ആപ്പ്ജില്ല

അമർ അക്ബർ ആന്‍റണി താരം ബിബിന്‍ വിവാഹിതനായി

ബിബിൻ നായകനായ ഒരു പഴയ ബോംബ് കഥ ഉടൻ റിലീസിങ്ങിനൊരുങ്ങുകയാണ്

Samayam Malayalam 20 May 2018, 6:53 pm
അമർ അക്ബർ ആന്‍റണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയ സിനിമകള്‍ എഴുതിയവരിലൊരാളായ ബിബിൻ ജോർജ്ജ് വിവാഹിതനായി. വൈപ്പിൻ മാലിപ്പുറം സ്വദേശിയായ ഫിലോമിന ഗ്രീഷ്മയാണ് വധു.
Samayam Malayalam 32966859_2152792724760906_8786290618348339200_n

കർത്തേടം സെന്‍റ്.ജോർജ്ജ് പള്ളിയിൽ മിന്നുകെട്ട് നടന്നു. വൈകീട്ട് കാക്കനാട് ചെമ്പുമുക്ക് പള്ളി ഹാളിൽ വിരുന്ന് സൽക്കാരത്തിനായി സിനിമാമേഖലയിൽ നിന്നും നിരവധിപേരെത്തിയിരുന്നു.

ബിബിൻ നായകനായ ഒരു പഴയ ബോംബ് കഥ ഉടൻ റിലീസിങ്ങിനൊരുങ്ങുകയാണ്. ഇപ്പോള്‍ നായകനിരയിലേക്കുയർന്ന വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പമാണ് ബിബിൻ അമർ അക്ബർ ആന്‍റണിയും കട്ടപ്പനയിലെ ഋത്വിക് റോഷനും എഴുതിയത്.
ചിത്രങ്ങള്‍: അജിലാൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്