ആപ്പ്ജില്ല

കേട്ടതല്ല ശരി: ഭാവനയിൽ മെനഞ്ഞെടുത്ത പല കാര്യങ്ങളും പറയുന്നുണ്ട്: ഞാൻ സൈക്യാട്രിസ്റ്റോ സൈക്കോളജിസ്‌റ്റോ അല്ല; എലിസബത്തിന്റെ പുത്തൻ വീഡിയോ!

ദൈവം നിങ്ങളുടെ മുമ്പിൽ ഒരു വാതിലടച്ചാൽ ആദ്യത്തേതിനേക്കാൾ മികച്ച മറ്റൊരു വാതിൽ തുറക്കുമെന്നും കഴിഞ്ഞദിവസം എലിസബത്ത് പറഞ്ഞിരുന്നു.

Samayam Malayalam 1 Nov 2022, 9:40 am
ബാല- അമൃത വിവാഹവും വിവാഹമോചനവും പോലെ ചർച്ച ചെയ്യപ്പെട്ട വാർത്ത ആയിരുന്നു എലിസബത്ത്- ബാല വിവാഹം. ഡോക്ടർ ആയിരുന്ന എലിസബത്തിനെ കഴിഞ്ഞവർഷമാണ് ബാല ജീവിതത്തിലേക്ക് കൂട്ടിയത്. പിന്നീടങ്ങോട്ടുള്ള വീഡിയോസിലും ചിത്രങ്ങളിലും എല്ലാം എലിസബത്ത് നിറഞ്ഞു നിന്നു. എന്നാൽ അടുത്തിടെയായി ബാലയുടെ ഒപ്പം എലിസബത്തിനെ കാണാത്തതാണ് ഇരുവരും പിരിഞ്ഞോ എന്ന സംശയം സോഷ്യൽമീഡിയയിൽ ബലപ്പെടാൻ കാരണം. സോഷ്യൽ മീഡിയയിൽ സജീവമാണ് ഇപ്പോൾ എലിസബത്ത്. അവർ പങ്കിട്ട പുതിയ വീഡിയോയുടെ വിശേഷങ്ങൾ! ALSO READ: ഞാൻ അതിൽ ഹാപ്പി ആയിരുന്നു: 15 വർഷത്തെ അഭിനയ ജീവിതം നല്ല റോളുകൾ ഇനിയും ലഭിച്ചിട്ടില്ല: മനസ്സ് തുറന്ന് നിത്യ!
Samayam Malayalam actor bala wife elizabeth udayan s new viral video
കേട്ടതല്ല ശരി: ഭാവനയിൽ മെനഞ്ഞെടുത്ത പല കാര്യങ്ങളും പറയുന്നുണ്ട്: ഞാൻ സൈക്യാട്രിസ്റ്റോ സൈക്കോളജിസ്‌റ്റോ അല്ല; എലിസബത്തിന്റെ പുത്തൻ വീഡിയോ!


ഇപ്പോൾ പറയുന്നില്ല

പേഴ്സണൽ കാര്യത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ഭാവനയിൽ നിന്നും പലരും മെനഞ്ഞെടുത്ത പല കാര്യങ്ങളും പുറത്തുവരുന്നുണ്ട്. അതൊക്കെ പോട്ടെ അതിനെക്കുറിച്ചൊന്നും പറയുന്നില്ല. പിന്നെ പറയാനുള്ളത് എന്റെ ക്വാളിഫിക്കേഷനെ കുറിച്ചാണ് അത് എന്നെ ബാധിക്കുന്ന വിഷയം ആണ്. ഞാൻ സൈക്യാട്രി ആണെന്ന് പലരും പറയുന്നു എന്നാൽ അതല്ല സത്യം- എലിസബത്ത് പറയുന്നു.

എംബിബിഎസ്‌ മാത്രമാണ് കഴിഞ്ഞത്

ഞാൻ സൈക്യാട്രി ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു എന്നാണ് അടുത്തിടെ വാർത്തകൾ വന്നത്. എന്നാൽ അത് ശരിയല്ല. ഞാൻ സൈക്യാട്രിസ്റ്റോ സൈക്കോളജിസ്‌റ്റോ അല്ല. ഞാൻ എംഡി പൂർത്തിയാക്കിയിട്ടില്ല. എംബിബിഎസ്‌ മാത്രമാണ് കഴിഞ്ഞത്. എൻട്രൻസിന് പ്രിപ്പയർ ചെയ്തിരുന്നു. പക്ഷേ എക്സാം എഴുതിയിട്ടില്ല. ഇനി എഴുതണം എന്ന് കരുതുന്നു.

​മെഡിസിനൽ ഡിപ്പാർട്മെന്റിൽ!

ഞാൻ മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ ജൂനിയർ ഡോക്ടർ ആയിട്ടാണ് ജോലി ചെയ്യുന്നത്. മെഡിസിനൽ ഡിപ്പാർട്ട്മെന്റിൽ എന്ന് പറഞ്ഞത് ചിലപ്പോൾ തെറ്റി കേട്ടതാകുമെന്നും എലിസബത്തും പറയുന്നു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ എലിസബത്തിന്റെ വീഡിയോ വൈറൽ ആയി മാറിയിട്ടുണ്ട്. ഒത്തരിഇഷ്ട്ടം ആണ് നിങ്ങളെ നിങ്ങളുടെ മനസ് നല്ലതാണ് ദൈവത്തിന്റെ അനുഗ്രഹം എപ്പഴും ഉണ്ടാകും എന്നും ആരാധകർ കമന്റിടുന്നുണ്ട്.

​എലിസബത്തിനോട് ആരാധകർ

നമ്മളുടെ സന്തോഷം നമ്മൾ തന്നെ നോക്കണം. അത് ഞാനും അനുഭവത്തിൽ നിന്നും മനസ്സിലാക്കിയതാണ്. ഇങ്ങനുള്ള മോട്ടിവേഷൻ ഒക്കെ പറയുമ്പോൾ കേൾക്കാൻ നല്ല രസമാണ്. ഇഷ്ടമുള്ള കാര്യങ്ങൾ ഒക്കെ ചെയ്തു ഹാപ്പി ആയിരിക്കൂ... പേഴ്സണൽകാര്യങ്ങൾ ഇവിടെ പറയണോ എന്നതും മാഡത്തിന്റെ തീരുമാനം ആണ്. പറയാത്തതാവും നല്ലത്- എലിസബത്ത് പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്