നിവിൻ പോളിയും എബ്രിഡ് ഷൈനും ഒരുമിച്ച 'ആക്ഷൻ ഹീറോ ബിജു' കഴിഞ്ഞ വർഷത്തെ മികച്ച വിജയചിത്രങ്ങളിലൊന്നാണ്. കഴിഞ്ഞവർഷത്തെ പണംവാരി ചിത്രങ്ങളിൽ മുമ്പിൽ തന്നെയായിരുന്നു ചിത്രം. ചിത്രം നൂറാം ദിനമൊക്കെ മുന്നേ തികച്ചതാണെങ്കിലും അണിയറപ്രവർത്തകർക്കെല്ലാം ഇതൊന്ന് ആഘോഷിക്കാൻ സമയം കിട്ടിയത് ഈ വർഷമാണ്. അങ്ങനെ മാർച്ച് 5 ഞായറാഴ്ച ഇവരെല്ലാംകൂടി കൊച്ചിയിലെ ഹോട്ടലിൽ ഒത്തുകൂടി.
ഫലഭൂയിഷ്ടമായ കേരളത്തിന്റെ മണ്ണിൽ വളരുന്ന കൽപവൃക്ഷത്തിന്റെ ഈ കായ, തെങ്ങിൻ കായ അഥവാ തേങ്ങ. പലവിധ അസുഖള്ങ്ങള്ക്കും ഒന്നാന്തരം ഒറ്റമൂലിയാണ്. എന്ന് ചിത്രത്തിൽ തേങ്ങയെ കാണിക്കുമ്പോഴൊരു ഡയലോഗുണ്ട്. ബിജു എന്ന പോലീസുകാരന് പ്രതികളെ ശിക്ഷിക്കുന്ന ഒന്നാന്തരം ആയുധവുമാണ് തേങ്ങ സിനിമയിൽ. അതിനാൽ തന്നെ വിജയാഘോഷത്തിന് ആക്ഷൻഹിറോ ബിജുവിൽ അഭിനയിച്ചവർക്ക് സമ്മാനമായി കിട്ടയതും തേങ്ങയുടെ മാതൃകയായിരുന്നു. സമ്മാനം കിട്ടിയവർക്കെല്ലാം ബിജുവിന്റെ സ്വന്തം തേങ്ങ കൈയ്യിൽ കിട്ടിയതോടെ കൗതുകമായി. നിവിൻ പോളിയും സൈജുകുറുപ്പുമടക്കം നിരവധി അഭിനേതാക്കൾ ആഘോഷത്തിനായി എത്തിയിരുന്നു.
'action hero biju' 100th day celebration surprize gift to actors.