ആപ്പ്ജില്ല

നടനും സംഗീത സംവിധായകനുമായ ജിവി പ്രകാശിനും സൈന്ധവിക്കും പെണ്‍കുഞ്ഞ്

തമിഴിൽ പ്രശസ്തനായ സംഗീത സംവിധായകനും നടനുമാണ് ജി വി പ്രകാശ് കുമാർ

Samayam Malayalam 21 Apr 2020, 5:03 pm
കോളിവുഡിലെ സെലിബ്രിറ്റി ദമ്പതികളായറിയപ്പെടുന്ന താരങ്ങളാണ് നടനും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാറും ഭാര്യയും ഗായികയുമായ സൈന്ധവിയും. സ്‌കൂള്‍ കാലം മുതല്‍ ഉറ്റസുഹൃത്തുക്കളായ ഇവർ പ്രണയത്തിലായിരുന്നു. 2013 ജൂണിലാണ് ഇരുവരും വിവാഹിതരായത്. 7 വർഷങ്ങള്‍ക്ക് ശേഷം ഇവരുടെ ജീവിതത്തിലേക്ക് ഇപ്പോള്‍ ഒരു പുതിയ അതിഥി എത്തിയിരിക്കുകയാണ്. തങ്ങള്‍ക്കൊരുപെൺകുഞ്ഞ് ജനിച്ച വിവരം ജി.വി പ്രകാശ് തന്നെ തന്‍റെ ഇൻസ്റ്റയിലൂടെ പുറത്തുവിട്ടിരിക്കുകയാണ്.
Samayam Malayalam actor and music director gv prakash kumar and saindhavi blessed with a baby girl
നടനും സംഗീത സംവിധായകനുമായ ജിവി പ്രകാശിനും സൈന്ധവിക്കും പെണ്‍കുഞ്ഞ്



സംഗീതകുടുംബം

സംഗീതസംവിധായകനെന്ന നിലയിലും നടനെന്ന നിലയിലും നിരവധി സിനിമകളിലൂടെ ശ്രദ്ധനേടിയ താരമാണ് ജിവി പ്രകാശ്. അതുപോലെ തന്നെ തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളയാളുമാണ് ഭാര്യ സൈന്ധവി. അടുത്തിടെ അസുരനിൽ ജിവി പ്രകാശ് ഈണം നൽകി സൈന്ധവി പാടിയ ഗാനം ഏറെ ഹിറ്റായിരുന്നു.

പ്രണയം ജീവിതം

സ്കൂള്‍ കാലം മുതലേ തുടങ്ങിയ സൗഹൃദം, പിന്നീട് അത് പ്രണയത്തിലേക്ക് കടന്നു, പിന്നീട് സൈന്ധവി ജി വി പ്രകാശിന്‍റെ ജീവിത പങ്കാളിയുമായി. 2013 ജൂണിലാണ് ജി വിയും സൈന്ധവിയും വിവാഹിതരായത്. ജിവി സംഗീതം ചെയ്ത നിരവധി സിനിമകളിൽ ശ്രദ്ധേയ ഗാനങ്ങള്‍ പാടിയിട്ടുമുണ്ട് സൈന്ധവി.

രാജകുമാരി

ജി പ്രകാശ് കുമാര്‍ തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് തങ്ങള്‍ക്ക് കുഞ്ഞ് ജനിച്ച വിവരം പങ്കുവെച്ചിരിക്കുന്നത്. ഏപ്രിൽ 19ന് ഞങ്ങള്‍ക്കൊരു രാജകുമാരി ജനിച്ചു, നിങ്ങളുടെ പ്രാ‍‍ര്‍ത്ഥനകളും ആശംസകളും അനുഗ്രങ്ങളും തേടുന്നു എന്നും താരം കുറിച്ചിരിക്കുകയാണ്.

ജിവി ഹിറ്റ്സ്

റഹ്മാൻ സംഗീതം നൽകിയ ചിത്രങ്ങളിൽ ഗായകനായി സിനിമാ ജീവിതം തുടങ്ങിയ ജിവി പ്രകാശ് 2006ൽ ആണ് വെയിൽ എന്ന സിനിമയിലൂടെ സ്വതന്ത്ര്യ സംഗീത സംവിധായകനായത്. ശേഷം ഇതുവരെ അമ്പതിലേറെ സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 'സൂരറൈപോട്രു', 'വാടിവാസല്‍', 'തലൈവി' എന്നിവയാണ് ജിവിയുടെ സംഗീതത്തില്‍ ഇനി വരാനുള്ള ചിത്രങ്ങള്‍.

അഭിനേതാവും

കുസേലൻ എന്ന സിനിമയിലൂടെയാണ് ജിവി അഭിനയം തുടങ്ങിയത്. ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത് തുടങ്ങി ഒടുവിൽ നായകവേഷങ്ങളിലും ജിവി പ്രകാശ് തിളങ്ങുകയുണ്ടായി. ജിവി അഭിനയിക്കുന്ന ആദ്യത്തെ ഹോളിവുഡ് ചിത്രം ട്രാപ് സിറ്റി അണിയറയിൽ ഒരുങ്ങുകയുമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്