ആപ്പ്ജില്ല

ദിലീപിനെ പോലീസ് ചോദ്യം ചെയ്യുന്നത് ഗൂഢാലോചന കേസില്‍

ദിലീപിനെ പോലീസ് ചോദ്യം ചെയ്യുന്നത് ഗൂഢാലോചന കേസിലെന്ന് പോലീസ്.

TNN 28 Jun 2017, 4:18 pm
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ ചോദ്യം ചെയ്യുന്നത് ഗൂഢാലോചന കേസിലെന്ന് പോലീസ്. ആലുവ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യല്‍ നാലാം മണിക്കൂറിലേയ്ക്ക് കടന്നിരിക്കുകയാണ്. ഉച്ചയ്ക്ക് 12.30 ഓടെ ആലുവ പോലീസ് ക്ലബില്‍ എത്തിയതാണ് ദിലീപും നാദിര്‍ഷയും.
Samayam Malayalam actor dileep appears before aluva police
ദിലീപിനെ പോലീസ് ചോദ്യം ചെയ്യുന്നത് ഗൂഢാലോചന കേസില്‍

ദിലീപിനെ ചോദ്യം ചെയ്യുന്നത് കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണെന്ന് പോലീസ് വ്യക്തമാക്കി.

ദിലീപിനെയും നാദിര്‍ഷയേയും വെവ്വേറെ മുറികളിലാണ് ചോദ്യം ചെയ്യുന്നത്. ദിലീപ് സഹകരിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. ദിലീപിന്റെ മാനേജർ അപ്പുണ്ണിയേയും ചോദ്യം ചെയ്യുന്നുണ്ടെന്നാണ് സൂചന. ചോദ്യം ചെയ്യല്‍ തുടരുകയാണ്. നടിയെ ആക്രമിച്ചത് ദിലീപ് പറഞ്ഞിട്ടാണെന്ന് മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന മട്ടില്‍ ഊഹാപോഹങ്ങളും ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. അതേസമയം, ബ്ലാക്ക്മെയിലിംഗ് സംബന്ധിച്ച്‌ താന്‍ നല്‍കിയ പരാതിയില്‍ മൊഴിയെടുക്കാനാണ് പോലീസ് വിളിപ്പിച്ചതെന്നായിരുന്നു ദിലീപ് നേരത്തെ പറഞ്ഞത്. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലി അനുസരിച്ചാണ് മൊഴിയെടുപ്പ് നടക്കുന്നത്.

Malayalam actress assault


actor dileep appears before aluva police.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്