ആപ്പ്ജില്ല

തൊഴിലാളി ദിനത്തിൽ മണ്ണിലിറങ്ങി പണിയെടുത്ത് ആമീറും ആലിയയും

തങ്ങൾക്ക് അഭിനയം മാത്രമല്ല വഴങ്ങുക മണ്ണിലിറങ്ങി പണിയെടുക്കാനും കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും ആമിർ ഖാനും.

Samayam Malayalam 2 May 2018, 6:27 pm
തങ്ങൾക്ക് അഭിനയം മാത്രമല്ല വഴങ്ങുക മണ്ണിലിറങ്ങി പണിയെടുക്കാനും ആകുമെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും ആമിർ ഖാനും. മഹാരാഷ്ട്രയിലെ ലാത്തുര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്കൊപ്പം തൂമ്പയെടുത്ത് പണിയെടുത്താണ് തൊഴിലാളി ദിനം ഇരുവരും ആഘോഷമാക്കി മാറ്റിയത്. ചുട്ടുപൊള്ളുന്ന വെയിലിനെ കൂസാതെയാണ് തൂമ്പയും പിക്കാസുമായി ​ ഇരുവരും തൊഴിലാളികൾക്കൊപ്പം ചേർന്നത്.
Samayam Malayalam aamir khan alia bhatt head to village for shramdaan on international labour day
തൊഴിലാളി ദിനത്തിൽ മണ്ണിലിറങ്ങി പണിയെടുത്ത് ആമീറും ആലിയയും



Video of @aamir_khan and @aliaa08 in #Marathwada today morning doing #Shramadaan#MaharashtraDay #LabourDay #BattleAgainstDrought #PaaniFoundation #Jalmitra 👇 pic.twitter.com/0IUnakW3L0 — SD Thug 🚢🇮🇳 (@Jammy_PK) May 1, 2018
ആമിറിന്‍റെ നേതൃത്വത്തിൽ പാനി ഫൗണ്ടേഷൻ നടത്തിയ നിർമാണ പ്രവർത്തനത്തിലാണ് ഇരുവരും പങ്കാളികളായത്. ആലിയും ആമീറും ചേർന്ന് മൺവെട്ടി കൊണ്ട് മണ്ണിൽ ആഞ്ഞ് വെട്ടുന്ന ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. താരങ്ങളുടെ ഈ സത്പ്രവൃത്തികൾക്ക് നിറയെ അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ വരൾച്ച പ്രദേശങ്ങളെ സഹായിക്കുന്നതിനായി സത്യജിത് ഭട്കലയുമായി ചേർന്ന് 2016 ലാണ് ആമീർ ഈ ഫൗഡേഷന് രൂപം കൊടുത്തത്.







ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്