംഗീതം ഒരുക്കുന്നത്. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പത്ത് ഭാഷകളിലാകും ചിത്രം റിലീസിന് എത്തുന്നത്. 2021 ദസറ റിലീസായാണ് ചിത്രം എത്തുക. ഇതോടെ രാജമൌലി ചിത്രങ്ങളുടെ ആരാധകരും സിനിമാപ്രേമികളുമെല്ലാം അത്യന്തം ആവേശത്തിലായിക്കഴിഞ്ഞു.