ചേട്ടാ മിണ്ടാതെ ഇരുന്നപ്പോഴൊക്കെ കള്ളിയും വഞ്ചകിയുമാക്കി; അവസാനം മിണ്ടേണ്ടി വരുന്നത് അതുകൊണ്ടാണ്: ബാലയുടെ ആരാധകർക്ക് ഉശിരൻ മറുപടി
ഞങ്ങൾക്ക് കുഞ്ഞുങ്ങളില്ല. എന്റെ കുഞ്ഞിനെ സ്വന്തം മകളായി കാണാൻ ഉള്ള മനസ്സൊക്കെ എലിസബത്തിനുണ്ടെന്നും ബാല!
ബാലയുടെ പരാമർശം
ഞാൻ മകളെ സിനിമ കാണാൻ വിളിച്ചിരുന്നു. എന്നാൽ പാപ്പു വരുന്നില്ല എന്നാണ് മറുപടിയാണ് അവിടെ നിന്നും കിട്ടിയത്. ഞാൻ വിളിച്ചപേക്ഷിച്ചു എന്നിട്ടും വിടുന്നില്ല എന്നാണ് പറഞ്ഞത്. ക്യാമറയുടെ മുൻപിൽ കരഞ്ഞുകൊണ്ട് വന്നു ഞാൻ പാവമാണ് എന്ന് കാണിക്കുന്ന ആളുകളെയാണ് നിങ്ങൾ വിശ്വസിക്കുന്നത്. നമ്മൾ സത്യം പറഞ്ഞാൽ അത് നിങ്ങൾ വിശ്വസിക്കുന്നില്ല. ഞാൻ അതിന് എന്ത് പാപം ആണ് ചെയ്തേ. പാപം ചെയ്ത ആളുകളുടെ റെക്കോർഡ്സ് കൊടുത്താൽ പോലീസ് അറസ്റ്റ് ചെയ്യുമോ. ഞാൻ കൊടുക്കാം ഡീറ്റെയിൽസ്. അത്രയും വേദനയിലാണ് ഞാൻ.- എന്നായിരുന്നു ബാല പറഞ്ഞത്
അമൃതയുടെ മറുപടി
വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇക്കാര്യത്തില്‍ കോടതി തീരുമാനം വന്നതാണ്. നിയമം അനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന അനാവശ്യമായ നാടകങ്ങളില്‍ വീഴരുത്. ഇത് മോളുടെ തീരുമാനമാണ്. അവളെ ഇങ്ങനെയുള്ള അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്, ഇതെന്റെ റിക്വസ്റ്റ് ആണ് എന്നായിരുന്നു അമൃത പ്രതികരിച്ചത്. അറ്റന്ഷന് കിട്ടാനായി മകളുടെ പേര് വലിച്ചിഴയ്ക്കരുതെന്നും അമൃത കുറിച്ചിരുന്നു.
മറുപടിയുമായി ഗോപി സുന്ദറും
അമൃതയുടെ ഫാമിലി ഫോട്ടോയ്ക്ക് ഗോപി സുന്ദർ നൽകിയ മറുപടിയും അതിന് അരാധകരും അഭിരാമിയും നൽകിയ മറുപടിയും ഏറെ ശ്രദ്ധേയം ആയിരുന്നു. മിണ്ടാതെ ഇരുന്നപ്പോൾ ഒക്കെ കള്ളിയും വഞ്ചകിയുമാക്കിയതുകൊണ്ടാണ് ചേട്ടാ അവസാനം മിണ്ടേണ്ടി വരുന്നത്. നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഈ അവസ്ഥ വരാതിരിക്കട്ടെ എന്നായിരുന്നു അഭിരാമിയുടെ മറുപടി.
മോളെപോലെ നോക്കും!
മോൾ ഇല്ലെങ്കിലും എലിസബത്ത് എനിക്ക് മോളെ പോലെയാണ്. എന്റെ കളിക്കൂട്ടുകാരിയാണ്. ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഒന്നും ആയിട്ടില്ല. എന്റെ മോളെ സ്വന്തം മകളായി കാണാൻ ഉള്ള മനസ്സൊക്കെ എലിസബത്തിനുണ്ട്. അവളെ കാണാൻ ആഗ്രഹമുണ്ട്, സാധനങ്ങൾ വാങ്ങി കൊടുക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ പാപ്പുവിനെ വിടുന്നില്ല എന്നാണ് പറഞ്ഞത് ഞാൻ എന്ത് പാപം ചെയ്തുവെന്നും കഴിഞ്ഞദിവസം ബാല ചോദിച്ചിരുന്നു.