ആപ്പ്ജില്ല

ഷേഡ്‌സ് ഓഫ് അബൂബക്കർ; മാലികിന്റെ ഹാങ്ങോവർ വിടാതെ പോത്തേട്ടൻ!

മറ്റാര്‍ക്കുമില്ലാത്ത ഒരു കൗതുകം തന്‍റെ സിനിമകളിൽ അദ്ദേഹം ഒളിപ്പിച്ചുവയ്ക്കുന്നതിനാൽ സിനിമാ പ്രേമികള്‍ അതിനെ സ്നേഹത്തോടെ പോത്തേട്ടൻസ് ബ്രില്ല്യൻസ് എന്നാണ് വിളിക്കുന്നത്

Samayam Malayalam 21 Jul 2021, 10:27 am
മലയാളസിനിമയിലെ പ്രഗത്ഭരായ യുവ സംവിധായകരെ പരിഗണിച്ചാൽ അതിൽ മുന്നിൽ തന്നെ സ്ഥാനമുള്ളൊരാള്‍ ആണ് ദിലീഷ് പോത്തൻ. നിരവധി സിനിമകളിൽ നടനായെത്തിയിട്ടുള്ള അദ്ദേഹം ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്തത് 2016ൽ ആയിരുന്നു.
Samayam Malayalam Dileesh Pothan


ആ സിനിമയ്ക്ക് 2017 ൽ മികച്ച ജനപ്രിയ ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന പുരസ്കാരവും ആ വർഷത്തെ മികച്ച മലയാളം സിനിമയ്ക്കും മികച്ച തിരക്കഥയ്ക്കുമുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ആ സിനിമയോടെയാണ് ദിലീഷിനെ സിനിമാ പ്രേമികള്‍ സ്നേഹത്തോടെ പോത്തേട്ടൻ എന്നു വിളിച്ചു തുടങ്ങിയത്.
ALSO READ: വിവാഹമോചനം തരില്ലെന്ന് പറയുമായിരുന്നു; ദിലീപിനെയും മഞ്ജുവിനെയും പോലെ ആകാൻ ആണ് നോക്കുന്നതെന്നും പറഞ്ഞു; എന്റേത് പൊരുതി നേടിയ ഡിവോഴ്സ് ആണെന്ന് സാധിക!


രസകരമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് ആദ്യം ദിലീഷ് പോത്തൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്. ശേഷം മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ രണ്ട് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ്യപ്പെട്ട സംവിധായകനായി അദ്ദേഹം മാറുകയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ യാത്ര മാലിക്കിൽ എത്തി നിൽക്കുകയാണ്.

മഹേഷ് നാരായണൻ ഫഹദ് ഫാസിൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന മാലിക്കിൽ പ്രധാന കഥാപാത്രത്തെയാണ് ദിലീഷ് പോത്തൻ അവതരിപ്പിച്ചത്. അബൂബക്കർ എന്ന കഥാപാത്രത്തെ അതിഗംഭീരമായി തന്നെ ദിലീഷ് പോത്തൻ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഷേഡ്‌സ് ഓഫ് അബൂബക്കർ എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് അദ്ദേഹം, ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ രാഷ്ട്രീയക്കാരനായിട്ടാണ് ദിലീഷ് എത്തുന്നത്.

ALSO READ:കുടുംബ നൃത്തവുമായി ഡേവിഡും കുടുംബവും; എന്നാലും ഞങ്ങളുടെ മാലിക്കിനോടിതുവേണ്ടായിരുന്നുവെന്ന് ആരാധകർ


പ്രായത്തിന്റെ അവശതകള്‍ അനുഭവിക്കുന്ന സുലൈമാനിലൂടെയാണ് മാലിക് സഞ്ചരിക്കുന്നത്. പ്രായം ശരീരത്തെ മാത്രമേ ബാധിച്ചിട്ടുള്ളു, അയാളുടെ കരളുറപ്പിനും കണ്ണിലെ തീഷ്ണതയ്ക്കും ഒട്ടും കോട്ടം തട്ടിയിട്ടില്ല. ശരീരഭാഷയിലും നോട്ടത്തിലും സംഭാഷണത്തിലും അറുപതിനോടടുത്ത സുലൈമാനെ അവിസ്മരണീയമാക്കിയിട്ടുണ്ട് ഫഹദ് ഫാസിലും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്