ആപ്പ്ജില്ല

ബിരിയാണി ചെമ്പ് തുറന്നപ്പോൾ നിഖിലയ്ക്ക് മണം കിട്ടിയില്ല! സർട്ടിഫിക്കറ്റ് കാശുകൊടുത്ത് വാങ്ങിച്ചത് ആണെന്ന് തോന്നി; ലൊക്കേഷൻ തമാശയുമായി ആസിഫ് അലി!

അഭിപ്രായങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ നിഖില വിമലിനു എതിരെ സൈബർ അറ്റാക്കുകൾ ഉണ്ടാകുന്നത് ആദ്യമായല്ല. കണ്ണൂരിലൊക്കെ മുസ്ലിം വിവാഹങ്ങളിൽ പങ്കെടുക്കുന്ന സ്ത്രീകളെ ഭക്ഷണം കഴിക്കാൻ ഇരുത്തുന്നത് അടുക്കള ഭാഗത്താണെന്നും ഇപ്പോഴും അതിനൊന്നും മാറ്റമൊന്നും വന്നിട്ടില്ല എന്നുമുള്ള കണ്ണൂർ സ്വദേശിനി കൂടിയായ നിഖിലയുടെ തുറന്നു പറച്ചിൽ ആണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്.

Authored byമാളു. എൽ | Samayam Malayalam 20 Apr 2023, 5:20 pm

ഹൈലൈറ്റ്:

