ആപ്പ്ജില്ല

സുഹാനയും ഖുഷിയും നായികമാർ; ശ്രദ്ധ നേടി 'ആര്‍ച്ചീസ്'

സോയ അക്തറിന്റെ ദി ആർച്ചീസ് പ്രഖ്യാപിക്കപ്പെട്ടതോടെ ബോളിവുഡിലെ നെപ്പോട്ടിസം വീണ്ടും സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്

Samayam Malayalam 15 May 2022, 4:32 pm
സിനിമാതാരങ്ങളുടെ മക്കൾ സിനിമയിലേക്ക് എത്തുന്നത് പുതുമയല്ല, നിരവധി താരങ്ങളുടെ മക്കൾ സിനിമയിൽ ശോഭിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍ താരം കിങ് ഖാൻ ഷാരൂഖ് ഖാന്‍റെ മകൾ സുഹാന ഖാനും ബോണി കപൂറിന്‍റേയും ശ്രീദേവിയുടെ മകൾ ഖുഷി കപൂറും സിനിമാലോകത്തേക്ക് എത്തുകയാണ്.
Samayam Malayalam suahana.


Also Read: നസ്ലിനെ കുറിച്ച് ജയറാം സത്യന്‍ അന്തിക്കാട് പറഞ്ഞത്, മുതിര്‍ന്ന നടന്മാര്‍ പോലും അന്തം വിട്ട് പോകുന്ന അഭിനയമാണ് നസ്ലിന്റേത് എന്ന് സത്യന്‍ അന്തിക്കാട്

ഇവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സോയ അക്തർ സംവിധാനം ചെയ്യുന്ന ദി ആർച്ചീസ് സിനിമയുടെ ടീസർ പുറത്തിറങ്ങി. ആര്‍ച്ചി എന്ന പ്രശസ്ത കോമിക്ക് ബുക്കിനെ ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണിത്. ഏറെ വ്യത്യസ്തമാണ് പുറത്തിറങ്ങിയിരിക്കുന്ന ക്യാരക്ടർ ലുക്ക്.

സുഹാനയേയും ഖുഷിയേയും കൂടാതെ അമിതാഭ് ബച്ചന്‍റെ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകൻ അഗസ്ത്യ നന്ദയും സിനിമയിലെ പ്രധാന താരങ്ങളിലൊരാളാണ്. മിഹിര്‍ അഹൂജ, വേദങ് റെയ്ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Also Read: അസ്‌കറിന് വേണ്ടി പെണ്ണന്വേഷിക്കുകയാണ് സമ! അതിലും ചേട്ടത്തിയുടെ പവറുണ്ട്! രണ്ട് തെമ്മാടികളുടെ ഇടയിലേക്കാണ് സമ വന്നതെന്നാണ് വാപ്പച്ചി പറയാറുള്ളത്! കുടുംബവിശേഷങ്ങള്‍ പങ്കിട്ട് ആസിഫ് അലി

ടീനേജ് റൊമാന്‍റിക് കോമഡി വിഭാഗത്തിൽ ഉള്‍പ്പെടുന്നതാണ് ചിത്രം. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീമിങ് തുടങ്ങുന്നത്. ആർച്ചിയെ ആണ് അഗസ്ത്യ അവതരിപ്പിക്കുന്നത്. വെറോനിക്ക എന്ന കഥാപാത്രമായി ഖുഷിയും ബെറ്റിയായി സുഹാനയും എത്തുന്നു.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്