ആപ്പ്ജില്ല

എലിസബത്തിനായി ബാല കാത്തുവെച്ച സർപ്രൈസ് കണ്ടോ? പ്രിയതമയ്ക്കായി ഒരുക്കിയ വിവാഹസമ്മാനത്തിൽ അതിസന്തുഷ്ടയായി ഡോക്ടർ!

ബാല ഭാര്യയ്ക്ക് വിവാഹ സമ്മാനമായി നൽകിയ വിലപിടിപ്പുള്ള കാറാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഭാര്യ എലിസബത്തിന് ആഢംബരക്കാർ സമ്മാനിച്ച് ബാല

Samayam Malayalam 5 Sept 2021, 11:58 pm
നടൻ ബാലയുടെ വിവാഹ വാർത്ത കഴിഞ്ഞ ദിവസം ഓൺലൈനിൽ ആഘോഷമായിരുന്നു. സെപ്റ്റംബർ അഞ്ചിനായിരുന്നു (ഇന്നലെ) ബാലയുടെ വിവാഹം. ഡോക്ടർ എലിസബത്താണ് ബാലയുടെ വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ പരിപാടിയിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. യുവതാരങ്ങളായ മുന്ന, ഉണ്ണി മുകുന്ദൻ, നടൻ ബൈജു എഴുപുന്ന, ഇടവേള ബാബു എന്നിവരും വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇൻ്റർകാസ്റ്റ് മാര്യേജായതിനാൽ തന്നെ ബാലയുടെ ചില ബന്ധുക്കളൊന്നും പരിപാടിയിൽ പങ്കെടുത്തിരുന്നില്ല. ഇപ്പോഴിതാ വിവാഹ ശേഷം ബാല കാത്തുവെച്ച സർപ്രൈസ് സമ്മാനം എലിസബത്തിനു നൽകിയതാണ് ശ്രദ്ധ ആകർഷിക്കുന്നത്.
Samayam Malayalam actor bala gifts audi car to elizabeth as his wedding gift
എലിസബത്തിനായി ബാല കാത്തുവെച്ച സർപ്രൈസ് കണ്ടോ? പ്രിയതമയ്ക്കായി ഒരുക്കിയ വിവാഹസമ്മാനത്തിൽ അതിസന്തുഷ്ടയായി ഡോക്ടർ!

Also Read: ചുവപ്പ് ലെഹങ്കയണിഞ്ഞ് എലിസബത്ത് എത്തി; ഡിസൈനർ കുർത്തയിൽ സിംപിളായി ബാലയും! പരസ്പരം വരണമാല്യം ചാർത്തി, ഒരുമിച്ച് വിളക്ക് കൊളുത്തി പുതിയ ജീവിതമാരംഭിച്ചു; വിവാഹ റിസപ്ഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!


വിവാഹിതനായി താരം

കഴിഞ്ഞ ദിവസം ബാല തന്നെ വിവാഹ റിസപ്ഷനെ കുറിച്ചുള്ള വിഡിയോ പങ്കുവെച്ചിരുന്നു. ഇന്നലെ ബാലയുടെ വിവാഹ റിസപ്ഷന്റെ വിഡിയോയും ഫോട്ടോയും ആണ് തരംഗമായി മാറിയിരുന്നു. ഡോക്ടറായ എലിസബത്താണ് വധു. ബാല തന്റെ പ്രിയതമയ്ക്ക് നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ വൈറലാകുന്നത്.

കാറിന്റെ താക്കോല്‍ എലിസബത്തിന് നല്‍കി

ബാല കാറിന്റെ താക്കോല്‍ എലിസബത്തിന് നല്‍കുന്നതും ഇരുവരും കാറില്‍ കയറുന്ന വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഓറഞ്ച് നിറമുള്ള ഓഡിയാണ് എലിസബത്തിന് നടൻ ബാല സമ്മാനമായി നല്‍കിയത്. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബാല റിസപ്ഷന്‍ തീയതി അറിയിച്ചത്.

​വിവാഹ ശേഷം

വിവാഹ ശേഷം ബാല പറഞ്ഞ കാര്യങ്ങളും ഇതോടൊപ്പം ശ്രദ്ധ നേടുന്നുണ്ട്. ഞങ്ങൾക്ക് മതമില്ല; ഇവൾ എന്റെ മനസ്സ് മാറ്റി എന്നാണ് ബാല പറഞ്ഞതിൻ്റെ ചുരുക്കരൂപം. സുഹൃത്തും ഡോക്ടറുമായ എലിസബത്തിന് ഇന്ന് ഉച്ചയ്ക്ക് 1:35ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വരണ മാല്യം ചാർത്തുകയായിരുന്നു താരം.

മനസിലാണ് സൌന്ദര്യം വേണ്ടത്

സൗന്ദര്യം എന്നത് മനസ്സിലാണ് വേണ്ടതെന്നും എലിസബത്ത് തന്റെ മനസ്സ് മാറ്റിയെന്നും വിവാഹശേഷം മാധ്യമങ്ങളോടു സംസാരിക്കവേ ബാല വേദിയിൽ വെച്ച് തന്നെ പറഞ്ഞു. തങ്ങൾക്കു രണ്ടു പേർക്കും മതം ഇല്ലെന്നും അതിനാൽ തന്നെ മതം മാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും നടൻ വ്യക്തമാക്കി.

