ആപ്പ്ജില്ല

മമ്മൂക്കയുടെ ചെറുപ്പത്തിന് പിന്നിലെ കാരണം അതാണ്! ആ ഫ്രണ്ട്ഷിപ്പ് വിലമതിക്കാനാവാത്തതാണെന്ന് അബു സലീം

വില്ലത്തരവും ഹാസ്യവുമൊക്കെയായി സജീവമാണ് അബു സലീം. രാജന്‍ പറഞ്ഞ കഥയിലൂടെയായാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം തുടങ്ങുന്നത്. ആക്ഷന്‍ രംഗങ്ങളിലൂടെ കൈയ്യടി നേടിയ അദ്ദേഹം സ്വഭാവിക വേഷങ്ങളും ചെയ്യാനാവുമെന്ന് തെളിയിക്കുകയായിരുന്നു പിന്നീട്.

Edited byഅനുപമ നായർ | Samayam Malayalam 4 Apr 2023, 12:29 pm
അബു സലീം എന്ന് കേള്‍ക്കുമ്പോള്‍ വില്ലന്റെ വേഷമായിരുന്നു ആദ്യമൊക്കെ മനസിലേക്ക് വന്നിരുന്നത്. മസില്‍ ഉരുട്ടി, കൈയ്യൂക്ക് കാണിച്ച് കൈയ്യടി നേടുകയായിരുന്നു അദ്ദേഹം. ഇതെന്തൊരു ബോഡിയാണെന്ന് പലരും പറയാറുണ്ട്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കര്‍ക്കശക്കാരനാണ് താനെനന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിനിമ ഷൂട്ടിംഗ് കാണാന്‍ പോയപ്പോള്‍ യാദൃശ്ചികമായാണ് അദ്ദേഹത്തിന് അഭിനയിക്കാന്‍ അവസരം ലഭിച്ചത്. രാജന്‍ പറഞ്ഞ കഥയില്‍ അബു സലീം മുഖം കാണിച്ചത് അങ്ങനെയായിരുന്നു. പോലീസുകാരനാവും മുന്‍പെ പോലീസ് വേഷത്തില്‍ അഭിനയിക്കുകയായിരുന്നു അദ്ദേഹം. പോലീസില്‍ ചേര്‍ന്നതോടെ ഫിറ്റ്‌നസിന്റെ കാര്യത്തിലും കൃത്യമായി ശ്രദ്ധിക്കാന്‍ തുടങ്ങി. തിരക്കുകള്‍ക്കിടയില്‍ പല അവസരങ്ങളും അദ്ദേഹത്തിന് സ്വീകരിക്കാന്‍ കഴിയാതെ വന്നിരുന്നു. പറ്റുന്ന സമയത്തെല്ലാം സിനിമകള്‍ ഏറ്റെടുക്കാറുണ്ടെന്ന് അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.

when abu salim opened up about his friendship with mammootty

Samayam Malayalam abu salim s comment about mamootty went viral
മമ്മൂക്കയുടെ ചെറുപ്പത്തിന് പിന്നിലെ കാരണം അതാണ്! ആ ഫ്രണ്ട്ഷിപ്പ് വിലമതിക്കാനാവാത്തതാണെന്ന് അബു സലീം

മമ്മൂട്ടിയുമായി പ്രത്യേകമായൊരു അടുപ്പം സൂക്ഷിക്കുന്നുണ്ട് അബു സലീം. സിനിമ ഇല്ലാത്ത സമയത്തും അദ്ദേഹം വിളിക്കാറുണ്ട്. ജോണി വാക്കര്‍ എന്ന ചിത്രത്തിലാണ് ഞങ്ങള്‍ ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. ആ സമയത്ത് ഞാന്‍ മിസ്റ്റര്‍ ഇന്ത്യയ്ക്ക് തയ്യാറെടുത്ത് നില്‍ക്കുന്ന സമയമായിരുന്നു അത്. അന്ന് മുതലുള്ളൊരു ബന്ധമാണ്. ഫിറ്റ്‌നസ് കാര്യങ്ങളും ഭക്ഷണരീതിയെക്കുറിച്ചുമൊക്കെ ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. കുടുംബത്തെ സ്‌നേഹിച്ച് ജീവിക്കുന്നവരോട് മമ്മൂക്കയ്ക്ക് പ്രത്യേക താല്‍പര്യമാണ്. കുടുംബകാര്യങ്ങളും ഞങ്ങള്‍ സംസാരിക്കാറുണ്ട്. ആ ബന്ധം ഇന്നും നിലനിന്ന് പോവുന്നുണ്ട്.
ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമാണ് മമ്മൂക്കയുമായുള്ള ഫ്രണ്ട്ഷിപ്പ്. വര്‍ക്കൗട്ടിന്റെ കാര്യം ഞാന്‍ അങ്ങോട്ട് പറഞ്ഞ് കൊടുക്കും, ഭക്ഷണകാര്യങ്ങള്‍ പുള്ളി ഇങ്ങോട്ട് പറഞ്ഞ് തരും. എന്ത് കാര്യവും തുറന്ന് പറയുന്നവരുടെ മനസില്‍ ഒന്നും കാണില്ല. മമ്മൂക്ക അങ്ങനെയുള്ള സ്വഭാവക്കാരനാണ്. മനസിന് അങ്ങനെയൊരു സംതൃപ്തി ഉണ്ടെങ്കില്‍ ചെറുപ്പം എന്നും നിലനില്‍ക്കും. വയസ് വെറും നമ്പറായി തുടരും.
ബോഡി ബില്‍ഡിംഗ് എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു. എന്തുകൊണ്ട് ഈയൊരു മേഖലയിലേക്ക് തിരിഞ്ഞൂട എന്ന് ആലോചിച്ചിരുന്നു. ജിമ്മിന്റെ സാധ്യതയൊന്നും അന്ന് നമ്മുടെ നാട്ടിലുണ്ടായിരുന്നില്ല. പോലീസില്‍ ചേര്‍ന്നതിന് ശേഷമാണ് ജിമ്മില്‍ പോയി പ്രാക്ടീസ് ചെയ്യുന്നത്. അങ്ങനെയാണ് ഓരോരോ പദവികള്‍ സ്വന്തമാക്കിയത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അബു സലീം മമ്മൂട്ടിയെക്കുറിച്ച് വാചാലനായത്.
ഓതറിനെ കുറിച്ച്
അനുപമ നായർ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്