ആപ്പ്ജില്ല

'മേ പൽ ദോ പൽ കാ ശായർ ഹൂം'; ധോണിയുടെ വിടവാങ്ങൽ കുറിപ്പിലെ പാട്ടിന് പിന്നിൽ!

നാളെയൊരുനാള്‍ നാം ആരാലും ഓര്‍മ്മിക്കപ്പെട്ടെന്ന് വരില്ല, തിരക്കുപിടിച്ച ഈ ലോകത്തിൽ അതിനൊക്കെ ആർക്കാണ് സമയം, ധോണി പങ്കുവെച്ച വിരമിക്കൽ കുറിപ്പിനൊപ്പമുള്ള പാട്ടിലെ വരികൾ ഏറെ അർത്ഥവത്താണ്

Samayam Malayalam 16 Aug 2020, 3:51 pm
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്നുള്ള എംഎസ് ധോണിയുടെ പ്രഖ്യാപനത്തിൽ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനെന്ന് പേരുകേട്ട ധോണിയുടെ പെട്ടെന്നുള്ള വിടവാങ്ങൽ ആര്‍ക്കും ഇതുവരെ ഉള്‍ക്കൊള്ളാനായിട്ടില്ല. സോഷ്യൽമീഡിയയിലടക്കം ആരാധകരുടെ സ്‌നേഹപ്രവാഹം 'മിസ് യു എംഎസ്ഡി' കുറിപ്പുകളായി ഒഴുകുകയാണ്. വിടവാങ്ങൽ പ്രഖ്യാപിച്ചുകൊണ്ട് ധോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പനോടൊപ്പമുള്ള വീഡിയോയുടെ പശ്ചാത്തലത്തിലുള്ള ഗാനം ഈ അവസരത്തിൽ ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്.
Samayam Malayalam dhoni


Also Read: ഇന്ത്യൻ ക്രിക്കറ്റിൽ 'ക്യാപ്റ്റൻ കൂൾ' യുഗം അവസാനിച്ചു; എംഎസ് ധോണി വിരമിച്ചു

1976ൽ അമിതാഭ് ബച്ചൻ, ഋഷി കപൂർ, ശശി കപൂർ, രാഖി ഗുൽസാർ, വഹീദ റഹ്മാൻ, നീതു സിങ് തുടങ്ങി നിരവധി താരങ്ങള്‍ ഒരുമിച്ചഭിനയിച്ച 'കഭീ കഭീ' എന്ന സിനിമയിലെ 'മേ പൽ ദോ പൽ കാ ശായർ ഹൂം' എന്നു തുടങ്ങുന്ന ഗാനമാണ് മഹേന്ദ്ര സിംഗ് ധോണി വിടവാങ്ങൽ കുറിപ്പിലെ വീഡിയോയിൽ ഉള്‍പ്പെടെയുത്തിയിട്ടുള്ളത്.
View this post on Instagram A post shared by M S Dhoni (@mahi7781) on Aug 15, 2020 at 7:01am PDT

എന്താണ് ഈ ഗാനം ധോണി ഉള്‍പ്പെടുത്താനുള്ള കാരണമെന്ന് ചികയുകയാണ് ഏവരും. സിനിമയ്ക്കായി കവി സാഹിർ ലുധിയാൻവി രചിച്ച കവിതയാണിത്. പാട്ട് ചിട്ടപ്പെടുത്തിയത് ഖയ്യാം. പാടിയിരിക്കുന്നത് മുകേഷ്. സിനിമയിൽ അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന അമിത് എന്ന കഥാപാത്രം ഒരു കവി സമ്മേളനത്തിനിടയിൽ ആലപിക്കുന്ന ഗാനമായാണ് ഇത് സിനിമയിലുള്ളത്.

Also Read: 'ധോണി, അതൊരു പേരല്ല വികാരമാണ്'; ഹൃദയം തൊട്ട് ആസിഫ് അലിയുടെ വാക്കുകള്‍

എന്‍റെ കവിതകള്‍, കഥ, സാന്നിധ്യം, യൗവനം ഒക്കെ ഏതാനും നിമിഷത്തേക്ക് മാത്രമുള്ളതാണ്, എനിക്ക് മുമ്പേ തന്നെ നിരവധി കവികൾ ഈ പാതയിലൂടെ പോയി കഴിഞ്ഞിട്ടുണ്ട്. അവരിൽ ചിലർ കരച്ചിലടക്കാനാകാത്ത മനസ്സുമായിട്ടും ചിലര്‍ ആത്മസംതൃപ്തിയോടെയുമാണ് പോയത്.

ഞാനും കുറച്ച് നാളുകള്‍ ഏവർക്കുമൊപ്പം ഉണ്ടായിരുന്നു. ഞാൻ എഴുതിയവയൊക്കെ ഇഷ്ടപ്പെടുന്നവരുണ്ട്, പക്ഷേ ഒരുനാള്‍ എല്ലാം ഇല്ലാതാകും, പുതിയ ആളുകള്‍ വരും അവരുടെ വരികള്‍ പഴയ ആളുകളുടെ വരികളെ കവച്ചുവയ്ക്കും. എന്നേക്കാൾ നല്ല എഴുത്തുകാര്‍, നിങ്ങളേക്കാള്‍ നല്ല ആസ്വാദകര്‍ വരും, ഞാൻ നാളെയൊരുനാള്‍ ആരാലും ഓര്‍മ്മിക്കപ്പെടില്ല, എന്തിന് ഓര്‍ക്കണമല്ലേ, തിരക്കുപിടിച്ച ഈ ലോകത്തിൽ അതിന് ആര്‍ക്കാണല്ലേ സമയമുള്ളത്, ഇതാണ് കവിത അര്‍ഥമാക്കുന്നത്.

Also Read: 'ഇതിഹാസങ്ങള്‍ വിരമിക്കുന്നില്ല'; പടിയിറങ്ങിയ ധോണിയ്ക്കും റെയ്നയ്ക്കും ആശംസ നേര്‍ന്ന് സിനിമാലോകം

ഏറെ അര്‍ത്ഥവത്തായ ഈ വരികള്‍ തന്‍റെ ക്രിക്കറ്റ് ജീവിതത്തേയും പ്രശസ്തിയേയും അതിന്‍റെ നൈമിഷികതയേയുമൊക്കെ ധ്വനിപ്പിച്ചുകൊണ്ടാണ് വീഡിയോയോടൊപ്പം ധോണി പങ്കുവെച്ചിരിക്കുന്നത്. ഇത്രയേയുള്ളൂ ജീവിതം എന്നാണ് അദ്ദേഹം ഓർമ്മിപ്പിച്ചിരിക്കുന്നതെന്നാണ് ഏവരും പറഞ്ഞിരിക്കുന്നത്.

Also Watch :

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്