ആപ്പ്ജില്ല

ഉണ്ണി എപ്പോഴാ കല്യാണം! ഞാൻ വിവാഹ ശേഷം മുടിയും താടിയും വളർ‍ത്താൻ കാരണം ഇതാണ്; ബാല പറയുന്നു

പുതിയ സിനിമയെ കുറിച്ചും ഉണ്ണിയുടെ വിവാഹത്തെ കുറിച്ചും ബാല മനസ്സു തുറന്നിരിക്കുകയാണ്

Samayam Malayalam 12 Apr 2022, 5:24 pm
ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മാതാവിന്‍റെ കുപ്പായം അണിഞ്ഞ് തീയേറ്ററുകളിലേക്ക് എത്തിയ ചിത്രമാണ് 'മേപ്പടിയാന്‍'. നവാഗതനായ വിഷ്ണു മോഹന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയിൽ ഉണ്ണി തന്നെയായിരുന്നു നായകൻ. അഞ്ജു കുര്യനാണ് ഉണ്ണി മുകുന്ദന്‍റെ നായികയായി എത്തിയത്. ഒരു സ്ഥലക്കച്ചവടവും അതിന് പിന്നിലെ പുലിവാലുകളുമൊക്കെ പ്രമേയമാക്കിയ സിനിമ തീയേറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ നൂറാം ദിനാഘോഷം എറണാകുളം ഐഎംഎ ഹൗസിൽ നടന്നിരിക്കുകയാണ്. ചടങ്ങിൽ നടൻ ബാല പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.
Samayam Malayalam actor bala about unni mukundans wedding and upcoming movies on 100days celebration of meppadiyan movie
ഉണ്ണി എപ്പോഴാ കല്യാണം! ഞാൻ വിവാഹ ശേഷം മുടിയും താടിയും വളർ‍ത്താൻ കാരണം ഇതാണ്; ബാല പറയുന്നു


Also Read: 'കെജിഎഫ് ചാപ്റ്റര്‍ 2' എഡിറ്റര്‍ 19 വയസ്സുകാരൻ ഉജ്ജ്വൽ കുൽക്കർ‍ണ്ണി! ഫാൻ മെയ്ഡ് വീഡിയോ ഒരുക്കി സിനിമയിലേക്ക്

ഞാനും ഉണ്ണിയും അടുത്ത പടത്തിൽ ഒരുമിക്കുന്നു!

'മേപ്പടിയാൻ' നൂറാം ദിനാഘോഷത്തിൽ ശ്രദ്ധ നേടി നടൻ ബാലയും ഭാര്യ എലിസബത്തും. താടിയും മുടിയും നീട്ടി വള‍ർത്തിയ ലുക്കിലായിരുന്നു ചടങ്ങിൽ ബാല എത്തിയത്. ഉണ്ണിക്ക് ആശംസകൾ അര്‍പ്പിച്ചുകൊണ്ടുള്ള പ്രസംഗ മധ്യേ ബാല പറഞ്ഞ വാക്കുകളും ഏവരും ഏറ്റെടുക്കുകയുണ്ടായി. ഉണ്ണിയുടെ അനുവാദത്തോടെ ഞാൻ ഒരു കാര്യം പറയുന്നു, ഞാനും ഉണ്ണിയും അടുത്ത പടത്തിൽ ഒരുമിക്കുന്നു. അനൂപ് ആണ് ഡയറക്ടര്‍. അതും നൂറ് ദിവസം ഓടും, ഡബിൾ ധമാക്ക, ബാല പറഞ്ഞു.

നീ പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ ഞാൻ വന്നിരിക്കും!

പ്രേക്ഷകര്‍ സിനിമ ഏറ്റെടുക്കാൻ ഭയങ്കര പാടാണ്. ഒരു ദിവസം ഉണ്ണി എന്നെ മൊബൈലിൽ നാലഞ്ച് പ്രാവശ്യം വിളിച്ചിരുന്നു. ഞാൻ ഉറക്കിത്തിലായിരുന്നു. ഭാര്യ ഇതാ ഉണ്ണി മുകുന്ദൻ വിളിക്കുന്നുവെന്ന് പറഞ്ഞ് ഫോൺ കൊണ്ടുവന്നു തന്നു. അന്ന് ഉണ്ണി എന്നോട് ഒരു കഥയുടെ ഒരു ലൈൻ പറഞ്ഞു. ഞാൻ ഒരു പടം പ്രൊഡ്യൂസ് ചെയ്തപ്പോള്‍ എന്നോട് ഒരുവാക്ക് പോലും ചോദിക്കാതെ വന്ന് അഭിനച്ചയാളാണ് ഉണ്ണി. കഥാപാത്രമെന്തെന്നോ ഒന്നും ചോദിച്ചിട്ടില്ല, നീ പ്രൊഡ്യൂസ് ചെയ്യുമ്പോള്‍ ഞാൻ വന്നിരിക്കും എന്നാണ് ഞാൻ അന്ന് ഉണ്ണിയോട് പറഞ്ഞത്, ബാലയുടെ വാക്കുകള്‍.

പുതിയ സിനിമയിൽ ഹീറോ

എന്തിനാ ബാല കല്യാണ ശേഷം മുടിയും താടിയും വളര്‍ത്തിയതെന്ന് ചിലര്‍ വിചാരിക്കുന്നുണ്ടാകും. അതു ഒന്നുമില്ല. നടൻ സൂര്യ, കാര്‍ത്തി എന്നിവരുടെ സ്റ്റുഡിയോ ഗ്രീൻ എന്ന പ്രൊഡക്ഷൻ കമ്പനിയുടെ പുതിയ സിനിമയിൽ ഹീറോ ആകുന്നുണ്ട്. അതിന്‍റെ തിരക്കിലായിരുന്നു. വേറെയൊരു പടത്തിലും ഞാൻ ഇപ്പോഴില്ല, പക്ഷേ ഉണ്ണി വിളിച്ചപ്പോള്‍ ഞാൻ വന്നു, ഇത് നിനക്കായ് ഞാൻ ചെയ്യും, ബാല പറഞ്ഞു.

ഇനി എപ്പ കല്യാണം!

ഉണ്ണി നല്ല ഒരു മനുഷ്യനാണ്, നല്ല മനസ്സുണ്ട്. അതെപ്പോഴും ഉണ്ടാകും. ഇപ്പോള്‍ സിനിമയൊക്കെ ഭയങ്കര ഹിറ്റാണ്, ഇനി എപ്പ കല്യാണം എന്നും ബാല ഇതിനിടയിൽ ഉണ്ണിയോട് ചോദിച്ചു. ഞാൻ സിനിമയിൽ സജീവമല്ലാതിരുന്ന സമയത്ത് ഒരിക്കൽ എന്‍റെയടുത്തു വന്ന് കൈയ്യിൽ പിടിച്ച് ബ്രദര്‍ നിങ്ങളെ പോലുള്ളവര്‍ തിരിച്ചുവരണം എന്ന് പറഞ്ഞയാളാണ് ഉണ്ണി, ആ നല്ല മനസ്സ് കുറച്ചുപേര്‍ക്കേയുള്ളൂ. നിനക്കൊരു കല്യാണം വേഗം ഉണ്ടാവട്ടെ, കുറെ കുട്ടികളുണ്ടാകട്ടെ, ബാല പറഞ്ഞു നിര്‍ത്തി.

Video-പ്രശ്‌നം റിമയുടെ മിനി സ്‌കേര്‍ട്ടോ അതോ സിനിമ ലൊക്കേഷനുകളിലെ സ്ത്രീ സുരക്ഷയോ?

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്