ആപ്പ്ജില്ല

മഹേഷ് ഭാവനയായി ഫഹദ് ഫാസില്‍; മോഡലായി നസ്രിയയും

ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നസ്രിയയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്ന ഫഹദാണ് ചിത്രത്തിലുള്ളത്. നസ്രിയയുടെ പ്രിയപ്പെട്ട വളര്‍ത്തു നായ ഓറിയോയും കൂടെയുണ്ട്

Samayam Malayalam 20 Jul 2020, 9:13 am
മലയാളികളുടെ പ്രിയ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും സിനിമയിലെന്ന പോലെ ജീവിതത്തിലും ആരാധകരുടെ സ്നേഹം നേടിയവരാണ്. ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴായി പ്രത്യക്ഷപ്പെടാറുണ്ട്. ആരാധകരും ആവേശത്തോടെയാണ് ഇവയെല്ലാം സ്വീകരിക്കുന്നതും. ഇപ്പോഴിതാ നസ്രിയയുടേയും ഫഹദിന്റേയും മനോഹരമായൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്.
Samayam Malayalam മഹേഷ് ഭാവനയായി ഫഹദ് ഫാസില്‍; മോഡലായി നസ്രിയയും
മഹേഷ് ഭാവനയായി ഫഹദ് ഫാസില്‍; മോഡലായി നസ്രിയയും


Also Read: അതേടാ മലയാളം പറയാൻ നന്നായിട്ടറിയാം! സൈബര്‍ ബുള്ളീസിനെതിരെ അഹാന

ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നസ്രിയയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്ന ഫഹദാണ് ചിത്രത്തിലുള്ളത്. നസ്രിയയുടെ പ്രിയപ്പെട്ട വളര്‍ത്തു നായ ഓറിയോയും കൂടെയുണ്ട്. മനോഹരമായ ചിത്രത്തിന്റെ ഫോട്ടോയാണ് ഫര്‍ഹാന്‍ പങ്കുവച്ചിരിക്കുന്നത്.

Also Read: മലയാള സിനിമയിൽ വീണ്ടും കാസ്റ്റിംഗ് കൗച്ച് വിവാദം? നിർമ്മാതാവ് ആൽവിൻ ആൻ്റണിക്കെതിരെ കേസ്ഇത് ഷാനു നസ്രിയയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്ന ഫോട്ടോയുടെ ഫോട്ടോയാണെന്നാണ് ചിത്രത്തിന് ഫര്‍ഹാന്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. രസകരമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്