ആപ്പ്ജില്ല

നാണം കെടുത്തല്ലേ പെട്ടെന്ന് പാടൂ! ഞാൻ പാട്ടൊന്നും പാടില്ല അവിടെ ആൾക്കാരില്ലേ എന്ന മറുചോദ്യവുമായി എലിസബത്ത്! ഫോൺ സംഭാഷണം

എന്നെ നാണം കെടുത്തല്ലേ. നീ അവിടെയുള്ളവരെ ആരെയും നോക്കാൻ നിക്കണ്ട എന്നെ മാത്രം നോക്കിയാൽ മതി!

Samayam Malayalam 23 Oct 2022, 12:58 pm
കുറച്ചുദിവസങ്ങളായി നടൻ ബാലയും, ഭാര്യ എലിസബത്തും ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ഒരുകൂട്ടർ ഇരുവരും പിരിഞ്ഞുവെന്നും, മറ്റുചിലർ പിരിയുന്നതാണ് നല്ലതെന്നും പറയുന്നു. അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോൾ തന്നെ ലൈവ് വീഡിയോയുമായി നടൻ രംഗത്ത് വരികയും ചെയ്തു. ബാല ആ വീഡിയോ വൈറൽ ആയതിനു പിന്നാലെ ഡിലീറ്റ് ചെയ്തുവെങ്കിലും മാധ്യമങ്ങൾ താരത്തിന്റെ വാർത്ത അതിനകം തന്നെ ആഘോഷമാക്കിയിരുന്നു. പിന്നീട് ഇരുവരുടെയും പല വീഡിയോസും സമൂഹ മാധ്യമങ്ങളിൽ നിറയാൻ തുടങ്ങി. ഇതിനിടയിലാണ് ബാലയുടെയും എലിസബത്തിന്റെയും വോയിസ് ക്ലിപ്പ് പുറത്തുവരുന്നത്. വിശദമായി വായിക്കാം. ALSO READ: പ്രിയാമണി താമസം ഒറ്റയ്ക്ക്: മുസ്തഫയും പ്രിയയും മാസങ്ങളായി താമസം ഇരു കൂരകളിൽ; താര ദമ്പതികളുടെ ദാമ്പത്യത്തിന്റെ ആവലാതിയിൽ തെലുങ്ക് മാധ്യമങ്ങൾ!
Samayam Malayalam elizabeth bala phone conversation was leaked viral audio
നാണം കെടുത്തല്ലേ പെട്ടെന്ന് പാടൂ! ഞാൻ പാട്ടൊന്നും പാടില്ല അവിടെ ആൾക്കാരില്ലേ എന്ന മറുചോദ്യവുമായി എലിസബത്ത്! ഫോൺ സംഭാഷണം


നീ പിണങ്ങിയോ

നീ എന്നോട് പിണങ്ങിയോ. ഇല്ലല്ലോ എന്ന് ബാല ചോദിക്കുമ്പോൾ ഇല്ല എന്ന് എലിസബത്ത് പറയുന്നു. ശരി എന്നാൽ ഒരു പാട്ടുപാടിക്കെ എന്ന് പറഞ്ഞുകൊണ്ട് ബാല എലിസബത്തിനെ നിർബന്ധിക്കുന്നു. ഞാൻ പാട്ടൊന്നും പാടില്ല എന്ന മറുപടിയാണ് താര പത്നി നൽകുന്നത്.

എങ്കിലും കുഴപ്പമില്ല

എനിക്ക് അറിയാം നീ ജോലിയിൽ ആണെന്ന് എങ്കിലും കുഴപ്പമില്ല നീ പാട്ട്പാടൂ- വീണ്ടും നിര്ബന്ധിക്കുകയാണ് ബാല. അവിടെ ആൾക്കാർ ഇല്ലേ എന്ന മറുപടിയാണ് എലിസബത്ത് നൽകുന്നത്. ഏയ് പാടേടീ, നീ പാടുന്നതാണ് എനിക്ക് വലിയ കാര്യം.- വീണ്ടും വീണ്ടും ബാല പറഞ്ഞതുതന്നെ പറയുകയാണ് ഓഡിയോയിൽ.

നാണം കെടുത്തല്ലേ

നീ ഒന്ന് പാടൂ. നാണം കെടുത്തല്ലേ എന്ന് ബാല വീണ്ടും പറയുമ്പോൾ ഇല്ല ഞാൻ പാടില്ല എന്ന മറുപടി എലിസബത്ത് നൽകുന്നു. ഞാൻ ഇവിടെ ഹോസ്പിറ്റലിൽ നിൽക്കുകയാണ്, ഇവിടെയും ആൾക്കാരുണ്ട്, അവിടെയും ആളുകൾ ഉണ്ട്. എനിക്ക് പാട്ട് പാടാൻ വയ്യ എന്ന് എലിസബത്ത് പറയുമ്പോൾ നീ അവരെ നോക്കണ്ട എന്നെ നോക്കിയാൽ മതി എന്നാണ് ബാല പറഞ്ഞത്.

പുതിയ ചർച്ചയും

ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി. എന്തിനാണ് നിങ്ങൾ കുടുംബ കാര്യങ്ങൾ ഇങ്ങനെ തുറന്നു കാണിക്കുന്നത് എന്ന ചോദ്യവും ബാലയോടായി ആരാധകർ ചോദിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ നിന്നും ഇവർ തമ്മിൽ വലിയ പ്രശ്നങ്ങൾ ഇല്ലെന്നുള്ള ചർച്ചയും ഇപ്പോൾ തുടങ്ങിക്കഴിഞ്ഞു.

​ഇതിനിടയിൽ ആഘോഷം

പ്രശ്നങ്ങൾ ചർച്ചയാക്കപ്പെടുമ്പോഴും എലിസബത്ത് ഇത് വരെയും പ്രതികരണം നടത്തിയിട്ടില്ല. മാത്രമല്ല, ഡാഡിയുടെയും മമ്മിയുടെയും വിവാഹവാര്ഷിക ദിനത്തിന്റെ ആഘോഷത്തിൽ കൂടിയാണ് എലിസബത്ത്. സ്ട്രോങ്ങ് ആയി മുൻപോട്ട് പോകാൻ ആ കുട്ടിയ്ക്ക് കഴിയട്ടെ എന്നും ആരാധകർ ആശംസിക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്