ആപ്പ്ജില്ല

'ഓ മദര്‍ ഇന്ത്യ' അവരുടെ യാത്ര മാത്രമല്ല; പുതിയ സിനിമയെകുറിച്ച് ഷാനി

ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാകി

Samayam Malayalam 27 Sept 2019, 4:41 pm
സഞ്ചാരികളായ അമ്മയുടേയും മകന്‍റേയും യാത്രകൾ സോഷ്യൽമീഡിയയിലൂടെ ഏറെ വൈറലായതാണ്. തൃശൂര്‍ സ്വദേശിയായ ശരത് കൃഷ്ണയും അമ്മ ഗീതാമ്മയും ഒരുമിച്ച് ഇന്ത്യയിലെ 22 ഓളം സ്ഥലങ്ങള്‍ സഞ്ചരിച്ചുകഴിഞ്ഞ വാര്‍ത്ത കേള്‍ക്കാത്തവർ ചുരുക്കമായിരിക്കും. ഇവരുടെ ജീവിതം സിനിമയാകുന്നുവെന്നതും നമ്മള്‍ കേട്ട് കഴിഞ്ഞതാണ്. ഇപ്പോഴിതാ 'ഓ മദർ ഇന്ത്യ' എന്ന ആ സിനിമ സംവിധാനം ചെയ്യുന്ന ഫോട്ടോഗ്രാഫറും നടനുമായ ഷാനി ഷാകി ആദ്യമായി 'സമയം മലയാള'ത്തോട് മനസ്സ് തുറക്കുകയാണ്.
Samayam Malayalam shani


Also Read: അമ്മയോടൊപ്പം റോത്തംഗ് പാസിലെത്തിയ മകൻ

കൊച്ചിയിൽ മലയാളി താരങ്ങളായ നീരജ് മാധവും ദിനേശ് പ്രഭാകറും ഭാഗഭാക്കുകളായ 'ദ ഫാമിലി മാൻ' എന്ന ബോളിവുഡ് സീരിസിന്‍റെ പ്രീമിയറിന്‍റെ ഭാഗമായി എത്തിയപ്പോഴാണ് ഷാനി ഇതേകുറിച്ച് പ്രതികരിച്ചത്. ഓ മദര്‍ ഇന്ത്യ എന്ന സിനിമയുടെ കാര്യങ്ങള്‍ ഒരു സര്‍പ്രൈസായി നിൽക്കട്ടെ, ആ സര്‍പ്രൈസ് ഉടൻ പൊളിക്കും.

Also read: 'ദി ഫാമിലി മാൻ': ബോളിവുഡ് അരങ്ങേറ്റം; നീരജിന് ആശംസകളുമായി താരങ്ങള്‍

സിനിമ ശരത്തിന്‍റേയും അദ്ദേഹത്തിന്‍റേയും അമ്മയുടേയും യാത്രയുടെ കഥ തന്നെയാണ്. പക്ഷേ അവരുടെ യാത്രയുടെ പുറത്ത് മറ്റ് കാര്യങ്ങളും സിനിമയിലുണ്ടാകും. വെറുമൊരു യാത്ര മാത്രമായിരിക്കില്ല ചിത്രം. ബാക്കിയെല്ലാം ഫിക്ഷൻ ആയിരിക്കും. തീര്‍ച്ചയായും ശരത്തിന്‍റേയും അമ്മയുടേയും കഥയാണ് സിനിമ ചെയ്യാനുള്ള പ്രചോദനമായത്. പക്ഷേ സിനിമ മുഴുവൻ അവരുടെ ഫുള്‍ റിയൽ സ്റ്റോറിയായിരിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read:നീരജ് അഭിനയിച്ച ബോളിവുഡ് സീരീസ് 'ദി ഫാമിലി മാൻ' പ്രദര്‍ശനം കൊച്ചിയിൽ

'ബിടെക്' സംവിധാനം ചെയ്ത മൃദുൽ നായര്‍ ഒരുക്കുന്ന 'ഇൻസ്റ്റഗ്രാമം' എന്ന വെബ് സീരിസിലാണ് താനിപ്പോള്‍ അഭിനയിക്കുന്നതെന്നും ഷാനി പറഞ്ഞു. സണ്ണി, ദീപക്, ഗണപതി, ദിനേശ്, അര്‍ജുൻ, ബാലു തുടങ്ങി വലിയൊരു താരനിര തന്നെയിതിൽ ഉണ്ടാകും. അതിറങ്ങാൻ കാത്തിരിക്കുകയാണ്. ആമസോൺ പ്രൈമുമായൊക്കെ സീരിസിന്‍റെ അണിയറക്കാര്‍ സംസാരിക്കുന്നുണ്ട്.

സിനിമയേക്കാള്‍ വെബ് സീരിസിൽ ഡീറ്റെയിലായി പറയാൻ സ്കോപ്പുണ്ട്. മണി ഹെയ്സ്റ്റ് എന്ന വെബ് സീരിസാണ് എനിക്ക് ഏറെ ഇഷ്ടം. സിനിമകള്‍ക്ക് രണ്ട് രണ്ടര മണിക്കൂറുകൊണ്ട് ഒരു കാര്യം പറഞ്ഞുതീര്‍ക്കണം. പക്ഷേ സീരിസുകള്‍ക്ക് എക്സ്ട്രീം ഡിറ്റെയിലിലേക്ക് പോകാൻ കഴിയും. നടനും സംവിധായകനുമൊക്കെ ഒത്തിരികാര്യങ്ങള്‍ ചെയ്യാനുള്ള ഇടം അവിടെ ലഭിക്കുമെന്നും ഷാനി കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്