ആപ്പ്ജില്ല

കു​ഞ്ചാ​ക്കോ ബോ​ബ​നു നേ​രേ വ​ധശ്രമം: പ്രതി മാനസിക രോഗിയെന്ന് പൊലീസ്

വധശ്രമത്തിന് കേസെടുത്ത് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് പോലീസ് ആലോചിക്കുന്നത്

Samayam Malayalam 8 Oct 2018, 9:13 pm
കൊച്ചി: നടൻ കുഞ്ചാക്കോ ബോബനു നേരേ വധഭീഷണി മുഴക്കിയ കേസില്‍ അറസ്റ്റിലായ ആള്‍ക്ക് മാനസിക രോഗമെന്ന് പൊലീസ്. ഫോർട്ടുകൊച്ചി സ്വദേശി സ്റ്റാന്‍ലി ജോസഫ് (76) എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. കോടതി അനുമതിയോടെ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് പോലീസ് ആലോചിക്കുന്നത്. കഴിഞ്ഞ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലായിരുന്നു കേസിനാസ്പദമായ സംഭവം.
Samayam Malayalam 29570760_1005261939626277_5459380571545144227_n


ഷൂട്ടിംഗിനായി കണ്ണൂരിലേക്ക് പോകാന്‍ ട്രെയിന്‍ കാത്ത് നില്‍ക്കുകയായിരുന്ന കുഞ്ചാക്കോ ബോബനെ പ്രതി അസഭ്യം പറയുകയും കൈയില്‍ കരുതിയിരുന്ന വാളുയര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. മറ്റു യാത്രക്കാര്‍ ഓടിയെത്തിയപ്പോഴേക്കും ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തില്‍നിന്ന് എറണാകുളം റെയില്‍വേ പൊലീസ് അക്രമിയെ തിരിച്ചറിയുകയും ഞായറാഴ്ച വൈകുന്നേരത്തോടെ പിടികൂടുകയുമായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്