ആപ്പ്ജില്ല

ചെപ്പക്കുറ്റി നോക്കി ഒരെണ്ണം പൊട്ടിക്കാൻ തോന്നി! 'നായാട്ടി'ലെ ബിജുവിനെ പുകഴ്ത്തി സോഷ്യൽമീഡിയ

ചിത്രത്തിൽ ബിജു എന്ന കഥാപാത്രമായെത്തിയത് ആലപ്പുഴക്കാരനായ ഡിനീഷ് പിയാണ്

Samayam Malayalam 10 May 2021, 1:38 pm
കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർ‍ട്ടിൻ പ്രക്കാട്ട് ഒരുക്കിയ സിനിമയാണ് 'നായാട്ട്'. ഏപ്രിലിൽ തീയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു. ഷാഹി കബീറാണ് ചിത്രത്തിനായി തിരക്കഥ എഴുതിയത്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്‍റേയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മെയ് 9ന് ചിത്രം നെറ്റ്‍ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചതോടെ വീണ്ടും സോഷ്യൽമീഡിയയിൽ ചര്‍‍ച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ ബിജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡിനീഷ് പിയുടെ ചിത്രങ്ങൾ സഹിതം സിനിമാ ഗ്രൂപ്പുകളിൽ പോസ്റ്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.
Samayam Malayalam actor dineesh p as biju in nimisha sajayan kunchacko boban joju george starrer nayattu
ചെപ്പക്കുറ്റി നോക്കി ഒരെണ്ണം പൊട്ടിക്കാൻ തോന്നി! 'നായാട്ടി'ലെ ബിജുവിനെ പുകഴ്ത്തി സോഷ്യൽമീഡിയ


ഒരൊന്നൊന്നര ചിരി

നായാട്ടിൽ ബിജു എന്ന കഥാപാത്രമായി ശ്രദ്ധേയ വേഷത്തിലാണ് ഡിനീഷ് അഭിനിച്ചിരിക്കുന്നത്. ചിത്രത്തിൽ ഡിനീഷിന്‍റെ ആ ചിരിയുണ്ടല്ലോ ഒരൊന്നൊന്നര ചിരിയാണ് എന്നാണ് സോഷ്യൽമീഡിയയിൽ പലരും പുകഴ്ത്തുന്നത്. മഹേഷിന്‍റെ പ്രതികാരത്തിൽ ഓട്ടോക്കാരനായെത്തി കിടിലൻ പ്രകടനം നടത്തിയ അരുൺ പാവുമ്പയ്ക്ക് ശേഷം കാണുന്നവര്‍ക്ക് കല്ലേൽ വച്ച് അരക്കാൻ തോന്നുന്ന തരത്തിലുള്ള പ്രകടനമാണ് ചിത്രത്തിൽ ഡിനീഷ് നടത്തിയതെന്ന് പലരും സോഷ്യൽമീഡിയയിൽ വ്യക്തമാക്കുന്നുണ്ട്.

ആലപ്പുഴക്കാരൻ

ആലപ്പുഴ സ്വദേശിയാണ് ഡിനീഷ് പി. ഏറെ നാളായി സിനിമയിലെത്തണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഓഡിഷൻ വഴിയാണ് നായാട്ടിലെത്തിയത്. വലിയൊരു ടീമിനൊപ്പം വർക്ക് ചെയ്യാനായതിൽ ഏറെ അഭിമാനമുണ്ടെന്നും അടുത്തിടെ ഡിനീഷ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

Also Read: ''നായാട്ട്' ദളിത് പ്രിവിലേജ് ദുരുപയോഗം ചെയ്യുകയും സവർണ്ണ-സമ്പന്ന പ്രിവിലേജ് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് തുറന്നുകാട്ടുന്ന സിനിമ': വൈറലായി കുറിപ്പ്

ഒരെണ്ണം പൊട്ടിക്കാൻ തോന്നിയെന്ന് പ്രേക്ഷകർ

നോട്ടം കൊണ്ട് പോലും വിറപ്പിച്ച പ്രകടനം. മുറുക്കി ചുവപ്പിച്ച ചുണ്ടും അലസമായ വേഷവും പ്രകടനവും കൊണ്ട് അതിശയിപ്പിച്ചു. സ്ക്രീനിൽ കണ്ടപ്പോൾ ചെപ്പക്കുറ്റി നോക്കി ഒരെണ്ണം പൊട്ടിക്കാൻ ആർക്കും തോന്നിപ്പോകും. അഭിനയമാണെന്ന് തോന്നിയിട്ടേയില്ല, കഥാപാത്രമായി ജീവിച്ചു കാണിച്ചു എന്നൊക്കെയാണ് സിനിമാഗ്രൂപ്പുകളിൽ ഡിനീഷിനെ ഏവരും പുകഴ്ത്തുന്നത്.

കഥാപാത്രത്തിനായി വയർ കുറച്ചു

സിനിമയിലേക്ക് വിളി വന്നപ്പോൾ തനിക്ക് വയർ ഉണ്ടായിരുന്നു. കഥാപാത്രത്തിനുവേണ്ടി കുറച്ച് മെലിയേണ്ടിയിരുന്നു. ഒരാഴ്ച മാത്രമായിരുന്നു ഷൂട്ടിനായിട്ടുണ്ടായിരുന്നത്. നടപ്പും സൈക്കിൾ ചവിട്ടും ഭക്ഷണം കുറയ്ക്കലുമൊക്ക ചെയ്തായിരുന്നു പെട്ടെന്ന് വയർ കുറച്ച് ചെറുതായി മെലിയാൻ കഴിഞ്ഞതെന്ന് ഡിനീഷ് കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പെട്ടെന്ന് മെലിഞ്ഞപ്പോൾ ചിലർ അസുഖമാണോയെന്നൊക്കെ ചോദിച്ചുവെന്നും ഡിനീഷ് പറഞ്ഞിരിക്കുകയാണ്.

Also Read: അമ്മയോടൊപ്പം ചേട്ടനും അനിയനും! ചിരുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ധ്രുവ! എന്റെ ജീവിതം കളര്‍ഫുളായത് ചിരു വന്നതിന് ശേഷമെന്ന് മേഘ്‌നയും


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്