ആപ്പ്ജില്ല

ആന്‍റണി വര്‍ഗ്ഗീസിന്‍റെ സഹോദരി അഞ്ജു വിവാഹിതയായി

മലയാളികൾ സ്നേഹത്തോടെ പെപ്പേ എന്ന് വിളിക്കുന്ന താരമാണ് ആന്‍റണി വര്‍ഗ്ഗീസ്

Samayam Malayalam 18 Jan 2021, 1:27 pm
അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടൻ ആന്‍റണി വര്‍ഗ്ഗീസിന്‍റെ സഹോദരി അഞ്ജലി (അഞ്ജു) വിവാഹിതയായി. എളവൂര്‍ സ്വദേശിയായ ജിപ്സൺ ആണ് വരൻ. എളവൂര്‍ സെന്‍റ്. ആന്‍റണീസ് പള്ളിയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാനായെത്തിയിരുന്നത്.
Samayam Malayalam actor antony varghese sister anju varghese ties the knot with jipson
ആന്‍റണി വര്‍ഗ്ഗീസിന്‍റെ സഹോദരി അഞ്ജു വിവാഹിതയായി



അഞ്ജുവും ജിപ്സണും

അങ്കമാലി കരയാംപറമ്പ് കറുകുറ്റിയിൽ മഠത്തുംകുടി വീട്ടിൽ എംഒ വർഗ്ഗീസ്, അൽഫോൻസ ദമ്പതികളുടെ മകളാണ് അഞ്ജു, എളവൂർ കല്ലറക്കൽ വീട്ടിൽ ജോണി കെ.ഒ റാണി എന്നിവരുടെ മകനാണ് ജിപ്സൺ.

മനസ്സമ്മത ചടങ്ങിൽ നിന്ന്

ജനുവരി 16ന് കരയാംപറമ്പ് സെന്‍റ്.ജോസഫ്സ് പള്ളിയിൽ വെച്ചായിരുന്നു മനസ്സമ്മത ചടങ്ങ് നടന്നത്. ശേഷം പാരിഷ് ഹാളിൽ വിരുന്ന് നടന്നു. മനസ്സമ്മത ചടങ്ങിൽ സിനിമാ രംഗത്ത് നിന്നുള്ള സുഹൃത്തുക്കള്‍ പങ്കെടുത്തിരുന്നു. ടൊവിനോ, ഐഎം വിജയൻ, അപ്പാനി ശരത്ത്, ടിറ്റോ വിൽസൺ, കിച്ചു ടെല്ലസ്, ധ്രുവ്, സാബുമോൻ തുടങ്ങിയവരാണ് അന്ന് ചടങ്ങിനെത്തിയിരുന്നത്.

Also Read: 'ബിലാൽ' ഉടനില്ല; മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന മറ്റൊരു ചിത്രം അണിയറയിൽ

കുടുംബം വലുതായി

ഞങ്ങളുടെ കുടുംബം വലുതായി, ഡാർലിംഗ് സഹോദരിക്ക് എല്ലാ സന്തോഷവും സ്നേഹവും ആശംസിക്കുന്നു എന്ന് കുറിച്ചുകൊണ്ട് ഇൻസ്റ്റയിൽ പെപ്പെ അഞ്ജുവിനും ജിപ്സണും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്.

നിരവധി സിനിമകൾ

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയെത്തി കഥാപാത്രത്തിന്‍റെ പേര് തന്നെ സ്വന്തം വിളിപ്പേരായി മാറിയ താരമാണ് പെപ്പേ എന്ന ആന്‍റണി വര്‍ഗ്ഗീസ്. ശേഷം സ്വാതന്ത്യം അര്‍ദ്ധരാത്രിയിൽ, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരത്തിന്‍റേതായി ഈ വര്‍ഷം ഒട്ടനവധി സിനിമകളാണ് ഒരുങ്ങുന്നത്. ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം, മേരി ജാൻ, ദേവ് ഫക്കീർ എന്നിങ്ങനെ നിരവധി സിനിമകൾ ഇതിനകം താരത്തിന്‍റേതായി അനൗൺസ് ചെയ്തിട്ടുണ്ട്.

Also Read: പതിവ് തെറ്റിക്കാതെ കരിക്ക്; സ്കൂട്ട് സീരീസിന് പര്യവസാനം, രണ്ടാം ഭാഗത്തിനായി കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞെന്ന് പ്രേക്ഷകരും!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്