ആപ്പ്ജില്ല

നാഗചൈതന്യയുടെ ‘ആദ്യഭാര്യ’യെക്കുറിച്ച് അഭിമുഖത്തിൽ തുറന്നടിച്ച് സാമന്ത

തൻ്റെ പ്രണയ ജീവിതത്തെ കുറിച്ച് അവതാരക ചോദിച്ചപ്പോൾ സാമന്ത മൌനം പാലിക്കുകയായിരുന്നു. പിന്നാലെ വിവാഹ ശേഷം നിങ്ങളുടെ ബെഡ്‌റൂമില്‍ മാറിയ മൂന്നു കാര്യങ്ങള്‍ പറയാൻ അവതാരക ലക്ഷ്മി ആവശ്യപ്പെട്ടപ്പോളും സാമന്ത ചിന്തയിലാണ്ടിരിക്കുകയായിരുന്നു.

Samayam Malayalam 23 Sept 2019, 1:18 pm
നാഗചൈതന്യയുമായുള്ള വിവാഹ ശേഷം സിനിമയില്‍ സജീവമാകുകയാണ് നടി സാമന്ത അക്കിനേനി. നടി ഇപ്പോൾ ഒരു തെലുങ്ക് ഷോയ്ക്ക് നൽകിയ അഭിമുഖത്തിലെ ചില വെളിപ്പെടുത്തലുകൾ വൈറലാകുകയാണ്. 2017ലാണ് സമാന്തയും നാഗചൈതന്യയും വിവാഹിതരായത്. ഫീറ്റ് അപ്പ് വിത്ത് സ്റ്റാര്‍സ് എന്ന പരിപാടിയിലാണ് സമാന്ത ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഷോ അവതരിപ്പിക്കുന്നത് ലക്ഷ്മി മച്ചുവാണ്. വളരെ സരസമായി മുന്നേറുന്ന സംസാരത്തിൽ സാമന്തയുടെ സ്വകാര്യ ജീവിതത്തിലെ ഒട്ടേറെ കാര്യങ്ങളെ കുറിച്ച് ലക്ഷ്മി മച്ചു ചോദിക്കുന്നുണ്ട്. അത്തരത്തിലുള്ള ചോദ്യങ്ങളാണ് ഷോ ഹിറ്റാകാനും ചര്‍ച്ചയാകാനും കാരണം.
Samayam Malayalam SzcX


തൻ്റെ പ്രണയ ജീവിതത്തെ കുറിച്ച് അവതാരക ചോദിച്ചപ്പോൾ സാമന്ത ഒന്നും പറയാൻ തയ്യാറായില്ല. പിന്നാലെ വിവാഹ ശേഷം നിങ്ങളുടെ ബെഡ്‌റൂമില്‍ മാറിയ മൂന്നു കാര്യങ്ങള്‍ പറയാൻ ലക്ഷ്മി ആവശ്യപ്പെട്ടപ്പോൾ സാമന്ത ചിന്തയിലാണ്ടു. നിങ്ങള്‍ ലിവിങ് റിലേഷൻ ഷിപ്പില്‍ ആയിരുന്നു എന്ന് തനിക്ക് അറിയാമെന്നും അതുകൊണ്ടു സത്യം മാത്രമേ പറയാൻ പാടുള്ളൂ എന്നും ലക്ഷ്മി ആവശ്യപ്പെട്ടു. ഇതോടെയാണ് സാമന്ത മനസു തുറക്കാൻ തയ്യാറായത്.

View this post on Instagram My 🍳 @chayakkineni 🤴🏽 .... PC @shilpareddy.official 💓 A post shared by Samantha Akkineni (@samantharuthprabhuoffl) on Aug 31, 2019 at 12:57am PDT

സത്യത്തില്‍ നാഗ ചൈതന്യയുടെ ആദ്യ ഭാര്യ തലയിണയാണ് എന്നാണ് സാമന്ത അഭിമുഖത്തിൽ പറഞ്ഞത്. വിവാഹ ശേഷമാണെൽ പോലും ഒന്ന് ചുംബിക്കണം എങ്കില്‍ ഞങ്ങള്‍ക്കിടെ തലയിണ ഉണ്ടാകുമെന്നും സാമന്ത അഭിമുഖത്തിൽ പറഞ്ഞു. ഇത്രയുമേ താൻ പറയുന്നുള്ളു എന്നും ഞാൻ ഇതിലൂടെ കുറേ കാര്യങ്ങൾ പറഞ്ഞു എന്നും സാമന്ത വ്യക്തമാക്കുന്നു.

ഇതിനു പിന്നാലെ താരങ്ങളുടെ വിവാഹത്തിനു മുൻപുള്ള ലിവിങ് റിലേഷൻ ഷിപ്പു കാലക്കഥയാണ് ടോളിവുഡിൽ ഏറെ ചൂടേറിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. വിവാഹത്തിനു മുൻപ് ഇരുവരും ലിവിങ് റിലേഷനിലായിരുന്നെങ്കിലും ആരും പുറത്തറിഞ്ഞിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ആരാധകർ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്