ആപ്പ്ജില്ല

ഈ വര്‍ഷം സംഭവിച്ച ഏറ്റവും നല്ല കാര്യം; 'കൂടുതല്‍ പ്രിയപ്പെട്ടവനായ' പൃഥ്വിയ്ക്ക് ദുല്‍ഖറിന്റെ ആശംസ

ജന്മദിനാശംസകള്‍ പൃഥ്വി. ഈ വര്‍ഷം സംഭവിച്ച ഏറ്റവും സ്പെഷ്യല്‍ ആയ കാര്യം നമ്മളെല്ലാം കൂടുതല്‍ അടുക്കുകയും കുടുതല്‍ സമയം ഒരുമിച്ച് ചെലവിടുകയും ചെയ്തതാണ്. മറ്റു താരങ്ങളും പ്രിയ സഹപ്രവർത്തകന് ആശംസകൾ അറിയിച്ച് രംഗത്തെിത്തിയിരിക്കുകയാണ്

Samayam Malayalam 16 Oct 2020, 10:57 am
മലയാള സിനിമയിലെ യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ 38-ാം ജന്മദിനമാണിന്ന്. സിനിമാലോകവും ആരാധകരുമെല്ലാം പ്രിയതാരത്തെ ആശംസകള്‍ കൊണ്ട് മൂടുകയാണ്. മോഹന്‍ലാല്‍ മുതല്‍ നസ്രിയ വരെയുള്ള പ്രിയതാരങ്ങള്‍ പൃഥ്വിയ്ക്ക് ആശംസകളുമായെത്തി. മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജിന് ആശംസകളുമായെത്തി.
Samayam Malayalam dulquer salmaan
ഈ വര്‍ഷം സംഭവിച്ച ഏറ്റവും നല്ല കാര്യം; 'കൂടുതല്‍ പ്രിയപ്പെട്ടവനായ' പൃഥ്വിയ്ക്ക് ദുല്‍ഖറിന്റെ ആശംസ


Also Read: പൃഥ്വിരാജിന് ഇന്ന് മുപ്പത്തിയെട്ടാം പിറന്നാൾ, ആശംസകൾ നേർന്ന് കുടുംബം! ഒപ്പം താരങ്ങളും ആരാധകരും!

സോഷ്യല്‍ മീഡിയയിലൂടെയാണ് ദുല്‍ഖര്‍ ആശംസ അറിയിച്ചത്. പൃഥ്വിരാജിനും സുപ്രിയയ്ക്കുമൊപ്പമുള്ള തന്റേയും ഭാര്യ അമാലിന്റേയും ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ദുല്‍ഖറിന്റെ ആശംസ. ദുല്‍ഖറിന്റെ പിറന്നാളിന് പൃഥ്വിയും സുപ്രിയയും നേരിട്ടെത്തി ആശംസ നേരുകയും കേക്ക് മുറിക്കുകകയും ചെയ്തിരുന്നു. അന്നത്തെ ചിത്രങ്ങളും വെെറലായിരുന്നു.

''ജന്മദിനാശംസകള്‍ പൃഥ്വി. ഈ വര്‍ഷം സംഭവിച്ച ഏറ്റവും സ്പെഷ്യല്‍ ആയ കാര്യം നമ്മളെല്ലാം കൂടുതല്‍ അടുക്കുകയും കുടുതല്‍ സമയം ഒരുമിച്ച് ചെലവിടുകയും ചെയ്തതാണ്. നിനക്കൊരു നല്ല ദിവസം ആശംസിക്കുന്നു. എന്നും ദയാലവും അടിപൊളിയുമായി നില്‍ക്കുന്നതിന് നന്ദി'' എന്നായിരുന്നു ദുല്‍ഖറിന്റെ ആശംസ.

Also Read: 'ഇങ്ങനെയായിരിക്കുന്ന നമ്മളെ എനിക്കൊരുപാട് ഇഷ്ടമാണ്': പ്രിയപ്പെട്ട സഹോദരന് പിറന്നാളാശംസയുമായി നസ്രിയ!

മറ്റു താരങ്ങളും പ്രിയ സഹപ്രവർത്തകന് ആശംസകൾ അറിയിച്ച് രംഗത്തെിത്തിയിരിക്കുകയാണ്. നസ്രിയ നസീം,ആസിഫ് അലി, അസ്കർ അലി, ഉണ്ണി മുകുന്ദൻ, അജു വർഗ്ഗീസ്, സംവിധായകനും ഛായാഗ്രഹകനുമായ സുജിത്ത് വാസുദേവ് തുടങ്ങിയവരൊക്കെ പൃഥ്വിരാജിന് ആശംസകൾ നേർന്നിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്