നടൻ ആസിഫ് അലി നിർമ്മിക്കുന്ന അടുത്ത ചിത്രം ദിലീപ് നായകനാകുന്ന സിനിമയാണ് എന്ന തരത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരണം നടന്നിരുന്നു. എന്നാൽ ഈ വാർത്ത അടിസ്ഥാന ഹിതമാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടൻ ആസിഫ് അലിയുമായി ഏറെ അടുത്ത വൃത്തങ്ങൾ. അങ്ങനെയൊരു പ്രോജക്ട് ചർച്ചയിൽ ഇല്ലെന്ന് ആസിഫിനോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കി. ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നതെന്നും ആസിഫ് അലി നിര്‍മ്മിക്കുമെന്നും ആയിരുന്നു റിപ്പോര്‍ട്ടുകളിൽ സൂചിപ്പിച്ചിരുന്നത്.
Also Read: ബിനീഷ് ഉള്ള വേദിയിൽ ഇരിക്കില്ലെന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ; വേദിയിൽ കുത്തി ഇരുന്ന് തകർപ്പൻ മറുപടിയും നൽകി താരം
അണിയറയിൽ ജോഷി–ദിലീപ് ഒന്നിക്കുന്ന ഒരു ചിത്രം ഒരുങ്ങുന്നുണ്ട്. എന്നാൽ ഈ ചിത്രം നിര്‍മ്മിക്കുന്നത് ആസിഫ് അലിയല്ല. ആസിഫ് അലി നായകനായ ചിത്രങ്ങളായ ഹണീ ബി, കോഹിനൂർ തുടങ്ങിയ ചിത്രങ്ങൾ നിര്‍മ്മിക്കാൻ കൂട്ടാളിയായി നിന്നിരുന്ന സജിൻ ജാഫറാണ് ഈ ജോഷി–ദിലീപ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ മറ്റ് വിവരങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Also Read: ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; അനിൽ രാധാകൃഷ്ണ മേനോനെതിരെ സോഷ്യൽ മീഡിയ
ആസിഫ് അലി നായകനാകുന്ന അണ്ടർ വേൾഡ് ഇന്ന് തീയേറ്ററുകളിലെത്തുകയാണ്. ദിലീപിൻ്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം ജാക്ക് ഡാനിയലാണ്.