ആപ്പ്ജില്ല

കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത് പോലെ അത്ര എളുപ്പമല്ല കുട്ടികളെ പഠിപ്പിക്കുന്നത്; ശ്രീനിവാസനോട് ഹരീഷ് പേരടി

സഹന ശക്തിയുള്ളതുകൊണ്ടാണ് അംഗണവാടിയിലെ അമ്മമാർ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയാൻ ആരോഗ്യ പ്രവർത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നതെന്നും ഹരീഷ് പേരടി

Samayam Malayalam 20 Jun 2020, 1:17 pm
അംഗണവാടി അധ്യാപികമാരെ അപമാനിച്ച ശ്രീനിവാസനെതിരെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. അംഗണവാടിയിലെ അധ്യാപികമാര്‍ക്ക് വിദ്യാഭ്യാസമില്ലെന്നും വേറെ ജോലിയൊന്നുമില്ലാത്തവരാണെന്നുമായിരുന്നു ശ്രീനിവാസന്റെ വിവാദ പ്രസ്താവന. ഇതേതുടര്‍ന്ന് ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു. അംഗണവാടിയിലെ അമ്മമാര്‍ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കില്‍ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛന്മാര്‍ക്കും ഈ യോഗ്യതയൊക്കെ വേണ്ടെയെന്ന് ഹരീഷ് പേരടി ചോദിക്കുന്നു. അത്ര എളുപ്പമല്ല അംഗണവാടി അധ്യാപികമാരുടെ ജോലിയെന്നും അദ്ദേഹം പറയുന്നു.
Samayam Malayalam actor hareesh peradi hits at sreenivasan for his statement against teachers
കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത് പോലെ അത്ര എളുപ്പമല്ല കുട്ടികളെ പഠിപ്പിക്കുന്നത്; ശ്രീനിവാസനോട് ഹരീഷ് പേരടി



സംവിധായക അച്ഛൻമാർക്കും ഈ യോഗ്യത വേണ്ടേ ?

നമ്മുടെ അംഗണവാടിയിലെ അമ്മമാർ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കിൽ അവർ കുട്ടികളുടെ മനശാസത്രത്തിൽ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കിൽ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛൻമാർക്കും ഈ യോഗ്യതയൊക്കെ വേണ്ടേ ? ഹരീഷ് പേരടി ചോദിക്കുന്നു.

Also Read:അംഗൻവാടി ടീച്ചർമാരെ അധിക്ഷേപിച്ചു; ശ്രീനിവാസനെതിരെ കേസെടുത്തു

അത്ര എളുപ്പമല്ല

കൂറെ വിദേശ സിനിമകൾ കണ്ട് ആ ഫോർമാറ്റിലേക്ക് മലയാളം പറയുന്ന കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത് പോലെ അത്ര എളുപ്പമല്ല അംഗണവാടിയിലെ കുട്ടികളെ പഠിപ്പിക്കുന്നത്. അവർക്ക് ഭക്ഷണം കൊടുക്കുന്നത് അത് വലിയ സഹനവും സമരവുമാണെന്നും ഹരീഷ് പേരടി പറഞ്ഞു.

വൈറസിനോട് യുദ്ധം ചെയ്യാനിറങ്ങുന്നത്

തോക്കെടുത്ത് ഒരാളെ വെടിവെക്കുന്നതിനേക്കാൾ വലിയ സംഘർഷമാണ് ഒരു കുഞ്ഞിന് മുലകൊടുക്കുന്നത്. ആ സഹന ശക്തിയുള്ളതുകൊണ്ടാണ് അംഗണവാടിയിലെ അമ്മമാർ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയ്യാൻ ആരോഗ്യ പ്രവർത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നതെന്നും ഹരീഷ് പേരടി പറഞ്ഞു.

Also Read: 'എല്ലാവരുടേയും അനുഗ്രഹണം ഉണ്ടാകണം'; മകളുടെ ചോറൂണിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ദിവ്യ ഉണ്ണി

ജീവിതം പണയം വെച്ച് ഇറങ്ങുന്നവർ

'കേരളത്തിന്റെ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അന്താരാഷ്ട്ര മാധ്യമങ്ങൾ പുകഴത്തുന്നത് ഡോക്ടറേററില്ലാത്ത ഈ അംഗണവാടി അമ്മമാർ ജീവിതം പണയം വെച്ച് സമുഹത്തിലേക്ക് ഇറങ്ങുന്നതുകൊണ്ടു കൂടിയാണ്' ഹരീഷ് പേരടി കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്