പുതിയ പരീക്ഷണം ആരാധര്‍ക്ക് പിടിച്ചില്ല
ട്രെഡീഷണല്‍ ലുക്കിലായാലും ജിം ലുക്കിലായാലും എപ്പോഴും പുതുപരീക്ഷണങ്ങള്‍ക്ക് തയ്യാറാകുന്ന താരമാണ് മലെെക. പക്ഷെ മലെെകയുടെ പുതിയ പരീക്ഷണം ആരാധര്‍ക്ക് അത്ര പിടിച്ചിട്ടില്ല. സ്കിന്‍ നിറത്തോടെ വളരെയധികം സാമ്യമുള്ള വസ്ത്രമായിരുന്നു മലെെക ധരിച്ചിരുന്നത്. ഇതാണ് ആരാധകരെ ചെടിപ്പിച്ചത്.
ലോ ബജറ്റ് കിം കര്‍ഡാഷിയന്‍
ദേഹത്തോട് ചേര്‍ന്നു കിടക്കുന്ന വസ്ത്രത്തെ പരിഹസിച്ചു കൊണ്ട് ആറാധകര്‍ എത്തുകയായിരുന്നു. താരം വസ്ത്രം ധരിച്ചിട്ടില്ലേയെന്ന് ചോദിച്ചാണ് മിക്കവരും ട്രോളുന്നത്. അതേസമയം, ലോ ബജറ്റ് കിം കര്‍ഡാഷിയന്‍ എന്നു പരിഹസിക്കുന്നവരുമുണ്ട്.
സ്കൂബാ ഡെെവിങ്ങിന് പോവുകയാണോ?
സ്കൂബാ ഡെെവിങ്ങിന് പോവുകയാണോ എന്നു ചോദിക്കുന്നവരുമുണ്ട്. അതേസമയം, താരത്തിന്റെ ലുക്കിനേയും വസ്ത്രത്തേയും അഭിനന്ദിക്കുന്നവരും കുറവല്ല. സ്ഥിരം ശെെലികളില്‍ നിന്നും എന്നും മാറി നടക്കുന്നതാണ് മലെെകയുടെ രീതിയെന്ന് ചിലര്‍ പറയുന്നു.
തളരാതെ മലെെക
എന്നാല്‍ ട്രോളുകളൊന്നും മലെെകയെ തളര്‍ത്തിയിട്ടില്ല. പതിവ് പോലെ പുതിയ പരീക്ഷണങ്ങള്‍ക്ക് തയ്യാറാവുകയാണ് മലെെക. അതിനിടെ എല്ലാവരും ട്രോളിയെ അതേ വസ്ത്രത്തിലുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
അടിപൊളി നർത്തക
സിനിമകളില്‍ അഭിനയിക്കുന്നത് വളരെ കറച്ചാണെങ്കിലും എന്നെന്നും മൂളിപ്പാടുന്ന ഗാനങ്ങളിലൂടെ താരമായി മാറുകയായിരുന്നു മലെെക. ദില്‍ സെയിലെ ചയ്യ ചയ്യ, ദബംഗിലെ മുന്നി ബദ്നാം തുടങ്ങി നിരവധി ഗാനങ്ങള്‍ മലെെക നൃത്തം ചെയ്തിട്ടുണ്ട്. ഡാന്‍സ് റിയാലിറ്റി ഷോയിലെ വിധി കര്‍ത്താവുമാണ് മലെെക.