ആപ്പ്ജില്ല

'ട്രെന്റിങ്ങായി വിരാട്-അനുഷ്ക വിവാഹമോചനം'; സത്യമറിയാതെ കുഴങ്ങി ആരാധകര്‍

ഇന്ന് ട്വിറ്ററിലെത്തിയവര്‍ ഒന്ന് ഞെട്ടി. വിരുഷ്ക ഡിവോഴ്സ് എന്ന ഹാഷ് ടാഗായിരുന്നു ആ ഞെട്ടലിന് കാരണം

Samayam Malayalam 6 Jun 2020, 4:05 pm
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മ്മയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ഏറെ ആഘോഷിച്ചതായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട താരങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം അവര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ഇന്ന് ട്വിറ്ററിലെത്തിയവര്‍ ഒന്ന് ഞെട്ടി. വിരുഷ്ക ഡിവോഴ്സ് എന്ന ഹാഷ് ടാഗായിരുന്നു ആ ഞെട്ടലിന് കാരണം. കഴിഞ്ഞ ദിവസം വരെ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചവര്‍ പിരിഞ്ഞെന്നോ ആര്‍ക്കും അത് വിശ്വസിക്കാനായില്ല. പിന്നെയാണ് സത്യാവസ്ഥ തിരിച്ചറിയുന്നത്. പണി കൊടുത്തത് പഴയൊരു വാര്‍ത്തയാണ്.
Samayam Malayalam twitter is trending virushka divorce hashtag this is the truth
'ട്രെന്റിങ്ങായി വിരാട്-അനുഷ്ക വിവാഹമോചനം'; സത്യമറിയാതെ കുഴങ്ങി ആരാധകര്‍



വിരുഷ്ക

ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് അനുഷ്കയും വിരാടും വിവാഹിതരാകുന്നത്. പ്രണയം മാധ്യമങ്ങളും ആരാധകരുമെല്ലാം ആഘോഷിച്ചതായിരുന്നു. ഇതിനിടെ ഇവര്‍ പിരിയുകയാണെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ആ സമയത്തെ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പണി കൊടുത്തത്.

Also Read: കീർത്തിയുടെ 'പെൻഗ്വിൻ', ഓടിടി റിലീസ് വൈകില്ല: പുത്തൻ അപ്ഡേറ്റുമായി പ്രിയതാരം!

കുത്തിപ്പൊക്കൽ

നാല് കൊല്ലം മുമ്പത്തെ ഒരു വാര്‍ത്ത ആരോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ വിരുഷ്ക ഡിവോഴ്സ് എന്ന ഹാഷ്ടാഗ് വെെറലായി. എന്നാല്‍ അധികം വെെകാതെ തന്നെ വാര്‍ത്ത പഴയതാണെന്ന് തിരിച്ചറിഞ്ഞു.

Also Read: നിങ്ങളുടെ നാളെകളെ സന്തോഷഭരിതമാക്കൂ; പരിസ്ഥിതിദിനത്തിൽ പ്ലാൻ്റ്സ്റ്റാഗ്രാമുമായി കീർത്തി സുരേഷ്!

സത്യാവസ്ഥ ഇതാണ്!

വാര്‍ത്തയുടെ സത്യാവസ്ഥ പുറത്തു വന്നതോടെ ട്രോളന്മാര്‍ ഉണര്‍ന്നു. രസകരമായ മീമുകളിലൂടേയും ട്രോളുകളിലൂടെയുമാണ് പിന്നെ ഹാഷ് ടാഗ് വെെറലായത്. വാര്‍ത്തയോട് വിരാടും അനുഷ്കയും ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Also Read: ഇസയ്ക്ക് ഒരു കൂടപിറപ്പ്! ടൊവിയ്ക്കും ലിഡിയയ്ക്കും ആൺകുഞ്ഞ്

ആ ചർച്ചയും കാരണമായി

കഴിഞ്ഞ ദിവസം വിരാട് കോഹ്ലിയോട് അനുഷ്കയെ ഡിവോഴ്സ് ചെയ്യണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടിരുന്നു. അനുഷ്ക നിര്‍മ്മിച്ച പാതാള്‍ ലോക് എന്ന സീരിസ് ബിജെപിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇയാളുടെ ആവശ്യം. എന്നാല്‍ ഇതിനോട് വിരാട് പ്രതികരിച്ചില്ല.

Also Read: മകൾ കുതിര സവാരി പഠിക്കുകയാണ്; അഭിമാന നിമിഷമെന്ന് സണ്ണി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്