ആപ്പ്ജില്ല

പുതുവ‍ർഷത്തിൽ 'വിശേഷം' പങ്കുവെച്ച് ബാലുവും എലീനയും

കുഞ്ഞിനെ കാണാൻ കൊതിച്ചിരിക്കുകയാണ് തങ്ങളെന്ന് ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്

Samayam Malayalam 2 Jan 2021, 5:01 pm
കൊവിഡ് കൊണ്ടുപോയ വര്‍ഷമായിരുന്നു 2020. പുതിയ പ്രതീക്ഷളുമായി 2021ലേക്ക് ഏവരും കടന്നിരിക്കുകയാണ്. ആശംസകളും പുത്തൻ പ്രതീക്ഷകളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് സിനിമാ താരങ്ങൾ പുതുവര്‍ഷത്തെ വരവേറ്റത്. ഈ അവസരത്തിൽ തങ്ങളുടെ ജീവിതത്തിലെ ഏറെ മധുരമുള്ളൊരു വിശേഷം പങ്കുവെച്ചുകൊണ്ടാണ് നടൻ ബാലു വര്‍ഗ്ഗീസും നടിയും ഭാര്യയുമായ എലീനയും പുതുവര്‍ഷം സോഷ്യൽമീഡിയയിൽ എത്തിയിരിക്കുന്നത്.
Samayam Malayalam actor balu varghese and aileena catherin is all set to welcome their first child in may 2021
പുതുവ‍ർഷത്തിൽ 'വിശേഷം' പങ്കുവെച്ച് ബാലുവും എലീനയും


കുഞ്ഞിനെക്കാത്ത്...

അച്ഛനമ്മമാരാവാൻ ഒരുങ്ങിയ വിശേഷമാണ് ഇരുവരും പുതുവര്‍ഷത്തിലെ പുതിയ വിശേഷമായി പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് ദുബായിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ബാലു വിശേഷം പങ്കുവെച്ചിരിക്കുന്നത്. 2021 മെയിൽ തങ്ങളുടെ കുഞ്ഞ് വരുമെന്നും കാണാൻ കൊതിയോടെ ഇരിക്കുകയാണെന്നും കുറിച്ചിട്ടുണ്ട്.

മെയിൽ വരും

നിറവയറുള്ള എലീനയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ബാലു സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്. ദുബായിയിൽ സിറ്റി വാക്കിൽ നിന്നുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. 2021 മെയിൽ കുഞ്ഞതിഥി എത്തിച്ചേരുമെന്നും ഞങ്ങൾക്ക് കാത്തിരിക്കാനാവുന്നില്ലെന്നും ഇതൊരു സാഹസികതയുടെ ആരംഭമാണെന്നും ബാലു കുറിച്ചിരിക്കുകയാണ്.



ഇരുവരും താരങ്ങൾ

നടനായ ബാലുവും നടിയും മോഡലുമായ എലീനയും 2020 ലായിരുന്നു വിവാഹിതരായത്. 'വിജയ് സൂപ്പറും പൗർണ്ണമിയും' എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. സംവിധായകനും നടനുമായ ലാലും ബാലുവും ബന്ധുക്കളാണ്. നിരവധി സിനിമകളിൽ പ്രധാനവേഷത്തിൽ ബാലു എത്തിയിട്ടുണ്ട്.

Also Read: 'ഒരു വർഷം കൂടിയപ്പോൾ ഇങ്ങേർക്ക് മാത്രം ഒരു വയസ് കുറഞ്ഞോ?'; ചാക്കോച്ചനെ കണ്ട് ആരാധകർ ചോദിക്കുന്നു!

പുതിയ വിശേഷം

2020 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം കൊച്ചിയിൽ വെച്ച് നടന്നത്. താരലോകം വിരുന്നെത്തിയ വിവാഹ ചടങ്ങിലെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. കുഞ്ഞിനെ കാത്തിരിക്കുന്ന വാർത്ത അറിയിച്ചു കൊണ്ട് എലീനയും പുതുവർഷത്തിലെ പുതിയ വിശേഷം പങ്കുവെച്ചിട്ടുണ്ട്. ബാലു നായകനായ സുമേഷ് ആൻഡ് രമേഷ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാനിരിക്കുകയുമാണ്.

ഇൻസ്റ്റഗ്രാം പോസ്റ്റ്

View this post on Instagram A post shared by Balu Varghese (@balu__varghese)

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്