ആപ്പ്ജില്ല

പൃഥ്വിരാജിനെ വരവേൽക്കാനൊരുങ്ങി സാൻഡൽവുഡും; ആദ്യ വിർച്വൽ പ്രൊഡക്ഷനിലേക്ക് ഉറ്റുനോക്കി സിനിമാ ആസ്വാദകർ!

മലയാളത്തിൻ്റെ സൂപ്പർതാരത്തെ ഇരുകൈയ്യും നീട്ടി വരവേൽക്കാൻ സാൻഡൽവുഡും വളരെ ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകളിലൂടെ വ്യക്തമാകുന്നത്.

Samayam Malayalam 19 Aug 2020, 2:01 pm
മലയാളത്തിനു പുറമേ കോളിവുഡും ബോളിവുഡും അടക്കമുള്ള സിനിമാ മേഖലയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചിട്ടുള്ള താരമാണ് പൃഥ്വിരാജ് സുകുമാരൻ. ഇന്ത്യൻ സിനിമയുടെ വളർച്ചയുടെ ഓരോ ഘട്ടവും സസൂക്ഷ്മം വീക്ഷിക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് പൃഥ്വി. ഇപ്പോഴിതാ പൂർണ്ണമായും വെർച്വൽ പ്രൊഡക്ഷനിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രത്തിൽ നായകനാകാനൊരുങ്ങുകയാണ് പൃഥ്വി. ഈ വാർത്ത പുറത്ത് വന്നതിനു പിന്നാലെ നിരവധി പേരാണ് പൃഥ്വിരാജിനെയും ഈ സിനിമയുടെ അണിയറപ്രവർത്തകരെയും പ്രശംസിച്ച് രംഗത്തെത്തുന്നത്. അഞ്ച് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. കന്നഡയിലെ പൃഥ്വിയുടെ ആദ്യ ചിത്രമാണ് ഇത്. മലയാളത്തിൻ്റെ സൂപ്പർതാരത്തെ വരവേൽക്കാൻ സാൻഡൽവുഡും ആകാംക്ഷാപൂർവ്വം കാത്തിരിക്കുകയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Samayam Malayalam
പൃഥ്വിരാജിനെ വരവേൽക്കാനൊരുങ്ങി സാൻഡൽവുഡും; ആദ്യ വിർച്വൽ പ്രൊഡക്ഷനിലേക്ക് ഉറ്റുനോക്കി സിനിമാ ആസ്വാദകർ!



നിർമ്മാണം ലിസ്റ്റിൻ സ്റ്റീഫനും, സുപ്രിയാ മേനോനും

മാജിക് ഫ്രെയിംസിന്‍റേയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും, സുപ്രിയാ മേനോനും ചേര്‍ന്നാണ് പൂർണ്ണമായും വെർച്വൽ പ്രൊഡക്ഷനിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം നിര്‍മ്മിക്കുന്നത്. ഗോകുൽ രാജ് ഭാസ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Also Read: ഷെയ്ന്‍ നിഗത്തിന്റെ ഗംഭീര പ്രകടനം; കെെയ്യടി നേടി വെയില്‍ ട്രെയിലര്‍

പുതിയ വെല്ലുവിളികൾ

ഫിലിം മേക്കിങിൻ്റെ ചരിത്രത്താളുകളിൽ ഈ ചിത്രം രേഖപ്പെടുത്തുന്നത് പുതിയ അധ്യായമാണ്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ സിനിമാപ്രേമികൾ ഒന്നടങ്കം നോക്കി കാണുന്നത്. പുതിയ വെല്ലുവിളികളും, രീതികളും ഒക്കെയാണ് ഈ സിനിമ. ഒരു ഇതിഹാസ കഥയാണ് ഈ അണിയറപ്രവർത്തകർക്ക് പറയാനുള്ളത്.

ആകാക്ഷയോടെ സിനിമാ പ്രേമികൾ

പുതിയ വിവരങ്ങൾക്കായി കാത്തിരിക്കൂ എന്ന് കുറിച്ചു കൊണ്ടാണ് പൃഥ്വിരാജ് സുകുമാരൻ സിനിമയുടെ പ്രഖ്യാപനം നടത്തിയത് തന്നെ. അതിനാൽ തന്നെ ഇന്ത്യൻ സിനിമാ ആസ്വാദകർ ഒന്നടങ്കം അത്രമേൽ ആവേശത്തിലും ആകാംക്ഷയിലുമാണ്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിലാണ് ഈ വിർച്വൽ ചിത്രം ഒരുങ്ങുന്നത്.

വെര്‍ച്വൽ പ്രൊഡക്ഷൻ ടെക്‌നോളജി മലയാളത്തിൽ

റിവീലിംഗ് പോസ്റ്ററിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത് ഇതൊരു പുരാണ കഥയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണെന്നാണ്. ഇന്ത്യയിൽ ആദ്യമായി ഹോളിവുഡ് മാതൃകകൾ പിന്തുടർന്ന് ഒരുങ്ങുന്ന വെര്‍ച്വൽ പ്രൊഡക്ഷൻ ടെക്‌നോളജി മലയാളത്തിൽ ആണ് എന്നതിനാൽ തന്നെ സിനിമാ ആസ്വാദകർ അഥ്രമേൽ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്.

Also Read: 5 ഭാഷകളിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രവുമായി പൃഥ്വിരാജ്; ഇന്ത്യയിലെ ആദ്യ വെ‍ര്‍ച്വൽ പ്രൊഡക്ഷൻ സിനിമ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്