താരവിവാഹം

ആഴ്ചകള്‍ക്ക് മുന്‍പ് തന്നെ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് നിരന്തരമായി വാര്‍ത്തകള്‍ വന്നിരുന്നു. ബാലയുടെ വിവാഹം നേരത്തെ കഴിഞ്ഞതായിരുന്നു. എന്നാൽ ഇന്നലെയാണ് വിവാഹറിസപ്ഷന്‍ നടത്തിയത്. പരസ്പരം പൂമാലകള്‍ ഇട്ടതിന് ശേഷം വിവാഹം കഴിഞ്ഞതായി ബാല ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

നെറുകിൽ സിന്ദൂരം ചാർത്തി

എലിസബത്തിന്റെ നെറ്റിയില്‍ താരം സിന്ദൂരവും തൊട്ട് കൊടുത്തു. ഇതിൻ്റെയൊക്കെ വീഡിയോ വൈറലാണ്. നിങ്ങള്‍ക്കെല്ലാം എന്റെ കുടുംബത്തെ കുറിച്ച് അറിയാം. ചില കാര്യങ്ങള്‍ ജീവിതത്തിലൂടെ കടന്ന് പോവേണ്ടി വന്നുവെന്നും അതിനാൽ കല്യാണം പോലും വേണ്ടെന്ന് വെച്ച് ഇരിക്കുകയായിരുന്നുവെന്നും താരം. പക്ഷേ മനസ് മാറി. എലിസബത്ത് എന്റെ മനസ് മാറ്റിയെന്നും ബാല പറഞ്ഞു.

അച്ഛന്‍ ജീവിച്ചിരിപ്പില്ല

ഇപ്പോള്‍ എന്റെ അച്ഛന്‍ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്കുണ്ട്. അദ്ദേഹം ഇപ്പോഴിവിടെ ഉണ്ടെന്ന് മനസ് പറയുന്നു. മറിച്ചായിരുന്നുവെങ്കില്‍ ഈ സാഹചര്യത്തില്‍ ഇത്ര മനോഹരമായി ഈ ചടങ്ങ് നടക്കില്ലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. നീയൊരു ഡോക്ടര്‍ പെണ്ണിനെ കെട്ടണമെന്നായിരുന്നു അദ്ദേഹം നേരത്തേ പറഞ്ഞിരുന്നത്.

അച്ഛൻ്റെ ആഗ്രഹം പോലെ

അച്ഛന്‍ ആഗ്രഹിച്ചത് പോലെ തന്നെ സംഭവിച്ചു. ജീവിതത്തില്‍ പ്രണയം മാത്രമല്ല വേണ്ടത്. എന്റെ അച്ഛനെ പോലെ തന്നെയാണ് എലിസബത്തിന്റെ അച്ഛന്‍. എന്റെ അമ്മയ്ക്ക് ഇവിടെത്താൻ സാധിച്ചില്ല. പക്ഷേ എലിസബത്തിന്റെ അമ്മ എനിക്കും അമ്മയാണ്. എനിക്ക് എലിസബത്തിനെ മാത്രമല്ല കിട്ടിയത്. ഒരു കുടുംബത്തെ തന്നെയാണ്.

നന്ദി പറഞ്ഞ് താരം

ഒരുപാട് സന്തോഷമുണ്ട്, ദൈവത്തോട് നന്ദി, സൗന്ദര്യം എന്ന് പറയുന്നത് മനസിലാണുള്ളത്. എന്റെ ഭാര്യ സുന്ദരി തന്നെയാണ്. ലുക്കിലാണെങ്കിലും ഹൃദയത്തിലാണെങ്കിലും അങ്ങനെയാണെന്നും ബാല വേദിയിൽ വെച്ച് പറഞ്ഞു. ഇതു കേട്ട സദസ്സ് ഒന്നടങ്കം ഹർഷാരവം മുഴക്കുകയായിരുന്നു.

വൈറലായി വീഡിയോ

ജീവിതത്തില്‍ തനിച്ചായ വിഷമഘട്ടങ്ങളില്‍ എന്നെ പിന്തുണച്ച് ഒപ്പം നിന്ന എല്ലാവരോടും നന്ദി പറയുന്നുവെന്ന് കുറിച്ചുകൊണ്ടായിരുന്നു ബാല തൻ്റെ വിവാഹ തീയ്യതി അറിയിച്ചുകൊണ്ടുള്ള വീഡിയോ പങ്കുവച്ചത്. മുൻപ് ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പങ്കുവച്ച ഒരു വീഡിയോയിലൂടെ ബാല വിവാഹിതനായ വിവരം സ്ഥിരീകരിച്ചിരുന്നു.

പിന്നീട് എലിസബത്തിനൊപ്പമുള്ള ബാലയുടെ ഓണാഘോഷത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇവരൊപ്പമുള്ള ചിത്രവും പിന്നാലെ സൈബറിടം ഏറ്റെടുത്തിരുന്നു. ബാലയുടെ രണ്ടാം വിവാഹമാണിത്. ഗായികയായ അമൃത സുരേഷായിരുന്നു ഭാര്യ, ഇവരുടെ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. കുട്ടി ഇപ്പോൾ അമ്മയ്ക്കൊപ്പമാണ്. 2019ൽ ഇവർ വിവാഹമോചനം നേടിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്