  • ബിരിയാണി ചെമ്പ് തുറന്നപ്പോൾ നിഖിലയ്ക്ക് മണം കിട്ടിയില്ല
  • ആദ്യരാത്രി രംഗം ആയിരുന്നു ഷൂട്ട് ചെയ്യുന്നത്.
  • ലൊക്കേഷൻ തമാശ തുറന്നു പറഞ്ഞ് ആസിഫ് അലി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam nikhila vimal ans asif ali
നിഖില വിമൽ
സിബി മലയിൽ സംവിധാനം ചെയ്ത് ആസിഫ് അലിയും നിഖില വിമലും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളിൽ എത്തിയ കൊത്ത്. കണ്ണൂരിലെ രാഷ്ട്രീയവും സൗഹൃദവും ഒക്കെ ചർച്ച ചെയ്ത ചിത്രത്തിൽ ആസിഫ് അലിയും നിഖിലയും ആയിരുന്നു നായികാനായന്മാർ. അഭിപ്രായങ്ങൾ കൊണ്ട് എന്നും സോഷ്യൽ മീഡിയയിൽ വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള താരമാണ് നിഖില വിമൽ. ഭാഗ്യദേവത എന്ന ജയറാം ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നിഖില ഒരുപാട് നല്ല വേഷങ്ങൾ പിന്നീട് ചെയ്‌തെങ്കിലും ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതും ആരെയും ഭയമില്ലാതെ എന്നും തുറന്നു പറയുന്ന തന്റെ അഭിപ്രായങ്ങൾ കൊണ്ട് തന്നെയായിരുന്നു. കൊവിഡ് സമയത്ത് ചിത്രീകരിച്ച ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ ഒരു അഭിമുഖത്തിൽ നിഖിലയെ കുറിച്ച് ആസിഫ് അലി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിൽ വൈറൽ ആയി മാറിയിരിക്കുന്നത്.
Also Read: ബാഗ് മേടിച്ച് കൂട്ടുന്നത് ഓസിയാണ്! മോഡേണ്‍ ഡ്രസിട്ട് എന്നെ കണ്ടപ്പോള്‍ അവരെല്ലാം ചിരിച്ചു! മക്കളെക്കുറിച്ച് സിന്ധു കൃഷ്ണ
"കൊവിഡ് വന്നതിനു ശേഷം നിഖില കൊത്ത് സിനിമയിൽ ജോയിൻ ചെയ്യുന്നത് ഒരു സൺ‌ഡേ ആയിരുന്നു. അന്ന് ലൊക്കേഷനിൽ എല്ലാവർക്കും ബിരിയാണി ഉണ്ട്. നിഖിലയ്ക്ക് കൊവിഡ് നെഗറ്റീവ് ആയി എന്ന് എല്ലാവരും പറയുന്നുണ്ട്. സിനിമയിലൊക്കെ ജാതകം ചേരാത്ത കല്യാണത്തിന് വേണ്ടി കണിയാന്റെ അടുത്ത് പോയി പുള്ളിക്ക് ഒരു 500 രൂപ കൊടുത്തിട്ട് ഇപ്പൊ ഓക്കേ ആയോ എന്നൊക്കെ ചോദിക്കില്ലേ, അതുപോലത്തെ ഒരു നെഗറ്റിവ് സർട്ടിഫിക്കറ്റ് ആണോ നിഖില കൊണ്ട് വന്നതെന്ന് എനിക്ക് ഡൗട്ട് ഉണ്ട്. ഞങ്ങളുടെ കല്യാണം കഴിഞ്ഞ ശേഷമുള്ള ഫസ്റ്റ് നൈറ്റ് ആയിരുന്നു അപ്പോൾ ഷൂട്ട് ചെയ്യുന്ന സീൻ.ആദ്യരാത്രി എന്ന് പറയുമ്പോൾ ഒരു റൂമിൽ അടച്ചിട്ടുള്ള സീൻ, ഒരു ക്ലോസ് കോൺടാക്ട് എന്തായാലും വരും. കൊവിഡിനോടുള്ള പേടി ഭയങ്കര പീക്കിൽ നിൽക്കുന്ന ഒരു സമയം കൂടിയാണത്. ഇവൾ ലൊക്കേഷനിൽ വന്നിട്ട് ഇവൾക്ക് കൊവിഡ് ഉണ്ടോ ഇല്ലയോ എന്ന് അറിയാത്തത് കൊണ്ട് ഞാൻ ഇങ്ങിനെ മാറി നിൽക്കുമ്പോൾ ബിരിയാണി ചെമ്പാണ് ഞങ്ങളുടെ നടുക്ക് നിൽക്കുന്നത്.
Also Watch:
ബിരിയാണിയുടെ ദം പൊട്ടിക്കുന്ന സമയത്തെ മണം കാരണം ഞങ്ങൾ എല്ലാവരും മണം പിടിച്ചു നിൽക്കുമ്പോൾ നിഖില മാത്രം ഒരു വികാരവും ഇല്ലാതെ നിൽക്കുന്നു. നിനക്ക് മണം കിട്ടുന്നില്ലേ എന്ന് ഞാൻ ചോദിച്ചപ്പോൾ ഇല്ലെന്നു കൂൾ ആയിട്ട് മറുപടിയും". നിഖിലയ്ക്ക് കൊവിഡ് ആണെന്ന് കരുതി താൻ ഭയപ്പെട്ടതിനെക്കുറിച്ചാണ് ആസിഫ് ഹാസ്യം കലർത്തി പറഞ്ഞത്. കൊത്ത് സിനിമയുടെ ചിത്രീകരണം നടക്കുന്നുന്നതിനിടെ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഉൾപ്പെടെ കൊവിഡ് വന്നതിനെ തുടർന്ന് ചിത്രീകരണം പൂർണ്ണമായും നിർത്തി വച്ചിരുന്നു. അതിനു ശേഷം എല്ലാവർക്കും അസുഖം മാറി ലൊക്കേഷനിൽ വീണ്ടും ഷൂട്ടിനായി എത്തിയ സമയത്ത് ഉണ്ടായ രസകരമായ ഒരു നിമിഷമാണ് ആസിഫ് പറഞ്ഞത്.
Also Read:
ഓതറിനെ കുറിച്ച്
മാളു. എൽ
സമയം മലയാളം പോർട്ടലിൽ സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ്. സിനിമാ, വിനോദമേഖലകളിൽ സെലിബ്രിറ്റികളുടെ അഭിമുഖങ്ങളും മറ്റ് ലേഖനങ്ങളും ചെയ്യുന്ന മാളുവിന് ഓൺലൈൻ മാധ്യമമേഖലയിൽ എട്ടുവർഷത്തിലധികം പ്രവൃത്തിപരിചയമുണ്ട്. മലയാളത്തിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങളിലും കണ്ടൻ്റ് ക്രിയേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്