ആപ്പ്ജില്ല

ബോളിവുഡ് നിര്‍മ്മാതാവ് അനിൽ സൂരി മരിച്ചത് കൊവിഡ് മൂലം; ആശുപത്രികൾ ചികിത്സ നിഷേധിച്ചെന്ന് സഹോദരൻ

നിരവധി ഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു അനിൽ സൂരി

Samayam Malayalam 6 Jun 2020, 6:49 pm
ബോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാവായ അനിൽ സൂരി അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞുവരവേയാണ് മരണം സംഭവിച്ചത്. 77 വയസ്സായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. എന്നാൽ അസുഖബാധിതനായി അനിൽ സൂരിയെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോള്‍ പല ആശുപത്രികളും ചികിത്സ നിഷേധിക്കുന്ന സാഹചര്യമുണ്ടായെന്ന് അദ്ദേഹത്തിന്‍റെ സഹോദരൻ രാജീവ് സൂരി ആരോപിച്ചിട്ടുണ്ട്.
Samayam Malayalam anil suri


Also Read: മാസ്ക് ഈ വീടിന്‍റെ രക്ഷകൻ! ഇവരെ മനസ്സിലായോ?

ജൂൺ രണ്ട് മുതൽ ചെറിയ പനിയുണ്ടായിരുന്നു. തൊട്ടടുത്ത ദിവസമായപ്പോഴേക്കും പനി മൂർച്ഛിച്ചു. ആരോഗ്യ സ്ഥിതി ഏറെ വഷളായി. ശ്വസതടസ്സവും അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ലീലാവതി, ഹിന്ദുജ തുടങ്ങിയ ആശുപത്രികളിലാണ് ആദ്യം എത്തിച്ചത്. പക്ഷേ അവര്‍ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതോടെയാണ് അഡ്വാൻസ്ഡ് മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Also Read: മക്കൾക്കൊപ്പം ശരണ്യ മോഹൻ; സൈബറിടത്തിൽ വൈറലായി പുതുചിത്രങ്ങൾ

ആരോഗ്യ സ്ഥിതി വഷളായതോടെ വ്യാഴാഴ്ചയാണ് വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്. സഹോദരൻ രാജീവ് സൂരിയാണ് ഇദ്ദേഹത്തിന്‍റെ മരണം കൊവിഡ് ബാധ മൂലമാണെന്ന് മാധ്യമങ്ങളെ അറിയിച്ചത്. പിപിഇ കിറ്റ് അണിഞ്ഞുകൊണ്ടായിരുന്നു ഇദ്ദേഹത്തിന്‍റെ അന്ത്യ കര്‍മ്മങ്ങള്‍ നടത്തിയത്. നാല് കുടുംബാംഗങ്ങള്‍ ചടങ്ങിലുണ്ടായിരുന്നു. പഴയകാല ഹിറ്റ് ബോളിവുഡ് ചിത്രങ്ങളായ രാജ് തിലക്, കര്‍മ്മയോഗി ഉള്‍പ്പെടെയുള്ള നിരവധി സിനിമകള്‍ അനിൽ സൂരി നിര്‍മ്മിച്ചിട്ടുണ്ട്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്