ബോളിവുഡ് സിനിമാലോകത്തെ ശ്രദ്ധേയ താരമാണ് ഹൃത്വിക് റോഷൻ. സുസൈനുമായുള്ള വിവാഹ മോചനശേഷം കഴിഞ്ഞ ഏതാനും നാളുകളായി പുതിയ പ്രണയം ഹൃത്വികിനുണ്ടായതായുള്ള വാർത്തകള്‍ സോഷ്യൽമീഡിയയിൽ നിറയുന്നുണ്ട്. സബ ആസാദുമായി ഹൃത്വിക് പ്രണയത്തിലാണെന്ന് കുറച്ചുനാളായി ഗോസിപ്പുകള്‍ വരുന്നുമുണ്ട്. ഇപ്പോഴിതാ മുംബൈ എയര്‍പോര്‍ട്ടിൽ നിന്നുമുള്ള ഇരുവരുടേയും വീഡിയോയും ചിത്രങ്ങളും വൈറലായിരിക്കുകയാണ്. Also Read: അനിയത്തിപ്രാവിലേക്ക് കുഞ്ചാക്കോ ബോബനെയല്ലാതെ മറ്റാരേയും നോക്കിയിട്ടില്ല! കൃഷ്ണയെ വിളിച്ചത് ഹരികൃഷ്ണൻസിലേക്ക്! അത് വേണ്ടി വന്നില്ലെന്നും ഫാസിൽ
എയര്‍പോര്‍ട്ടിൽ നിന്നും കൈകോര്‍ത്ത് പിടിച്ചുകൊണ്ട് നടന്നു വരുന്ന വീഡിയോയ്ക്ക് പിന്നാലെ പലരും കമന്റുകളുമായി എത്തിയിട്ടുമുണ്ട്. ഇതാണോ കാമുകി, അച്ഛനെയും മകളെയും പോലെ ഉണ്ടല്ലോ എന്നൊക്കെ കമന്റുകളുണ്ട്. ഇരുവരുടേയും പ്രായവ്യത്യാസം ചൂണ്ടി കാണിച്ചുകൊണ്ടും വിമര്‍ശനങ്ങളുണ്ട്. ഹൃത്വികിന്റെ മകൻ ഹ്രഹാനും അമ്മ പിങ്കിയും സഹോദരി സുനൈനയും ഇവരുടെയൊപ്പം വീഡിയോയിലുണ്ട്. ഗ്രീക് ദൈവത്തോടൊപ്പം ഒരു ഭാഗ്യവതി, നിങ്ങള്‍ വിവാഹിതരാകുമോ, ക്യൂട്ട് കപ്പിൾ തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.
ബോളിവുഡ് സിനിമാലോകത്ത് നടക്കുന്ന പല സ്വകാര്യ ചടങ്ങുകൾക്കും ദമ്പതിമാരുടേത് പോലെ ഹൃത്വികും സബയുമെത്തുന്ന ചിത്രങ്ങളും വീഡിയോയും ഇടയ്ക്കിടെ വരാറുമുണ്ട്. അവധിക്കാല ആഘോഷത്തിനായി ഇവര്‍ ലണ്ടനിൽ പോയ ചിത്രങ്ങളും സബ സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇരുവരും പ്രണയത്തെ കുറിച്ചോ ഒന്നും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഏപ്രിൽ മുതലാണ് ഇരുവരും പൊതുജന മധ്യത്തിൽ ഒരുമിച്ച് പുറത്തുവന്നുതുടങ്ങിയത്.
ALso Watch :