ആപ്പ്ജില്ല

ബച്ചന് വയസ്സ് 102, ഋഷി കപൂറിന് 75; അച്ഛനും മകനുമാകാൻ ചെലവിട്ടത് 7 മണിക്കൂർ

നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഋഷി കപൂറും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാണ് 102 നോട്ട് ഔട്ട്.

Samayam Malayalam 8 Apr 2018, 4:55 pm
നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഋഷി കപൂറും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാണ് 102 നോട്ട് ഔട്ട്. ചിത്രത്തിൽ 102 വയസ്സുള്ള അച്ഛനായി ബച്ചനും 75 വയസ്സുള്ള മകനായി ഋഷി കപൂറുമാണ് വേഷമിടുന്നത്. ചിത്രത്തിലെ ഇരുവരുടെയും ലുക്ക് ഇപ്പോൾ വാർത്താ പ്രാധാന്യം നേടിക്കൊണ്ടിരിക്കുകയാണ്. ഈ ലുക്ക് കൈവരിക്കാൻ ദിവസവും ഇരുവരും ചെലവഴിക്കുന്നത് ഏഴ് മണിക്കൂർ വീതമെന്നാണ് സംവിധായകൻ ഉമേഷ് ശുക്ലയുടെ വെളിപ്പെടുത്തൽ.
Samayam Malayalam 7 hours is what it took for amitabh bachchan and rishi kapoor to get into 102 not out look
ബച്ചന് വയസ്സ് 102, ഋഷി കപൂറിന് 75; അച്ഛനും മകനുമാകാൻ ചെലവിട്ടത് 7 മണിക്കൂർ


ദിവസേന ആറു മണിക്കൂറോളം ഷൂട്ടിങ് ഉണ്ടാകും. ഷൂട്ടിങ് വൈകുന്നേരം ആറു മണിവരെ നീളും. ചില ദിവസങ്ങളിൽ രാത്രി 9 മണിവരെ നീളാറുണ്ട്. ഓരോ ദിവസവും ഏഴ് മണിക്കൂർ ചെലവിട്ടാണ് ചിത്രത്തിൽ അച്ഛനും മകനുമായി ബച്ചനും കപൂറും എത്തുന്നത്. 45 ദിവസത്തെ ഷൂട്ടിങിൽ അഞ്ച് ദിവസങ്ങളിൽ രാത്രി ഏറെ വൈകിയും ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നാണ് ശുക്ല പറയുന്നത്.




ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന ഗിന്നസ് റെക്കോർഡ് നേടാൻ ആഗ്രഹിക്കുന്ന അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിലെ പ്രധാന വിഷയം. ഗുജറാത്തിലെ പ്രശസ്തമായ ഒരു നാടകത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഏറ്റവും പ്രായം കൂടിയ മനുഷ്യൻ എന്ന ചൈനക്കാരന്‍റെ നിലവിലെ റെക്കോർഡ് തകർക്കാൻ അമിതാഭ് ബച്ചന്‍റെ കഥാപാത്രത്തിന് 16 വര്‍ഷം കൂടി ജീവിക്കേണ്ടതായിട്ടുണ്ട്. അതിനുവേണ്ടിയുള്ള ശ്രമമാണ് ചിത്രത്തിൽ ബച്ചന്‍റെ കഥാപാത്രം ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്