ആപ്പ്ജില്ല

നാണമില്ലേ, കൂടെ നില്‍ക്കുന്നത് അച്ഛനാണെന്നെങ്കിലും ഓര്‍ക്കണ്ടേ! സോനം കപൂറിനെതിരെ സെെബര്‍ ആക്രമണം

നടിമാര്‍ പലപ്പോഴും സദാചാര ആക്രമണത്തിന് ഇരയാകാറുണ്ട്. കഴിഞ്ഞ ഗ്രാമി അവാര്‍ഡ്സിലെത്തിയ പ്രിയങ്ക ചോപ്രയായിരുന്നു അവസാനത്തെ ഇര. ഇപ്പോഴിതാ ബോളിവുഡ് താരം സോനം കപൂറിനെതിരേയും സദാചാരവാദികള്‍ രംഗത്തെത്തിയിരിക്കുകയാണ്. സോനത്തിന്‍രെ വസ്ത്രമാണ് ഇക്കൂട്ടരേയും ചൊടിപ്പിച്ചിരിക്കുന്നത്.

Samayam Malayalam 8 Feb 2020, 9:00 am
നടിമാര്‍ പലപ്പോഴും സദാചാര ആക്രമണത്തിന് ഇരയാകാറുണ്ട്. കഴിഞ്ഞ ഗ്രാമി അവാര്‍ഡ്സിലെത്തിയ പ്രിയങ്ക ചോപ്രയായിരുന്നു അവസാനത്തെ ഇര. ഇപ്പോഴിതാ ബോളിവുഡ് താരം സോനം കപൂറിനെതിരേയും സദാചാരവാദികള്‍ രംഗത്തെത്തിയിരിക്കുകയാണ്. സോനത്തിന്‍രെ വസ്ത്രമാണ് ഇക്കൂട്ടരേയും ചൊടിപ്പിച്ചിരിക്കുന്നത്.
Samayam Malayalam social media slut shames sonam kapoor for standing next to father anil kapoor in a revealing dress
നാണമില്ലേ, കൂടെ നില്‍ക്കുന്നത് അച്ഛനാണെന്നെങ്കിലും ഓര്‍ക്കണ്ടേ! സോനം കപൂറിനെതിരെ സെെബര്‍ ആക്രമണം


സദാചാരവാദികളെ ചൊടിപ്പിച്ച വസ്ത്രം

മലംഗ് പ്രമീയര്‍ ഷോയ്ക്കെത്തിയതായിരുന്നു സോനം. താരത്തോടൊപ്പം അച്ഛന്‍ അനില്‍ കപൂറുമുണ്ടായിരുന്നു. സോനം ധരിച്ച വസ്ത്രം സോഷ്യല്‍ മീഡിയയിലെ ചില സദാചാരവാദികള്‍ക്ക് തീരെ പിടിച്ചില്ല. വെെഡ് നെക്ക് ലെെനുള്ള കറുത്ത വസ്ത്രമായിരുന്നു സോനം ധരിച്ചിരുന്നത്.

നിങ്ങള്‍ക്ക് നാണമില്ലേ...

നില്‍ക്കുന്നത് അച്ഛനോടൊപ്പമാണെന്നും നിങ്ങള്‍ക്ക് നാണമില്ലേയെന്നുമാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. സാദാചാരവാദികളുടെ ആക്രമണമാണ് ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും താഴെ നടക്കുന്നത്.

പിന്തുണയുമായി ആരാധകർ

അതേസമയം, സോനം കപൂറിന് പിന്തുണയുമായും ചിലര്‍ എത്തിയിട്ടുണ്ട്. താരത്തിന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്നവര്‍ പറയുന്നു. അച്ഛന്‍-മകള്‍ ബന്ധത്തെ വസ്ത്രത്തിന്‍റെ പേരില്‍ അളക്കുന്നതിനേയും അവര്‍ വിമര്‍ശിക്കുന്നു.

സമാന ആക്രമണം നേരത്തേയും

നേരത്തേയും സോനത്തിനെതിരെ വസ്ത്രത്തിന്‍റെ പേരില്‍ സദാചാര ആക്രമണം നടന്നിരുന്നു. അതിനേയെല്ലാം അതി വിദഗ്ധമായി തന്നെയായിരുന്നു സോനം നേരിട്ടത്. ഇത്തവണയും ഇതുപോലുള്ള ആക്രമണങ്ങളെ താരം ചെറുത്തു നില്‍ക്കുമെന്നും ആരാധകര്‍ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്