ആപ്പ്ജില്ല

ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി സല്‍മാന്‍ ഖാന്‍; ഫുഡ് ട്രക്കിലൂടെ റേഷന്‍ എത്തിച്ച് താരം!

സൽമാൻ ഖാൻ്റെ സദ്പ്രവൃത്തിയെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ചില സിനിമാ പ്രവർത്തകരും ആരാധകരും

Samayam Malayalam 20 May 2020, 5:44 pm
രാജ്യത്ത് നിരവധി പേരാണ് കൊറോണക്കാലമായതോടെ ദുരിതത്തിലായത്. ഇത്തരക്കാർ ഒഗു ദിവസം തള്ളി നീക്കാൻ ബദ്ധപ്പെടുകയാണ്. ദിവസജോലിക്കാരുടെ വയറ്റത്തടിച്ച് കൊറോണയും ലോക്ക് ഡൌണുമെത്തിയതോടെ സന്മനസ്സുകളുടെ സഹായത്തോടെയും സർക്കാർ നൽകിയ റേഷനും കൊണ്ടാണ് പലരും ജീവിതം തള്ളി നീക്കിയത്. ഇത്തരക്കാർക്ക് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. മുബൈ നഗരത്തിൽ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്ക് റേഷനെത്തിച്ച് നൽകിയിരിക്കുകയാണ് താരമിപ്പോൾ.
Samayam Malayalam salman khan distributes rations to needful people in mumbai via his food truck being haangryy
ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി സല്‍മാന്‍ ഖാന്‍; ഫുഡ് ട്രക്കിലൂടെ റേഷന്‍ എത്തിച്ച് താരം!



ബീയിങ് ഹാങ്ഗ്രി ഫുഡ് ട്രക്ക്

ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവര്‍ക്ക് ബീയിങ് ഹാങ്ഗ്രി എന്നെഴുതിയ ഫുഡ് ട്രക്കിലാണ് സൽമാൻ ഖാൻ റേഷന്‍ എത്തിച്ച് നൽകിയത്. ബീയിങ് ഹാങ്ഗ്രി എന്ന് വലിയ അക്ഷരങ്ങളാൽ ആലേഖനം ചെയ്ത ട്രക്ക് ബുധനാഴ്ച്ച രാവിലെയാണ് മുംബൈ റോഡിൽ പ്രത്യക്ഷപ്പെട്ടത്.

Also Read: മോഹൻലാലിൻ്റെ റെക്കോർഡ് പോലും കശക്കിയെറിഞ്ഞ് വൈറൽ താരം അർജ്യൂ!

ആവശ്യക്കാരേറെ

ചുരുങ്ങിയ സമയം കൊണ്ട് വണ്ടിക്കു മുന്നിൽ നീണ്ട നിര തന്നെയാണ് പ്രത്യക്ഷപ്പെട്ടത്. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Also Read: 'ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ മോഹന്‍ലാല്‍ അഭിനയിക്കുക ദൃശ്യം 2 ല്‍'; ആരാധകരെ ഞെട്ടിച്ച് പ്രഖ്യാപനം

ആരാധകരേറ്റെടുത്ത് സദ്പ്രവൃത്തി

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിരിക്കുന്നത് സല്‍മാന്‍ ഖാന്റെ ഫാന്‍ പേജുകളിലൂടെയാണ്. എന്നാൽ സൽമാൻ ഖാൻ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

Also Read: സുഹാനയുടെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് ബെല്ലി ഡാൻസ് ട്രെയിനർ; ഏറ്റെടുത്ത് ആരാധകരും!

അഭിനന്ദിച്ച് ശിവസേന നേതാവും

മുൻപ് സല്‍മാൻ ഖാനെ റേഷന്‍ കിറ്റ് വിതരണം ചെയ്യുന്നതിന് അഭിനന്ദിച്ചു കൊണ്ട് ശിവസേന നേതാവ് രാഹുല്‍ കനാല്‍ ട്വീറ്റ് ചെയ്തിരുന്നു. ആവശ്യക്കാരെ കണ്ടെത്തി സല്‍മാന്‍ വിളിച്ചു പറയാതെ ചെയ്യുന്ന സേവനം വിലമതിക്കാനാവാത്തതാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

Also Read: ജൂനിയർ എൻടിആറിന് രാജമൗലിയുടെ പിറന്നാൾ സമ്മാനം; കൈയ്യടിച്ച് ആരാധകരും!

'അന്നദാന്‍'

മുൻപും ഇത്തരത്തിൽ സൽമാൻ ഖാൻ പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്തിരുന്നു. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ടുന്നവര്‍ക്ക് ''അന്നദാന്‍' ചലഞ്ച് എന്ന പേരിൽ താരം ഭക്ഷണവിതരണം നടത്തിയിരുന്നു.

Also Read: വിജയ് യേശുദാസ് നായകനാകുന്ന ബഹുഭാഷാ 3D ചിത്രം!

ചലഞ്ചും

ഈ ചലഞ്ച് ഏറ്റെടുക്കാൻ താരം തൻ്റെ ആരാധകരെ ക്ഷണിക്കുകയും ചെയ്തിരുന്നു. ലുലിയ വാന്റര്‍, നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ സല്‍മാനൊപ്പം ട്രക്കുകളിലേക്ക് റേഷന്‍ കിറ്റുകള്‍ നിറയ്ക്കുന്നതിൻ്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Also Read: ആരാധകരുടെ പ്രതീക്ഷ തെറ്റിച്ച് മാസ്റ്റർ ഓടിടി റിലീസിനോ?

ഫാൻസ് പേജുകളിൽ വൈറൽ

View this post on Instagram Love You @BeingSalmanKhan & @Iamrahulkanal Thank you so much for providing ration in our area.... #Salmankhan #BeingHaangryy #beinghuman @adityathackeray @beingsalmankhan @beingshera @rahulnarainkanal A post shared by beingsalmankhan2727 (@beingsalmakhan2727) on May 19, 2020 at 3:37pm PDT

ഇൻസ്റ്റാഗ്രാമിലും വൈറൽ

View this post on Instagram This is known as #helping #caring #love !!! #beinghaangryy #salmankhan @beingsalmankhan @rahulnarainkanal #mumbai #indiafightscorona #covid19 ... this is called helping @incindia , @bjp4india . #stayhome #staysafe @pibindia A post shared by WhyTrending (@whytrending) on May 19, 2020 at 10:32am PDT

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്