ആപ്പ്ജില്ല

രാജകുമാരിയും രാജകുമാരനുമായി എലീനയും ബാലു വ‍ര്‍ഗ്ഗീസും; ആഘോഷമാക്കി ആസിഫും കൂട്ടരും! വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം!

നടന്‍ ബാലു വര്‍ഗ്ഗീസിൻ്റെയും നടിയും മോഡലുമായ എലീന കാതറിൻ്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ചടങ്ങുകൾ, കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

Samayam Malayalam 26 Jan 2020, 9:59 am
നടന്‍ ബാലു വര്‍ഗ്ഗീസിൻ്റെയും നടിയും മോഡലുമായ എലീന കാതറിൻ്റെയും വിവാഹ നിശ്ചയം കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ചടങ്ങുകൾ, കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
Samayam Malayalam actor balu varghese and actress alieena catherin engagement pics
രാജകുമാരിയും രാജകുമാരനുമായി എലീനയും ബാലു വ‍ര്‍ഗ്ഗീസും; ആഘോഷമാക്കി ആസിഫും കൂട്ടരും! വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം!


നെഞ്ചോട് ചേർത്ത്

എലീനയാണ് വിവാഹക്കാര്യം പുറത്തുവിട്ടിരുന്നത്. കഴിഞ്ഞ വര്‍ഷം എലീനയുടെ പിറന്നാള്‍ ദിനത്തില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ബാലു എലീനയെ പ്രപ്പോസ് ചെയ്തത്.

ഇൻസ്റ്റാഗ്രാമിലൂടെ വെളിപ്പെടുത്തൽ

ഇതിന്റെ സന്തോഷം പ്രകടിപ്പിച്ച് എലീന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രണയം ആരാധകര്‍ അറിയുന്നത്.

പ്രണയമിഥുനങ്ങളുടെ പേരു നെയ്ത ഗൌൺ

പ്രണയമിഥുനങ്ങളുടെ പേരു നെയ്ത ഗൌൺ അണിഞ്ഞ എലീനയെ പുണർന്ന് നിൽക്കുന്ന ബാലുവിൻ്റെ ചിത്രം അടുത്ത സുഹൃത്തും നടനുമായ ഗണപതി ഇൻസ്റ്റാഗ്രാം സ്റ്റാറ്റസാക്കിയിട്ടുമുണ്ട്.

ആഘോഷമാക്കി കൂട്ടുകാർ

ആസിഫ് അലിയും കുടുംബവുമായി ഏറെ അടുപ്പമുള്ള ബാലു വർഗ്ഗീസിൻ്റെ വിവാഹ നിശ്ചയച്ചടങ്ങ് താരം കുടുംബത്തോടെ എത്തിയാണ് ആഘോഷിച്ചത്. കുടുംബസമേതം നൃത്തച്ചുവടുകളുമായെത്തിയാണ് താരം ബാലുവിനെ വേദിയിലേക്ക് ആനയിച്ചത്.

കൈകൾ കോർത്ത്

പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്‍റെ ഭാഗമായി 2019 ലെ പ്രധാന സംഭവങ്ങള്‍ എലീന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. ഇതിലാണ് എലീന വിവാഹ നിശ്ചയം അടുത്തമാസം നടക്കുമെന്ന് അറിയിച്ചത്.

എന്നെന്നും ഞാന്‍ നിന്‍റേത്...

എന്നെന്നും ഞാന്‍ നിന്‍റേതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു എലീനയുടെ പോസ്റ്റ്. കൊച്ചിയിലെ സാന്താക്രൂസ് കത്തീഡ്രൽ ബസിലിക്കയിൽ വെച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങ് നടന്നത്

എനർജെറ്റിക് താരം

ബാലു സിനിമാമേഖലയിലേക്ക് അരങ്ങേറിയത് ലാല്‍ ജോസ് ചിത്രം ചാന്തുപൊട്ടിലൂടെയായിരുന്നു. പിന്നാലെ പാപ്പി അപ്പച്ചാ, ഹണീ ബി, കിങ് ലയര്‍, ഡാര്‍വിന്‍റെ പരിണാമം, കവി ഉദ്ദേശിച്ചത്, വിജയ് സൂപ്പറും പൗര്‍ണമിയും, ഇതിഹാസ, തുടങ്ങി നാൽപ്പതോളം ചിത്രങ്ങളില്‍ ബാലു അഭിനയിച്ചിട്ടുണ്ട്.

മോഡൽ, നടി

റിയാലിറ്റി ഷോയിലൂടെയാണ് എലീന ശ്രദ്ധ നേടിയത്. പിന്നീട് മോഡലിങ് രംഗത്തെ സജീവ സാന്നിധ്യമാണ്. മിസ് ഡീവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ മത്സരങ്ങളില്‍ എലീന പങ്കെടുത്തിട്ടുണ്ട്. മിസ് ഗ്ലാം വേള്‍ഡില്‍ റണ്ണര്‍ അപ്പായിരുന്നു എലീന.

വിവാഹം ഉടൻ

നടനും സംവിധായകനുമായ ലാലിൻ്റെ സഹോദരീപുത്രൻ കൂടിയായ ബാലു ജൂനിയർ ലാലിൻ്റെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്